HOME
DETAILS

കേരള സർവകലാശാലയിലെ ​ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: സംസ്‌കൃത മേധാവിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

  
November 10, 2025 | 3:29 PM

kerala university caste abuse high court stops arrest of sanskrit department head

തിരുവനന്തപുരം: കേരള സർവകലാശാല സംസ്‌കൃത വിഭാഗം മേധാവിയും ഡീനുമായ ഡോ. സി.എൻ വിജയകുമാരിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഗവേഷക വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ചു എന്ന കേസിലാണ് കോടതിയുടെ നടപടി. അധ്യാപിക സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

ഗവേഷക വിദ്യാർഥിയായ വിപിൻ വിജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോ. വിജയകുമാരിക്കെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം (Prevention of Atrocities Act) ശ്രീകാര്യം പൊലിസ് കേസെടുത്തിരുന്നത്.

റിസർച്ച് റിപ്പോർട്ടിൽ ഒപ്പിട്ട് നൽകുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവി വിദ്യാർഥിയോട് ജാതീയ അധിക്ഷേപം നടത്തിയത് ഗുരുതരമായ ആരോപണമാണ്. 'നിനക്ക് എന്തിനാണ് ഡോക്ടർ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ' എന്ന് വിജയകുമാരി ചോദിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു.

എന്നാൽ 2015 എം.ഫിൽ പഠനകാലം മുതൽ തൻ്റെ ഗൈഡായിരുന്ന വിജയകുമാരി ജാതിയുടെ പേരിൽ നിരന്തരം തന്നെ അധിക്ഷേപിച്ചിരുന്നതായി വിപിൻ വിജയൻ ആരോപിക്കുന്നു. "പുലയനും പറയനും വന്നതോടെ സംസ്‌കൃതത്തിൻ്റെ മഹിമ നഷ്ടപ്പെട്ടു" എന്നും, "നിന്നെ പോലുള്ള നീച ജാതിക്കാർ എത്ര ശ്രമിച്ചാലും സംസ്‌കൃതം പഠിക്കാനാവില്ല" എന്നും അധ്യാപിക നിരന്തരം പറയാറുണ്ടായിരുന്നതായി വിപിൻ വിജയൻ പറയുന്നു.

വിദ്യാർഥി കയറിയ മുറി അശുദ്ധമായി എന്ന് പറഞ്ഞ് ശുദ്ധീകരിക്കുന്നതിനായി വെള്ളം തളിച്ചിരുന്നതായും എഫ്.ഐ.ആറിൽ സൂചിപ്പിക്കുന്നു. കൂടാതെ, സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോർട്ട് എം.ഫിൽ ഗൈഡായിരുന്ന അധ്യാപിക സർവകലാശാലയ്ക്ക് നൽകിയതായും വിദ്യാർഥി ആരോപിച്ചിരുന്നു. "പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം" എന്ന് വിജയകുമാരി ഭീഷണിപ്പെടുത്തിയതായും വിപിൻ വിജയൻ പരാതിയിൽ പറയുന്നുണ്ട്. നിലവിൽ, ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിനെ തുടർന്ന് കേസിന്റെ തുടർനടപടികൾ കാത്തിരിക്കുകയാണ്.

 

 

The Kerala High Court intervened to prevent the arrest of the head of the Sanskrit department at Kerala University, who is facing accusations of caste-based harassment from a research scholar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  3 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  3 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  3 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  3 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  3 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  3 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  3 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  3 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  3 days ago