HOME
DETAILS

ലിവർപൂളിന്റെ തോൽവിക്ക് കാരണം വാറോ? സമനില ഗോൾ നിഷേധിച്ചതിനെച്ചൊല്ലി പ്രീമിയർ ലീഗിൽ തർക്കം മുറുകുന്നു

  
November 10, 2025 | 7:25 AM

var controversy liverpools disallowed equalizer against man city sparks premier league debate

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ലിവർപൂൾ 3-0ന് പരാജയപ്പെട്ട മത്സരത്തിൽ, കളിയുടെ ഗതി നിർണയിച്ചേക്കാവുന്ന ഒരു വിവാദ ഗോൾ നിഷേധം വലിയ ചർച്ചയാവുന്നു. കളി ആരംഭിച്ച് അരമണിക്കൂറിനുള്ളിൽ എർലിംഗ് ഹാലൻഡിന്റെ ഗോളിൽ സിറ്റി 1-0ന് മുന്നിലെത്തിയതിന് പിന്നാലെയായിരുന്നു നിർണായകമായ ആ ​ഗോൾ പിറന്നത്.

റെഡ്‌സിന് നിരാശ; വാർ വിധി പ്രതികൂലം

38-ാം മിനിറ്റിൽ ലിവർപൂൾ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്ക് ഒരു ഹെഡ്ഡറിലൂടെ സമനില ഗോൾ നേടിയെന്ന് ആരാധകർ ആശ്വസിച്ചു. മുഹമ്മദ് സല നൽകിയ ഇൻസ്വിംഗിംഗ് കോർണർ കിക്ക്, സിറ്റി ഗോൾകീപ്പർ ജിയാൻലൂയിഗി ഡൊണാറുമ്മയെ മറികടന്ന് വാൻ ഡൈക്ക് വലയിലെത്തിച്ചതോടെ റെഡ്‌സ് ആഘോഷം തുടങ്ങി.

എന്നാൽ, സൈഡ് റഫറി തന്റെ പതാക ഉയർത്തുകയും പിന്നാലെ വിഡിയോ അസിസ്റ്റന്റ് റഫറി (VAR) പരിശോധന നടത്തുകയും ചെയ്തതോടെ ഗോൾ നിഷേധിച്ചു. ലിവർപൂൾ പ്രതിരോധതാരം ആൻഡി റോബർട്ട്‌സൺ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു എന്നതായിരുന്നു വാർ തീരുമാനം.

വിവാദ കാരണം

സിറ്റി താരം ജെറമി ഡോക്കുവിന് പിന്നിലായി ഓഫ്‌സൈഡ് നിലയിലായിരുന്ന റോബർട്ട്‌സൺ, വാൻ ഡൈക്കിന്റെ ഹെഡ്ഡർ വരുമ്പോൾ തല കുനിച്ചതാണ് ​ഗോൾ നിഷേധിക്കാൻ കാരണമായത്.

ഗോൾ നിഷേധിക്കാനുള്ള തീരുമാനം "തെറ്റായ തീരുമാനമായിരുന്നു എന്ന് വളരെ വ്യക്തമാണ്" എന്ന് ലിവർപൂൾ മാനേജർ ആർനെ സ്ലോട്ട് സ്കൈ സ്പോർട്സിനോട് പറഞ്ഞു."ഗോൾകീപ്പർക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ റോബർട്ട്‌സൺ ഒരു തരത്തിലും ഇടപെട്ടില്ല. കളി കഴിഞ്ഞയുടനെ ആരോ അതേ റഫറി അനുവദിച്ച ഗോൾ എനിക്ക് കാണിച്ചുതന്നു - കഴിഞ്ഞ സീസണിൽ വോൾവ്സിനെതിരെ സിറ്റി നേടിയ ഗോൾ. ഓഫ്‌സൈഡ് ആണെന്ന് പറയാൻ ലൈൻസ്മാൻ തന്റെ പതാക ഉയർത്താൻ 13 സെക്കൻഡ് എടുത്തു. ആ ഗോൾ ഞങ്ങൾക്ക് കളിയെ പോസിറ്റീവ് രീതിയിലാക്കാൻ സഹായിച്ചേനെ," സ്ലോട്ട് കൂട്ടിച്ചേർത്തു.

തീരുമാനത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ വാൻ ഡൈക്ക് തയ്യാറായില്ല. "പ്രധാന തീരുമാനങ്ങൾ റഫറിമാർ തീരുമാനിക്കുന്നു, എന്റെ കാഴ്ചപ്പാടിൽ ഇതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ല," അദ്ദേഹം പറഞ്ഞു.താൻ എന്ത് അഭിപ്രായം പറഞ്ഞാലും അത് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയും അന്താരാഷ്ട്ര മത്സരത്തിന്റെ ഇടവേള മുഴുവൻ ആ തീരുമാനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയും ചെയ്യും എന്നതിനാലാണ് കൂടുതൽ പ്രതികരിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  3 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  3 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  3 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  3 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  3 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  3 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  3 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  3 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  3 days ago