HOME
DETAILS

തൃശൂർ കോർപ്പറേഷനിലേക്ക് 24 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്; കെപിസിസി സെക്രട്ടറിമാരും, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും പട്ടികയിൽ 

  
Web Desk
November 10, 2025 | 1:23 PM

congress announces first list of candidates for thrissur corporation election

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി  തൃശൂർ കോർപ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺ​ഗ്രസ് പുറത്തുവിട്ടു. 24 സ്ഥാനാർഥികൾ ഉൾപ്പെട്ട പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കെപിസിസി സെക്രട്ടറിമാരായ ജോൺ ഡാനിയേൽ, എ പ്രസാദ് എന്നിവർ പട്ടികയിലുണ്ട്.

കോട്ടപ്പുറം ഡിവിഷനിൽ തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ മത്സരിക്കും. ജില്ലാ പഞ്ചായത്തിലേക്ക് 13 സ്ഥാനാർഥികളേയും കോർപ്പറേഷനിലേക്ക് 4 സിറ്റിങ്ങ് കൗൺസിലർമാരേയും പ്രഖ്യാപിച്ചു. 4 ജനറൽ സീറ്റിൽ വനിതകൾ മത്സരിക്കും.  മുൻ എംഎൽഎ പിആർ ഫ്രാൻസിന്റെ മകൾ മോളി ഫ്രാൻസിസ് തൈക്കാട്ടുശേരിയിലും, യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഹരീഷ് മോഹൻ കുട്ടനെല്ലൂരിലും ‌ജനവിധി തേടും.

അതേസമയം ഡിസംബർ9, 11 തീയതികളിൽ രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. മട്ടന്നൂർ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളാണ് ജനവിധി തേടുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം എറണാകുളം വരെയുള്ള ഏഴ് ജില്ലകളാണ് വിധിയെഴുതുക. തൃശൂർ മുതൽ കാസർകോട് വരെ ജില്ലകൾ രണ്ടാം ഘട്ടമായ ഡിസംബർ 11 നും പോളിങ് ബൂത്തിലെത്തും. നവംബർ 21 വെള്ളിയാഴ്ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റ ചട്ടം നിലവിൽവന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. 2020- ലെ പൊതു തെരഞ്ഞെടുപ്പിലെ വോട്ടർ പ്രകാരമാണ് വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അന്തിമ വോട്ടർപട്ടിക നവംബർ 14ന് പുറത്തിറങ്ങും. പുതിയ വാർഡുകൾക്ക് അനുസൃതമായിട്ടാണ് പട്ടിക. 

2,84,30,761 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 33,746 പോളിംഗ് സ്റ്റേഷനുകൾ തെരഞ്ഞെടുപ്പിനായി ഒരുക്കും. 1,50, 18,010 സ്ത്രീ വോട്ടർമാർ. പുരുഷ വോട്ടർമാർ 1,34,12,470.  281 ട്രാൻസ്‌ജെൻഡർമാർ. 2841 പ്രവാസി വോട്ടർമാർ. ഒരു ബാലറ്റിൽ 15 സ്ഥാനാർഥികളുടെ പേരും ചിഹ്നവുമാണ് ഉണ്ടാവുക. പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് ഉത്തരവായി. വോട്ടെടുപ്പിന് ഒരാഴ്ച മുൻപ് വോട്ടിംഗ് മെഷീൻ ഉദ്യോഗസ്ഥർക്ക് നൽകും. 1249 റിട്ടേണിംഗ് ഓഫീസർമാരുണ്ടാകും. 23,576 വാർഡുകളിലായി 33,746 പോളിങ് സ്‌റ്റേഷനുകൾ ഉണ്ടാവും. തെരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട് രണ്ടരലക്ഷത്തോളം ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  2 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  2 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  2 days ago
No Image

കുവൈത്ത് വിമാനത്താവളത്തിലെ T2 ടെർമിനൽ; പൂർത്തീകരണത്തിന് അന്തിമ തീയതി നിശ്ചയിച്ചു, 2026 നവംബറോടെ പ്രവർത്തനക്ഷമമാകും

Kuwait
  •  2 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  2 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  2 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  2 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  2 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  2 days ago