HOME
DETAILS

രോഗിയുമായി പോയിരുന്ന ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച് കവർച്ച; 2 പേർ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

  
November 10, 2025 | 5:52 AM

ambulance driver attacked and robbed in kollam 2 held main accused on the run

കൊല്ലം: കൊല്ലം കൊട്ടിയത്ത് വെച്ച് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. ആദിച്ചനല്ലൂർ സ്വദേശി ഷഫീഖ്, തൃക്കോവിൽവട്ടം സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്. ഒക്ടോബർ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ, തങ്ങളുടെ വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് തടഞ്ഞ് നിർത്തി ആംബുലൻസ് ഡ്രൈവർ വിപിനെ പ്രതികൾ ആക്രമിക്കുകയായിരുന്നു.ആക്രമണത്തിനിടെ ഡ്രൈവർ വിപിന്റെ കയ്യിലുണ്ടായിരുന്ന വാച്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ പ്രതികൾ കവരുകയും ചെയ്തു.കേസിലെ ഒന്നാം പ്രതിയും കൊട്ടിയം സ്വദേശിയുമായ അൻവർ ഇപ്പോഴും ഒളിവിലാണ്.കൊല്ലത്ത് തന്നെ ഒളിവിൽ കഴിയുകയായിരുന്ന ഷഫീഖിനെയും ഫൈസലിനെയുമാണ് പൊലിസ് ഇപ്പോൾ പിടികൂടിയിട്ടുള്ളത്. പ്രതികൾ സംസ്ഥാനം വിട്ട് പോകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലിസ് പഴുതടച്ച അന്വേഷണമാണ് നടത്തിയത്.മുഖ്യപ്രതിക്കായി പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറത്തിറക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  3 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  3 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  3 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  3 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  3 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  3 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  3 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  3 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  3 days ago