HOME
DETAILS

കാസർകോഡിൽ വീടിന് നേരെ വെടിവെച്ച സംഭവം; ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്താൽ വെടിവെച്ചത് 14കാരനായ മകനെന്ന് പൊലിസ്

  
November 10, 2025 | 4:19 PM

Influence of online game Police say 14-year-old son shot at house in Kasaragod

കാസർകോഡ്: ഉപ്പളയിൽ വീടിന് നേരെ വെടിവെച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓൺലൈൻ ഗെയിമിന്റെ സ്വാധീനം മൂലം 14കാരനായ മകനാണ് വെടിയുതിർത്തതെന്നാണ് പൊലിസ് അറിയിച്ചത്. എയർഗൺ ഉപയോഗിച്ചുകൊണ്ടാണ് കുട്ടി വെടിവെച്ചതെന്നാണ് മഞ്ചേശ്വരം പൊലിസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്. 

ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ കുട്ടി വീട്ടിൽ ഒറ്റക്കായിരുന്നു. ഉപ്പള ഹിദായത്ത് നഗറിലെ അബൂബക്കറിന് നേരെയാണ് വെടിവെപ്പ് നടന്നത്.  കാറിൽ വന്ന നാല് പേർ അടങ്ങുന്ന സംഘമാണ് വീടിന് നേരെ വെടിയുതിർത്തതെന്നാണ് കുട്ടി ആദ്യം പൊലിസിനോട് പറഞ്ഞത്. വെടിവെപ്പ് നടക്കുമ്പോൾ വീട്ടിലുള്ള സിസിടിവി ഓഫ് ചെയ്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. 

തുടർന്ന് സംഭവം അതി ഗൗരവത്തോടെ അന്വേഷിച്ച പൊലിസ് അടുത്തുള്ള സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും പരിശോധിച്ചു. എന്നാൽ തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് കുട്ടിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് കുട്ടി സമ്മതിക്കുകയായിരിക്കുന്നു. 

ഓൺലൈൻ ഗെയിമിൽ പറഞ്ഞ കാര്യങ്ങൾ പ്രകാരം കുട്ടി സ്വയം വെടിയുതിർക്കുകയായിരുന്നു. കുട്ടിയിൽ നിന്നും തോക്കും തിരകളും കണ്ടെത്തി. കുട്ടിക്ക് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്നും ഇത് ചെയ്യാൻ എന്താണ് പ്രചോദനമായതെന്നതിനെയും കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും പൊലിസ് വ്യക്തമാക്കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ് മൂലം പരീക്ഷാ തീയതികളിൽ മാറ്റം; സ്കൂളുകൾക്ക് 12 ദിവസത്തെ ക്രിസ്മസ് അവധി

Kerala
  •  3 days ago
No Image

ലഹരി ഉപയോഗിച്ച ശേഷം അമ്മയെ കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി; നിര്‍ണ്ണായക ഇടപെടലുമായി ഷാര്‍ജ പൊലിസ്‌

uae
  •  3 days ago
No Image

അഞ്ച് സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടി ; കേരളത്തിലും ബംഗാളിലും മാറ്റമില്ല

National
  •  3 days ago
No Image

നാടുകടത്തലും ജയിൽ ശിക്ഷയും ലഭിക്കാവുന്ന യുഎഇയിലെ 7 വിസ ലംഘനങ്ങൾ | uae visa violations

uae
  •  3 days ago
No Image

ഗസ്സയിലെ സ്ഥിതിഗതികൾ വിലയിരുത്തി സഊദി-​ബ്രിട്ടീഷ് വിദേശകാര്യമന്ത്രിമാർ

Saudi-arabia
  •  3 days ago
No Image

അന്താരാഷ്ട്ര ഫോട്ടോഗ്രഫി ഫെഡറേഷൻ സംഘടിപ്പിച്ച ഫോട്ടോഗ്രഫി ബിയന്നേലിയിൽ യുവ വിഭാഗത്തിൽ ഫോട്ടോഗ്രഫി ലോകകപ്പ് നേടി ഒമാൻ

oman
  •  3 days ago
No Image

ഒടുവില്‍ ആശ്വാസം; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

National
  •  3 days ago
No Image

15 ദിവസങ്ങള്‍ക്ക് ശേഷം പുറത്തേക്ക്;  എം.എല്‍.എ വാഹനത്തിലെത്തി വോട്ട് ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  3 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അപ്പീല്‍ റദ്ദാക്കണം;ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍

Kerala
  •  3 days ago
No Image

കോട്ടയത്ത് അധ്യാപികയെ ഭര്‍ത്താവ് സ്‌കൂളില്‍ കയറി ആക്രമിച്ചു; കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ച് ഓടിരക്ഷപ്പെട്ടു

Kerala
  •  3 days ago