സര്‍ക്കാര്‍ ഓഫിസുകളിലെ 'ആക്രി' വിറ്റ് കേന്ദ്രം നേടിയത് 800 കോടി രൂപ; ചാന്ദ്രയാന്‍ ദൗത്യത്തിന് ചെലവായതിനേക്കാളേറെ!
ഡല്‍ഹി: ആക്രി വിറ്റും കോടീവരനാവാമോ...ആവാമെന്നാണ് നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ തന്നെ കാണിച്ചു തന്നരിക്കുന്നത്. സര്‍ക്കാര്‍ ഓഫിസുകളിലെ ഉപയോഗശൂന്യമായ ആക്രി സാധനങ്ങള്‍ വിറ്റഴിച്ച് കേന്ദ്ര സര്‍ക്കാര്‍ നേടിയത് കോടികള്‍. ഒരു മാസത്തിനുള്ളില്‍ 800 കോടി രൂപയാണ് ആക്രി വില്‍പനയിലൂടെ ഖജനാവിലെത്തിയത്. ഖജനാവിലെത്തിയത്. രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3 ക്ക് ചെലവായതിനേക്കാള്‍ വലിയ തുകയാണിത്. ചാന്ദ്രയാന്‍ ദൗത്യത്തിന് ഏകദേശം 615 കോടി രൂപയാണ് ചെലവ് വന്നത്.
സര്‍ക്കാര്‍ ഓഫിസുകളിലെ ഉപയോഗശൂന്യമായ സാധനങ്ങള്‍, വാഹനങ്ങള്‍, മാലിന്യ വസ്തുക്കള്‍ എന്നിവ ലേലത്തിലൂടെയാണ് വിറ്റഴിച്ചത്.
2021 ലാണ് സര്‍ക്കാര്‍ ഓഫിസുകളിലെ ഫയലുകള്‍, പഴയ കസേരകള്‍, കമ്പ്യൂട്ടറുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ ഒഴിവാക്കി ശുചീകരണത്തിലൂടെ വരുമാനം കണ്ടെത്താനുള്ള പ്രത്യേക ക്യാംപയിന്‍ കേന്ദ്രം ആരംഭിച്ചത്. ഈ ക്യാംപയിന്‍ തുടങ്ങിയ ശേഷം ഇതുവരെ പഴയ സാധനങ്ങള്‍ വിറ്റതിലൂടെ സര്‍ക്കാരിന് ലഭിച്ചത് ഏകദേശം 4,100 കോടിയാണ്.
ഉപയോഗ ശൂന്യമായ ഉല്‍പന്നങ്ങള്‍ തരം തിരിച്ചാണ് വില്‍ക്കുന്നത്. 'ക്ലീന്‍ലിനസ് മിഷന്‍ 2.0' പദ്ധതിയുടെ കീഴില്‍ സര്‍ക്കാര്‍ ഓഫിസുകളിലെ 928.84 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിന്ന് അനാവശ്യമായ മാലിന്യ വസ്തുക്കള്‍ നീക്കം ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആന്‍ഡ് പബ്ലിക് ഗ്രീവന്‍സസ് (DAR&PG) വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രമന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യ, കെ രാം മോഹന്‍ നായിഡു, ഡോ ജിതേന്ദ്ര സിംഗ് എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.
government offices in india have earned over ₹800 crore by selling scrap materials, an amount that surpasses the total cost of the chandrayaan mission. the data highlights the scale of waste recycling and revenue generation through the government’s cleanliness and efficiency drives.
seo tags:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."