സാന്ത്വന പരിചരണ രോഗികള്‍ക്ക് ഓണോപഹാരങ്ങള്‍ നല്‍കി
കൊട്ടാരക്കര: താലൂക്കാശുപത്രയിലെ പാലിയേറ്റീവ് കെയര്‍ യൂനിറ്റിന്റേയും കൊട്ടാരക്കര മുന്‍സിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സാന്ത്വന പരിചരണ രോഗികള്‍ക്ക് ഓണക്കിറ്റും, ഓണക്കോടിയും വിതരണം ചെയ്തു.
താലൂക്കാശുപത്രിയില്‍ നടന്ന ചടങ്ങ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഗീതാ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. 144 രോഗികള്‍ക്കാണ് ഉപഹാരങ്ങള്‍ നല്‍കിയത്. ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വൈസ് ചെയര്‍മാന്‍ എ.ഷാജു നിര്‍വ്വഹിച്ചു. ഓണക്കോടി വിതരണം കൗണ്‍സിലര്‍ കോശി കെ.ജോണ്‍ നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി .മുകേഷ് അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സണ്‍, ഡോ. ജ്യോതി ലാല്‍, ഡോ. സൈജു ഹമീദ്, ഡോ. ഡാര്‍വിന്‍ സി. പേള്‍, പാലിയേറ്റീവ് ജില്ലാ കോര്‍ഡിനേറ്റര്‍ അനൂജ്, രമ്യ,മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ സംസാരിച്ചു.
ഓണക്കിറ്റ് വിതരണം
ആയൂര്‍: വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സാന്ത്വനസ്പര്‍ശം ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. ഇന്ന് രാവിലെ 10ന് ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."