HOME
DETAILS

സഞ്ജു വന്നാലും ചെന്നൈയുടെ ക്യാപ്റ്റൻ അവൻ തന്നെയാവും: പ്രസ്താവനയുമായി അശ്വിൻ

  
November 10, 2025 | 1:23 PM

RAshwin has opened up about whether the player will get the captaincy if Sanju Samson joins Chennai

മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോവുമെന്ന് വാർത്തകളാണ് ഇപ്പോൾ ശക്തമായി നിലനിൽക്കുന്നത്. സഞ്ജു ചെന്നൈയിൽ എത്തുകയാണെങ്കിൽ താരത്തിന് ക്യാപ്റ്റൻസി ലഭിക്കുമോ എന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ അശ്വിൻ. ആദ്യ സീസണിൽ തന്നെ സഞ്ജുവിന് ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം ലഭിക്കില്ലെന്നാണ് അശ്വിൻ പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അശ്വിൻ.

''ചെന്നൈ സഞ്ജുവിന് ക്യാപ്റ്റൻസി നൽകുമെന്ന് ഞാൻ കരുതുന്നില്ല. കാരണം ഇത് ചെന്നൈക്കൊപ്പമുള്ള സഞ്ജുവിന്റെ ആദ്യ സീസൺ ആയിരിക്കും. റിതുരാജ് ഗെയ്ക്വാദ് തന്നെ ക്യാപ്റ്റനായി തുടരുമെന്ന് ഞാൻ കരുതുന്നു. എന്നാൽ കുറച്ചു സീസൺ കഴിഞ്ഞാൽ സഞ്ജു മികച്ചൊരു ഓപ്‌ഷൻ ആയിരിക്കും'' അശ്വിൻ പറഞ്ഞു. 

സഞ്ജുവിന്റെ ട്രേഡുമായി ബന്ധപ്പെട്ട് രണ്ട് താരങ്ങളെയാണ് രാജസ്ഥാൻ ആവശ്യപ്പെട്ടിട്ടുള്ളത്. രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ കൈമാറിയാൽ സഞ്ജുവിനെ നൽകാമെന്നണ് രാജസ്ഥാന്റെ നിലപാട്. 

അതേസമയം ഡൽഹി ക്യാപിറ്റസും സഞ്ജുവിനെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. സഞ്ജുവിന് പകരമായി ഡൽഹി സൗത്ത് ആഫ്രിക്കൻ സൂപ്പർതാരം ട്രിസ്റ്റൻ സ്റ്റബ്‌സിനെ രാജസ്ഥാന് കൈമാറുമെന്നാണ് ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. 2025 ഐപിഎല്ലിൽ സീസണിൽ രാജസ്ഥാൻ റോയൽസ് നിറം മങ്ങിയ പ്രകടനമാണ്‌ പുറത്തെടുത്തത്. എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‌തത്. 

അതേസമയം 2025 ഐപിഎൽ സീസണിൽ ചെന്നൈയും നിരാശാജനകമായ പ്രകടനമായിരുന്നു നടത്തിയിരുന്നത്. 14 മത്സരങ്ങളിൽ നിന്നും വെറും നാല് മത്സരങ്ങളിൽ മാത്രമാണ് ചെന്നൈയ്ക്ക് വിജയിക്കാൻ സാധിച്ചത്. 10 മത്സരങ്ങൾ പരാജയപ്പെട്ട് വെറും എട്ട് പോയിന്റോടെ അവസാന സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. ചരിത്രത്തിൽ ഇതാദ്യമായാണ് ചെന്നൈ തുടർച്ചയായ രണ്ടാം സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്. 

There are strong reports that Sanju Samson will join Chennai Super Kings. Former Indian spinner Ashwin has opened up about whether the player will get the captaincy if Sanju joins Chennai.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോങ്കോങ് തീപിടിത്തം മരണം 36 ആയി, 279 പേരെ കാണാനില്ല

latest
  •  11 days ago
No Image

ഹോങ്കോങ്ങിൽ തീപിടിത്തം: പാർപ്പിട സമുച്ചയം കത്തിയമർന്നു; 13 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

International
  •  11 days ago
No Image

'നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ; ഒരാൾക്ക് വേണ്ടി അത് മാറ്റാനാവില്ല!'; റൊണാൾഡോയ്ക്ക് ലോകകപ്പ് ഇളവ് നൽകിയ ഫിഫയ്‌ക്കെതിരെ ആഴ്സണൽ ഇതിഹാസം

Football
  •  11 days ago
No Image

സ്കൂളിൽ പോകാൻ മടി, രക്ഷിതാക്കൾ നിർബന്ധിച്ചയച്ചു; മടങ്ങിയെത്തിയതിന് പിന്നാലെ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി

Kerala
  •  11 days ago
No Image

റെക്കോർഡുകൾ തകർക്കാൻ 'ഫാൽക്കൺസ് ഫ്ലൈറ്റ്'; ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ സഊദിയിൽ ഒരുങ്ങുന്നു

Saudi-arabia
  •  11 days ago
No Image

രാത്രി വനത്തിൽ അതിക്രമിച്ചുകയറി ബൈക്ക് റൈഡ്; വീഡിയോ ചിത്രീകരിച്ച യു ട്യൂബർമാർക്കെതിരെ കേസെടുത്തു

crime
  •  11 days ago
No Image

നാസയുടെ പേരിൽ തട്ടിപ്പ്: ഇരിഡിയം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഹരിപ്പാട് സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായി

Kerala
  •  11 days ago
No Image

പിടിച്ചെടുത്തത് 8136 ലിറ്റർ വ്യാജനെയ്യ്; 'നന്ദിനി' തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരായ ദമ്പതികൾ അറസ്റ്റിൽ

crime
  •  11 days ago
No Image

നോൾ കാർഡ് എമിറേറ്റ്സ് ഐഡിയുമായി ലിങ്ക് ചെയ്യാം; വ്യക്തിഗതമാക്കിയാൽ ഷോപ്പിംഗ് വൗച്ചറുകൾ ഉൾപ്പെടെ ഇരട്ടി ആനുകൂല്യങ്ങൾ

uae
  •  11 days ago
No Image

പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു; ആശുപത്രിയിൽ

Kerala
  •  11 days ago

No Image

ജോലിക്ക് ഹാജരാകാതെ 10 വർഷം ശമ്പളം കൈപ്പറ്റി; കുവൈത്തിൽ സർക്കാർ ജീവനക്കാരന് 5 വർഷം തടവും വൻ തുക പിഴയും

Kuwait
  •  11 days ago
No Image

സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം: മരണസംഖ്യ രണ്ടായി; കാണാതായ നാല് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  11 days ago
No Image

കൈക്കൂലി കേസിൽ ഇ.ഡി. ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ വ്യവസായിക്ക് തിരിച്ചടി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  11 days ago
No Image

വർഷങ്ങളോളം ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ ഒന്നരക്കോടി രൂപ ഭാര്യയെ സൂക്ഷിക്കാനേൽപിച്ചു; ഓൺലൈൻ മത്സരങ്ങളിൽ വിജയിപ്പിക്കുന്നതിനായി പണം യുവതി സ്ട്രീമർക്ക് നൽകി; കണ്ണീരടക്കാനാവാതെ യുവാവ്

International
  •  11 days ago