HOME
DETAILS

ഷാര്‍ജ ബുക്ക് ഫെയര്‍: കുരുന്നുകള്‍ക്ക് എ.ഐ വേദിയൊരുക്കി എസ്.ഐ.ബി.എഫ് കോമിക് വര്‍ക്ക്‌ഷോപ്പ്

  
November 10, 2025 | 2:02 AM

Sharjah Book Fair SIBF Comic Workshop provides AI platform for children

ഷാര്‍ജ: നാല് വയസ്സ് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍മിത ബുദ്ധി (എ.ഐ)യുടെ ലോകം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 44ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറി(എസ്.ഐ.ബി.എഫ്)ല്‍ ജിജ്ഞാസയുള്ള യുവ മനസ്സുകളുടെ ഒരു സംഘത്തിന് കഥപറച്ചിലൂടെ രസകരമായ സെഷന്‍ ഒരുക്കി. 'എ.ഐ ഉപയോഗിച്ച് കോമിക് സ്ട്രിപ്പുകള്‍ എഴുതുക' എന്ന സെഷന്‍ ആശയങ്ങള്‍ സൃഷ്ടിക്കാനും, കഥാപാത്രങ്ങളെ രൂപകല്‍പന ചെയ്യാനും, വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് അവരുടെ സ്വന്തം കോമിക് പ്രപഞ്ചങ്ങളെ രൂപപ്പെടുത്താന്‍ സഹായിക്കാനും എ.ഐ അധിഷ്ഠിത സര്‍ഗാത്മക ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് കാണിച്ചു കൊടുത്തു.

എ.ഐയ്ക്ക് പകരക്കാരനാകാതെ, ഒരു സഹസ്രഷ്ടാവാകാന്‍ കഴിയുന്നതെങ്ങനെയെന്ന് ഈ വര്‍ക്ക്‌ഷോപ്പ് കാണിച്ചു കൊടുക്കുന്നു സെഷന്‍ ഫെസിലിറ്റേറ്ററായ റിതിന്‍ നായര്‍ പറഞ്ഞു. ''സാങ്കേതിക വിദ്യയ്ക്ക് അവരുടെ ഭാവനയെ വികസിപ്പിക്കാന്‍ കഴിയുമെന്ന് കുട്ടികള്‍ കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത് പരിമിതപ്പെടുത്തരുത്'' റിതിന്‍ അഭിപ്രായപ്പെട്ടു.

സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചിട്ട് നാലു വയസ്സായ അബിഗെയ്ല്‍ പോലുള്ള ചിലര്‍ക്ക്, അര മണിക്കൂര്‍ നീണ്ടുനിന്ന ക്ലാസ് മുഴുവന്‍ ആകൃതികളും വലുപ്പങ്ങളും പഠിക്കുന്നതിനെക്കുറിച്ചാണുണ്ടായിരുന്നത്. ''കാര്‍ട്ടൂണുകള്‍ക്ക് നിറം കൊടുക്കാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു'' ഒരു കുരുന്ന് പറഞ്ഞു. വര്‍ക്ക്‌ഷോപ്പില്‍ എ.ഐ എങ്ങനെ ഉപയോഗിക്കണമെന്ന് പൂര്‍ണമായി അറിയാത്ത ചെറിയ കുട്ടികളുണ്ടായിരുന്നു. അതിനാല്‍ ഇളയവര്‍ക്ക്, ഞങ്ങള്‍ കോമിക് സ്ട്രിപ്പുകളുടെ കട്ടൗട്ടുകള്‍ നല്‍കുകയും, അവ സൃഷ്ടിപരമായി പൂരിപ്പിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, മുതിര്‍ന്ന പങ്കാളികള്‍ക്ക് ആശയങ്ങള്‍, സംഭാഷണങ്ങള്‍, കഥാസന്ദര്‍ഭങ്ങള്‍ എന്നിവ സൃഷ്ടിക്കാന്‍ സഹായിക്കുന്നതിന് എ.ഐ പ്രോംപ്റ്റുകള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ അവരെ നയിക്കുന്നു. അവര്‍ സ്ട്രിപ്പുകള്‍ പൂരിപ്പിക്കുന്നു. കഥാപാത്രങ്ങളെ വരയ്ക്കുന്നു. തുടര്‍ന്ന്, മികച്ച നിര്‍ദേശങ്ങള്‍ക്കായി എ.ഐയോട് ചോദിക്കുന്നു. ഇതെല്ലാം സര്‍ഗാത്മകതയെയും പരീക്ഷണങ്ങളെയും കുറിച്ചാണെന്നും റിതിന്‍ നായര്‍ വിശദീകരിച്ചു.

ഷാര്‍ജ വിക്ടോറിയ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ സഹോദരന്മാരായ 14 വയസുള്ള നബില്‍ അബ്ദില്‍ റഹ്മാനും 12 വയസുള്ള യൂനിസും ഏറെ പ്രതീക്ഷകളോടെയാണ് വര്‍ക്ഷോപ്പിനെത്തിയത്. ''എല്ലാ ഭാഷകളും സംസാരിക്കാന്‍ കഴിയുന്ന ഒരു സൂപ്പര്‍ ഹീറോയെ ഞങ്ങള്‍ സൃഷ്ടിച്ചു'' നബില്‍ അഭിമാനത്തോടെ പറഞ്ഞു. ആ ശക്തി എങ്ങനെ ഉപയോഗിക്കാമെന്ന് പുതിയ ആശയങ്ങള്‍ കൊണ്ടുവരാന്‍ എ.ഐ തങ്ങളെ സഹായിച്ചെന്നും നബീല്‍.

'കംപ്യൂട്ടറിന് തമാശകള്‍ എഴുതാന്‍ സഹായിക്കാന്‍ കഴിയുമെന്ന് എനിക്കറിയില്ലായിരുന്നു. അത് രസകരമായിരുന്നു'' തന്റെ ആദ്യ കോമിക് സ്ട്രിപ്പ് മറിച്ചു നോക്കവേ യൂനിസ് പറഞ്ഞു.

'നിങ്ങള്‍ക്കും ഒരു പുസ്തകത്തിനും ഇടയില്‍'' എന്ന പ്രമേയത്തില്‍ ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്.ബി.എ) സംഘടിപ്പിക്കുന്ന 12 ദിവസത്തെ വാര്‍ഷിക മേളയില്‍ സര്‍ഗാത്മക എഴുത്ത്, വിവര്‍ത്തനം, തിരക്കഥാ രചന തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന 750ലധികം വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി നടന്നത്. കുട്ടികളെയും മുതിര്‍ന്നവരെയും ലക്ഷ്യം വച്ചുള്ള മറ്റു ചില പരിപാടികളുമുണ്ട്. 1,200ലധികം ഇവന്റുകളാണ് ആകെ ഇവിടെ സംഘടിപ്പിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  9 days ago
No Image

മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ

Kerala
  •  9 days ago
No Image

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

Kerala
  •  9 days ago
No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  9 days ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  9 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  9 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  9 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  9 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  9 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  9 days ago