ജന്മദിനാഘോഷത്തിൽ കഞ്ചാവ് ഉപയോഗം; ആറ് കോളേജ് വിദ്യാർഥികൾ പിടിയിൽ
ഹൈദരാബാദ്: ജന്മദിനാഘോഷത്തിനിടെ കഞ്ചാവ് ഉപയോഗിച്ചതിന് ആറ് കോളേജ് വിദ്യാർഥികളെ ഹൈദരാബാദ് പൊലfസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ പ്രമുഖ സ്ഥാപനമായ 'കളിനറി അക്കാദമി ഓഫ് ഇന്ത്യ'യിലെ (CAI) അവസാന വർഷ കേറ്ററിങ് ടെക്നോളജി ബിരുദ വിദ്യാർഥികളാണ് പിടിയിലായത്.സാക്ഷി ഇമാലിയ (22),മോഹിത് ഷാഹി (21),ശുഭം റാവത് (27),കരോലിന സിന്തിയ ഹാരിസൺ (19),എറിക് ജൊനാഥൻ ആൻ്റണി (21),ലോയ് ബറുവ (22) എന്നിവരാണ് അറസ്റ്റിലായത്.
'ഈഗിൾ ഫോഴ്‌സ്' റെയ്ഡ്
ജന്മദിനാഘോഷം നടക്കുന്നതിനിടെ ഹൈദരാബാദ് പൊലിസിൻ്റെ പ്രത്യേക വിഭാഗമായ 'ഈഗിൾ ഫോഴ്‌സ്' നടത്തിയ റെയ്ഡിലാണ് വിദ്യാർഥികൾ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയത്.പൊലിസിൻ്റെ ചോദ്യംചെയ്യലിൽ 11 വിദ്യാർഥികൾ കഞ്ചാവ് ഉപയോഗിച്ചതായി സമ്മതിച്ചു. തുടർന്ന് ഇവരുടെ മൂത്രം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആറുപേരുടെ ഫലം പോസിറ്റീവായി കണ്ടെത്തുകയും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
കഞ്ചാവ് വിതരണക്കാരൻ ഒളിവിൽ
വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്നത് എസ്.ആർ. നഗറിൽ താമസിക്കുന്ന ജയ്‌സൺ എന്നയാളാണെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.കളിനറി അക്കാദമിയിലെ വിദ്യാർഥികൾ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്നത് ഇതാദ്യമായല്ലെന്നും പൊലിസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കൗൺസിലിംഗിന് ശേഷം ലഹരിവിമുക്ത കേന്ദ്രത്തിലേക്ക്
അറസ്റ്റിലായ വിദ്യാർഥികൾക്ക് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കൗൺസിലിങ് നൽകിയ ശേഷം ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് (Rehabilitation Centre) അയച്ചതായി പൊലീസ് അറിയിച്ചു. ലഹരിവിമുക്ത കേന്ദ്രത്തിലെ ചികിത്സ പൂർത്തിയാക്കിയാൽ കേസ് പിൻവലിക്കണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പൊലിസിനോട് അഭ്യർഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."