HOME
DETAILS

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 93 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്; ആര്യ രാജേന്ദ്രൻ മത്സരത്തിനില്ല

  
Web Desk
November 10, 2025 | 11:50 AM

thiruvananthapuram corporation election ldf announces 93 candidates arya rajendran not contesting

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നിലനിർത്താൻ ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രമുഖരെ അണിനിരത്തി എൽഡിഎഫ്. തിരഞെടുപ്പിൽ 93 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 101 സീറ്റുകളിൽ 93 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ശേഷിക്കുന്ന എട്ട് സീറ്റുകളിലെ സ്ഥാനാർഥികളെ പിന്നീട് അറിയിക്കും.

സിപിഐഎം ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎയും സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും ചേർന്നാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ഇതോടെ തലസ്ഥാനത്തെ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുകയും പോരാട്ടം തീപാറുമെന്ന് ഉറപ്പിക്കുകയും ചെയ്യാം.

പ്രധാന സഖ്യകക്ഷികളും പ്രമുഖ സ്ഥാനാർഥികളെയും ഉൾപ്പെടുത്തി എൽഡിഎഫ് പ്രഖ്യാപിച്ച സീറ്റ് വിഭജനം ഇങ്ങനെ:

സിപിഐഎം: 70 സീറ്റുകൾ

സിപിഐ: 17 സീറ്റുകൾ

കേരള കോൺഗ്രസ് (എം): 3 സീറ്റുകൾ

ആർജെഡി: 3 സീറ്റുകൾ

ജെഡിഎസ്: 2 സീറ്റുകൾ

ഐഎൻഎൽ: 1 സീറ്റ്

മറ്റ് ഘടകകക്ഷികൾ: ശേഷിക്കുന്ന സീറ്റുകൾ

സ്ഥാനാർഥികൾ

കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാൻ മൂന്ന് ഏരിയ സെക്രട്ടറിമാരടക്കമുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളെയാണ് സിപിഎം പ്രഖ്യാപിച്ചത്.

എസ്.പി. ദീപക്: പേട്ട

വഞ്ചിയൂർ ബാബു: വഞ്ചിയൂർ

ശ്രീകുമാർ: ചാക്ക

ശിവജി ആർ.പി.: പുന്നയ്ക്കാമുഗൾ

ബിനു ഐ.പി.: കുന്നുകുഴി

പൂജപ്പുര രാധാകൃഷ്ണൻ: ജഗതി

നിലവിലെ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിന്റെ മകൾ തൃപ്തി രാജ് സിപിഐക്ക് വേണ്ടി മത്സരിക്കുന്നുണ്ട്. കവടിയാർ വാർഡിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർഥിക്കെതിരെ മുൻ കൗൺസിലർ എ. സുനിൽ കുമാർ മത്സരിക്കും. ശാസ്തമംഗലത്ത് ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖയ്ക്ക് എതിരെ അമൃത ആർ ആണ് എൽഡിഎഫ് സ്ഥാനാർഥി.

സിപിഎം പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം നിലവിലെ മേയർ ആര്യ രാജേന്ദ്രൻ ഇത്തവണ മത്സരരംഗത്ത് ഇല്ല എന്നതാണ്. സ്ഥാനാർഥി പ്രഖ്യാപന വേദിയിലും ആര്യ രാജേന്ദ്രൻ പങ്കെടുത്തിരുന്നില്ല. കോൺഗ്രസും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖരെ അണിനിരത്തി എൽഡിഎഫ് കൂടി രംഗത്തെത്തിയതോടെ തലസ്ഥാനത്തെ നഗരസഭാ പോരാട്ടം ഏറ്റവും ആവേശകരമാകുമെന്ന് ഉറപ്പായി.

 

 

The Left Democratic Front (LDF) has announced its first list of 93 candidates for the upcoming Thiruvananthapuram Corporation elections, aiming to retain control of the capital's civic body.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; അന്‍വറിന്റെ തൃണമൂലിനും സമ്പൂര്‍ണ പരാജയം

Kerala
  •  18 hours ago
No Image

'പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സി.പി.എം കൗണ്‍സിലര്‍

Kerala
  •  18 hours ago
No Image

ഇടതിനെ തോല്‍പ്പിച്ചത് വര്‍ഗീയത; സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബിജെപിക്ക് ഗുണം ചെയ്തു; വി.ഡി സതീശന്‍

Kerala
  •  18 hours ago
No Image

കെപിസിസി പ്രസിഡന്റിന്റെ വാര്‍ഡില്‍ ആദ്യ ജയം നേടി യുഡിഎഫ്; എൽഡിഎഫിനെ അട്ടിമറിച്ചു

Kerala
  •  19 hours ago
No Image

2020ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്; ഇത്തവണ അടിതെറ്റി; സിപിഎം സ്ഥാനാർഥി തോറ്റത് ആയിരം വോട്ടുകൾക്ക്

Kerala
  •  19 hours ago
No Image

മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ മൂന്നു വര്‍ഷത്തിനിടെ 14,526 ശിശുമരണം; പോഷകാഹാരക്കുറവ് പ്രധാന കാരണം

Kerala
  •  19 hours ago
No Image

ശബരിമല വിവാദം വോട്ടായില്ല; പന്തളത്ത് തകര്‍ന്നടിഞ്ഞ് ബിജെപി; ഭരണം കൈവിട്ടു; മുനിസിപ്പാലിറ്റി എൽഡിഎഫ് പിടിച്ചെടുത്തു

Kerala
  •  19 hours ago
No Image

ജനം പ്രബുദ്ധരാണ്, എത്ര മറച്ചാലും കാണേണ്ടത് അവര്‍ കാണും; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  19 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണില്‍ ബഹുദൂരം കുതിച്ച് യു.ഡി.എഫ്; പ്രകടമായത് ഭരണവിരുദ്ധവികാരം 

Kerala
  •  20 hours ago
No Image

ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങിയില്ല, ഒളിവിലിരുന്ന് ജനവിധി തേടിയ ഫ്രഷ് കട്ട് സമരസമിതി ചെയര്‍മാന് മിന്നുന്ന വിജയം

Kerala
  •  20 hours ago