ചെറുകിട വ്യവസായങ്ങള്‍ക്ക് സംരക്ഷണം നല്‍കും: ഇ.പി ജയരാജന്‍
കൊല്ലം: ചെറുകിട വ്യവസായ സംരംഭങ്ങളെ സജീവമായി നിലനിര്‍ത്താനും പുതിയ സംരംഭകര്‍ക്ക് പ്രോത്സാഹനമേകാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍. കൊല്ലം ആശ്രാമം മൈതാനത്ത് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വ്യവസായി സംഗമം2016 ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ സംരംഭകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള ഭൂമി കൈമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂല സമീപനമുണ്ടാകും. ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച വ്യവസായിയായി തെരഞ്ഞെടുക്കപ്പെട്ട പവിഴം റൈസ് മാനേജിങ് ഡയറക്ടര്‍ എന്‍.പി. ജോര്‍ജിന് മന്ത്രി പുരസ്‌കാരം നല്‍കി.
മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വെണ്ടര്‍ ഡവലപ്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനംചെയ്തു. സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍നായര്‍ അധ്യക്ഷനാടയി. മുന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ, എം.എസ്.എം.ഇ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.വി വേലായുധന്‍ എന്നിവര്‍ ആമുഖ പ്രഭാഷണം നടത്തി.
വ്യവസായവാണിജ്യ ഡയറക്ടര്‍ പി.എം. ഫ്രാന്‍സിസ്, എസ്.ബി.ടി എസ്.എം.ഇ ബിസിനസ് യൂനിറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ ശ്രീകുമാര്‍, ചെറുകിട വ്യവസായ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.കെ. രമേഷ്, വ്യവസായ സംഗമം എ. നിസ്സാറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. ഫാക്ടറീസ് ആന്റ് ബോയിലേഷന്‍സ് എന്ന വിഷയത്തിലുള്ള സെമിനാര്‍ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഖാലിദ് അധ്യക്ഷനായി. എം. നൗഷാദ് എം.എല്‍.എ പ്രഭാഷണം നടത്തി. വി. നൗഷാദ് വിഷയം അവതരിപ്പിച്ചു.
സമാപന സമ്മേളനം മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനംചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ പി രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."