പ്രവാസികൾക്ക് സന്തോഷവാർത്ത: ഒമാൻ റെസിഡന്റ് കാർഡിന്റെ കാലാവധി 10 വർഷമാക്കി നീട്ടി
മസ്കത്ത്: സിവിൽ സ്റ്റാറ്റസ് നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള തീരുമാനം പുറപ്പെടുവിച്ചിരിക്കുകയാണ് റോയൽ ഒമാൻ പൊലിസ് (ROP).
പുതിയ മാറ്റങ്ങൾ ഇങ്ങനെ
പേഴ്സണൽ ഐഡന്റിഫിക്കേഷൻ കാർഡ്: ഇനിമുതൽ വ്യക്തിഗത തിരിച്ചറിയൽ കാർഡിന് (Personal Identification Card) 10 വർഷം വരെ കാലാവധിയുണ്ടാകും.
റെസിഡൻസ് കാർഡ്: റെസിഡൻസ് കാർഡിൻ്റെ (Residence Card) പരമാവധി കാലാവധി 10 വർഷം ആയിരിക്കും. ഇത് ഡയറക്ടർ ജനറൽ നിർണ്ണയിക്കുന്ന വിഭാഗങ്ങളെയും നിയന്ത്രണങ്ങളെയും ആശ്രയിച്ചിരിക്കും.
പുതിയ നിയമപ്രകാരം കാർഡുകളും സർട്ടിഫിക്കറ്റുകളും അനുവദിക്കുന്നതിനും പുതുക്കുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനുമുള്ള ഫീസുകളും അധികൃതർ അറിയിച്ചിട്ടുണ്ട്.
പേഴ്സണൽ ഐഡന്റിഫിക്കേഷൻ കാർഡ്
ഇഷ്യൂചെയ്യാനും പുതുക്കാനും: 10 ഒമാനി റിയാൽ (10 വർഷം കാലാവധി).
നഷ്ടപ്പെട്ടതോ കേടായതോ ആയ കാർഡിന് പകരം നൽകേണ്ട തുക: 5 ഒമാനി റിയാൽ.
റെസിഡൻസ് കാർഡ്
ഇഷ്യൂചെയ്യാനും പുതുക്കാനും: പ്രതിവർഷം 5 ഒമാനി റിയാൽ ( പരമാവധി 10 വർഷം കാലാവധി).
നഷ്ടപ്പെട്ടതോ കേടായതോ ആയ കാർഡിന് പകരം നൽകേണ്ട തുക: 20 ഒമാനി റിയാൽ.
അതേസമയം, കാലാവധി കഴിഞ്ഞ് 30 ദിവസത്തിനകം കാർഡുടമകൾ കാർഡുകൾ പുതുക്കേണ്ടതുണ്ട്.
The Royal Oman Police (ROP) has issued a decision to amend certain provisions of the Executive Regulations of the Civil Status Law, introducing changes to ID and residence card validity periods and fees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."