HOME
DETAILS

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവം: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ നല്‍കിയെന്ന് കാര്‍ഡിയോളജി വിഭാഗം 

  
Web Desk
November 10, 2025 | 4:00 AM

patient death at thiruvananthapuram medical college inquiry report to be submitted today

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍  അന്വേഷണം നടത്തിയ ഡോക്ടര്‍മാരുടെ സംഘം റിപ്പോര്‍ട്ട് ഇന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും.  കൊല്ലം പന്മന സ്വദേശി വേണു മതിയായ ചികിത്സ കിട്ടാതെയാണ് മരിച്ചതെന്ന കുടുംബത്തിന്റെ പരാതിയിലായിരുന്നു അന്വേഷണം. വേണുവിന്റെ ഭാര്യ സിന്ധുവില്‍ നിന്നും അന്വേഷണസംഘം ഇന്ന് വിവരമെടുക്കും.

ജോയിന്റ് ഡി.എം.ഇയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അന്വേഷണം നടത്തിയത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ വേണുവിന് നല്‍കിയെന്നാണ് കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്.  കേസ് ഷീറ്റിലും ചികിത്സ സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതേസമയം, വേണുവിന്റെ ശബ്ദ സന്ദേശം സംബന്ധിച്ച് കുടുംബത്തിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ വ്യക്തത വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. 

അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പഠിച്ചതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഡി.എം.ഇ അറിയിച്ചിരിക്കുന്നത്. ഇതുകൂടി ഉള്‍പ്പെടുത്തിയായിരിക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യമന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കുക. എന്നാല്‍ ആദ്യം ഉന്നയിച്ച ആരോപണത്തില്‍  വേണുവിന്റെ കുടുംബം ഉറച്ചു നില്‍ക്കുകയാണ്. നീതി കിട്ടണമെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും വേണുവിന്റെ ഭാര്യ സിന്ധു കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.


ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കി വിമര്‍ശനം: ഡോ. ഹാരിസില്‍ നിന്ന് വിശദീകരണം തേടിയേക്കും
തിരുവനന്തപുരം: ചികിത്സ വൈകിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പിലെ 'സിസ്റ്റത്തിനെതിരേ' വീണ്ടും വിമര്‍ശനമുന്നയിച്ച യൂറോളജി വിഭാഗം മുന്‍ മേധാവി ഡോ. ഹാരിസില്‍ നിന്നു ആരോഗ്യവകുപ്പ് വിശദീകരണം തേടിയേക്കും. എന്നാല്‍, ഡോ. ഹാരിസ് വിമര്‍ശനമുന്നയിച്ചത് കാംപസിന് പുറത്തുവച്ചുള്ള പരിപാടിയിലായതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ല. 

കൂടാതെ നേരത്തെ മെഡിക്കല്‍ കോളജിലെ പോരായ്മകള്‍ പുറംലോകത്തോട് വിളിച്ചുപറഞ്ഞ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയപ്പോള്‍ നടപടിയെടുക്കാനൊരുങ്ങി കൈപൊള്ളിയ അനുഭവം ആരോഗ്യവകുപ്പിനും മന്ത്രിക്കുമുള്ളതിനാല്‍ കരുതലോടെയാണ് ഇത്തവണ നീക്കം നടക്കുന്നത്. തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കവെ ഹാരിസിനെതിരേ എന്തെങ്കിലും നടപടിയുണ്ടായാല്‍ അത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ഹാരിസിനുള്ള ജനപിന്തുണയും അദ്ദേഹം തുറന്നുപറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നുള്ള വിശ്വാസവുമാണ് കഴിഞ്ഞ തവണയും നടപടിയെടുക്കുന്നതില്‍ നിന്നു ആരോഗ്യവകുപ്പിനെ പിന്തിരിപ്പിച്ചത്. 

മെഡിക്കല്‍ കോളജിലേക്ക് എത്തിച്ച കൊല്ലം പന്‍മന സ്വദേശി വേണു മരിച്ചതിന് പിന്നാലെയാണ് ഹാരിസ് ആരോഗ്യവകുപ്പിലെ പോരായ്മകളെ കുറിച്ച് വീണ്ടും വിമര്‍ശനമുന്നയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേത് ഇപ്പോഴും 1986ലെ അവസ്ഥ തന്നെയാണെന്നായിരുന്നു ഹാരിസിന്റെ വിമര്‍ശനം. തറയില്‍ എങ്ങനെയാണ് രോഗിയെ കിടത്തുന്നത്. എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കല്‍ കോളജ് തുടങ്ങിയിട്ട് കാര്യമില്ലെന്നും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടിയിരുന്നു.

 

the inquiry report on the patient death at thiruvananthapuram medical college will be submitted today. according to the cardiology department, treatment was provided as per medical protocol.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ചീഫ് ഇന്‍ഫര്‍മേഷന്‍ കമീഷണറെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിനിടെ  മോദിയും അമിത്ഷായുമുള്‍പെടുന്ന പാനലിനെ വിയോജിപ്പ് അറിയിച്ച് രാഹുല്‍

National
  •  2 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.എക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും- വ്യോമയാന മന്ത്രി

National
  •  3 days ago
No Image

In Depth Story : ഈ ലോക മനുഷ്യാവകാശ ദിനത്തിൽ കാശ്മീരികളെ ഓർക്കാം; ആർട്ടിക്കിൾ 370 നീക്കിയ ശേഷം 'ഭൂമിയിലെ സ്വർഗ്ഗത്തി'ൽ മാറ്റം ഉണ്ടായോ

National
  •  3 days ago
No Image

'അവള്‍ക്കൊപ്പം' ഹാഷ്ടാഗ് ഐ.എഫ്.എഫ്.കെയില്‍ ഭാഗമാക്കണം; മന്ത്രി സജി ചെറിയാന് കത്ത് 

Kerala
  •  3 days ago
No Image

'ദേഷ്യം വന്നപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു, കൊലപാതകം മദ്യലഹരിയില്‍'; ആണ്‍സുഹൃത്തില്‍ നിന്ന് ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  3 days ago
No Image

യു.കെയില്‍ രേഖകളില്ലാതെ ജോലി; അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും

International
  •  3 days ago
No Image

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ 17കാരിക്കെതിരെ ലൈംഗികാതിക്രമം; ഒച്ചവെച്ചപ്പോള്‍ പുറത്തേക്ക് തള്ളയിട്ടു, ഡ്രൈവര്‍ അറസ്റ്റില്‍

National
  •  3 days ago
No Image

രാഹൂല്‍ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യം

Kerala
  •  3 days ago
No Image

 'അവാര്‍ഡിനെ കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നിരിക്കേ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല' പ്രഥമ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തില്‍ തരൂരിന്റെ മറുപടി

National
  •  3 days ago
No Image

കുവൈത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു

Kuwait
  •  3 days ago