HOME
DETAILS

ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനം: എട്ട് മരണം; നിരവധി പേർക്ക് പരുക്ക്; തലസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം

  
Web Desk
November 10, 2025 | 2:37 PM

delhi red fort blast eight dead several injured high alert issued in capital

ന്യൂഡൽഹി: ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടക്ക് (റെഡ് ഫോർട്ട്) സമീപം നടന്ന സ്ഫോടനത്തിൽ എട്ടു പേർ മരിച്ചു. ഇരുപത്തിനാല് പേർക്ക് പരുക്കേറ്റതായും ഇതിൽ മൂന്ന് പേരുടെ നില അതീവ ​ഗുരുതരാവസ്ഥയിലാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് വൈകുന്നേരം 6:55 ഓടെയാണ് സംഭവം. സ്ഫോടനത്തെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗൗരി ശങ്കർ മന്ദിറിന് സമീപമുള്ള ലാൽ ഖില മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 1 ന് പുറത്ത് പാർക്ക് ചെയ്തിരുന്ന ഒരു കാറിലാണ് ആദ്യം സ്ഫോടനമുണ്ടായത്, പിന്നാലെ നിരവധി വാഹനങ്ങൾ അ​ഗ്നിക്കിരയായി. ‍ഡൽഹിയിലെ പ്രധാന മേഖലകളിലെല്ലാം അതീവ ജാ​ഗ്രതയിലാണ് ഉള്ളത്. സ്ഫോടനം നടന്ന സ്ഥലത്ത് കൂടുതലും സിഎൻജി കാറുകളാണ് പാർക്ക് ചെയ്തിരുന്നത്. ഇത് സ്ഫോടനത്തിന്റെ തീവ്രത വർ​ദ്ധിപ്പിക്കാൻ കാരണമായെന്നാണ് വിവരം.

7 മണിക്ക് ശേഷമാണ് അഗ്നിശമന സേനയ്ക്ക് സ്ഫോടനത്തെ സംബന്ധിച്ച് വിവരം ലഭിച്ചത്. ഉടൻ ഏഴ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എന്നാൽ സ്ഫോടനത്തിന്റെ തീവ്രത കണക്കിലെടുത്ത് പ്രദേശത്ത് നിരവധി അഗ്നിശമന യൂണിറ്റ് വാഹനങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് നിരവധി കാറുകൾക്ക് തീപിടിച്ചതായും അധികൃതർ അറിയിച്ചു. തീ പൂർണമായി അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

സംഭവസ്ഥലത്ത് ഡൽഹി പൊലിസ് സ്പെഷ്യൽ സെൽ ഓഫീസർമാരുടെ സംഘം എത്തി പരിശോധന ആരംഭിച്ചു. സ്ഫോടനത്തിന്റെ സ്വഭാവം എന്താണെന്നോ, ഇതിന് പിന്നിലെ കാരണം എന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.

രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് വേദിയാകുന്ന, മുഗൾ കാലഘട്ടത്തിലെ ഈ പ്രധാനപ്പെട്ട ചരിത്രസ്മാരകത്തിന് സമീപമുണ്ടായ സ്ഫോടനത്തെ അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. സാധാരണയായി തിരക്കേറിയ ഈ പ്രദേശത്ത് സ്ഫോടനമുണ്ടായതിനെ തുടർന്ന് തലസ്ഥാനത്തുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

 

 

A powerful blast in a parked car near Gate No. 1 of the Red Fort Metro Station (Lal Qila) in Delhi on Monday evening has reportedly left eight people dead and several others injured. The explosion, which was strong enough to destroy multiple vehicles and shatter window panes, has prompted authorities to issue a high alert across the national capital. Police and the Special Cell are at the scene, and an investigation into the cause of the high-intensity explosion is underway. delhi blast. bomb blast delhi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി; വിജയ് ഹസാരെ ട്രോഫിയിൽ കോഹ്‌ലി ഡൽഹിക്കായി കളത്തിൽ ഇറങ്ങും

Cricket
  •  5 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഫലസ്തീന്‍ അതോറിറ്റിക്ക് സൗദി അറേബ്യ 90 മില്യണ്‍ ഡോളര്‍ കൈമാറി

International
  •  5 days ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണ്ണ വില; 24 കാരറ്റ് ഗ്രാമിന് 507.50 ദിർഹം

uae
  •  5 days ago
No Image

കുതിച്ച് ദുബൈയിലെ റിയൽ എസ്റ്റേറ്റ് വിപണി; പ്രോപ്പർട്ടികളുടെ വിലയിൽ അഞ്ച് വർഷം കൊണ്ട് ഉണ്ടായത് ഇരട്ടിയിലധികം വർധന

uae
  •  5 days ago
No Image

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ഷാർജ-ദുബൈ റൂട്ടിൽ വൻ ഗതാഗത സ്തംഭനം; വേഗപരിധി കുറയ്ക്കാൻ നിർദേശം

uae
  •  5 days ago
No Image

'അപഹാസ്യമായ പ്രസ്താവന': ശ്രീലങ്കയിലേക്ക് സഹായവുമായി പോയ പാക് വിമാനത്തിന്  വ്യോമാനുമതി വൈകിച്ചെന്ന ആരോപണം തള്ളി ഇന്ത്യ

National
  •  5 days ago
No Image

തദ്ദേശപ്പോര്; സ്ഥാനാർഥികൾ 15ൽ താഴെ; എല്ലാ വാർഡുകളിലും ഒറ്റ ബാലറ്റ് യൂനിറ്റ് മാത്രം

Kerala
  •  5 days ago
No Image

കുവൈത്തില്‍ മുട്ട കിട്ടാനില്ല; ഉള്ളതിന് തീപ്പിടിച്ച വിലയും; അടിയന്തര നീക്കവുമായി സര്‍ക്കാര്‍

Kuwait
  •  5 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

Kerala
  •  5 days ago
No Image

അടുത്ത ഘട്ട ചര്‍ച്ച ഉടനെന്ന് ഖത്തര്‍; ഇസ്‌റാഈലിനെയും ഹമാസിനെയും കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷ

qatar
  •  5 days ago