ഇന്ത്യയുടെ പുതിയ അംബാസഡർ പരമിത ത്രിപാഠി കുവൈത്തിലെത്തി; ഇരുരാജ്യങ്ങളുടെയും ബന്ധങ്ങളിൽ പുതിയ അധ്യായത്തിന് തുടക്കം
കുവൈത്ത് സിറ്റി: പുതിയതായി നിയമിതയായ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ശ്രീമതി പരമിത ത്രിപാഠി കുവൈത്തിലെത്തി. ഇതോടെ, ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധങ്ങളിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമായി. അടുത്ത ദിവസങ്ങളിൽ കുവൈത്തിലെ ഇന്ത്യയുടെ ഉന്നത നയതന്ത്രജ്ഞയായി ഇവർ ഔദ്യോഗികമായി ചുമതലയേൽക്കും.
അംബാസഡർ ത്രിപാഠിയുടെ വരവ് കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുവൈത്തിലെ ഇന്ത്യൻ സംഘടനകളുമായും ബിസിനസ് സമൂഹവുമായും ശക്തമായ ബന്ധം സ്ഥാപിക്കാൻ അവർ ലക്ഷ്യമിടുന്നു.
2025 നവംബർ 12-ന് കുവൈത്ത് സിറ്റിയിൽ നടക്കുന്ന ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊമോഷൻ കൗൺസിലിന്റെ വാർഷിക സമ്മേളനത്തിലും അവാർഡ് നൈറ്റിലും അംബാസഡർ മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യൻ വിദേശകാര്യ സർവീസിൽ (IFS) രണ്ട് പതിറ്റാണ്ടിലേറെ പരിചയമുള്ള ഒരു കരിയർ നയതന്ത്രജ്ഞയായ ശ്രീമതി ത്രിപാഠി 2001 ൽ ഐ.എഫ്.എസിൽ ചേർന്നു, ഇന്ത്യയിലും വിദേശത്തും നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കുവൈറ്റിൽ നിയമിതയാകുന്നതിന് മുമ്പ്, ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ (MEA) ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ത്രിപാഠിക്ക് ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ഫ്രഞ്ച് ഭാഷയിലും പ്രാവീണ്യമുണ്ട്. ആഗോളതലത്തിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിച്ഛായയെ ഉയർത്തുന്ന വനിതാ നയതന്ത്രജ്ഞമാരുടെ നിരയിൽ പരമിത ത്രിപാഠിയുടെ നിയമനം, ഇന്ത്യൻ വിദേശസേവനത്തിലെ വനിതാ പ്രതിനിധിത്വത്തിനും ശക്തീകരണത്തിനും പുതിയ ഉണർവേകുന്നുവെന്നത് ശ്രദ്ധേയമാണ്.
india’s new ambassador to kuwait, paramita tripathi, has arrived to strengthen diplomatic relations between the two nations. her appointment marks a new chapter in india-kuwait friendship and cooperation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."