വിദ്യാര്‍ഥിനിയെ റാഗ് ചെയ്തെന്ന പരാതി: നടപടിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് കോണ്‍ഗ്രസ്
ചവറ: സീനിയര്‍ വിദ്യാര്‍ഥി റാഗ് ചെയ്തതായി കാണിച്ചു വിദ്യാര്‍ഥിനി കോളജ് അധികൃതര്‍ക്കു നല്കിയ പരാതിയില്‍ അടിയന്തിര നടപടിയെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. ആരോപണവിധേയനായ വിദ്യാര്ഥിക്കെതിര നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസ് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ചവറ ഗവ:കോളജിലെ ഒന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ഥിനിയാണ് രണ്ടാം വര്‍ഷ ബിരുദവിദ്യാര്ഥിക്കെതിരെ പ്രിന്‍സിപ്പാളിന് പരാതി നല്‍കിയത്. പല തവണ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് വീട്ടില്‍ വിദ്യാര്‍ഥിനി വിവരം ധരിപ്പിച്ചു.
ഇതേ തുടര്‍ന്ന് സഹോദരനും സുഹൃത്തുക്കളും ചൊവാഴ്ച വിദ്യാര്‍ഥിയെ കണ്ട് വിവരം തിരക്കാനെത്തുകയും ഇവരെ കോളജിന് മുമ്പില്‍ ആരോപണവിധേയനായ വിദ്യാര്‍ഥി
മര്‍ദിക്കുകയും ചെയ്തതോടെയാണ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."