അവൻ ഒറ്റക്ക് ടീമിനെ വിജയിപ്പിച്ചു, എന്നിട്ടും ഇന്ത്യൻ ടീമിൽ അവസരമില്ല: ഗാംഗുലി
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സ്റ്റാർ പേസർ മുഹമ്മദ് ഷമി ഇടം നേടിയിരുന്നില്ല. രഞ്ജി ട്രോഫിയിൽ മിന്നും പ്രകടനം പുറത്തെടുത്തിട്ടും സെലക്ടർമാർ ഷമിയെ ടീമിലേക്ക് പരിഗണിക്കാതിരിക്കുകയായിരുന്നു. ഇപ്പോൾ ഷമിക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഷമിയുടെ കഴിവ് കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തത്തിന് ഒരു കാരണവും താൻ കാണുന്നില്ലെന്നാണ് ഗാംഗുലി വ്യക്തമാക്കിയത്.
"ഷമി മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്. അദ്ദേഹം വളരെ ഫിറ്റ്നസുള്ള താരമാണ്. മൂന്ന് രഞ്ജി ട്രോഫി മത്സരങ്ങളിലും അദ്ദേഹം ഒറ്റയ്ക്ക് ബംഗാളിനെ വിജയിപ്പിച്ചത് നമ്മൾ കണ്ടു. സെലക്ടർമാർ ഇതെല്ലം ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്. ഷമിയും സെലക്ടർമാരും തമ്മിൽ ആശയവിനിമയം നടക്കുന്നുണ്ട്. ഫിറ്റ്നസിനെയും കഴിവിന്റെയും കാര്യത്തിൽ ഷമിയെ വളരെ പരിചിതമാണ്. അതിനാൽ ഇന്ത്യക്കായി ടെസ്റ്റ്, ഏകദിനം, ടി-20 എന്നിവയിൽ ഷമി കളിക്കാതിരിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല. കാരണം അദ്ദേഹത്തിന്റെ കഴിവ് വളരെ വലുതാണ്'' ഗാംഗുലി പറഞ്ഞു.
നവംബർ 14നാണ് സൗത്ത് ആഫ്രിക്ക-ഇന്ത്യ ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുന്നത്. ആദ്യ മത്സരം കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് നടക്കുന്നത്. രണ്ടാം മത്സരം നവംബർ 22ന് ബർസപാര സ്റ്റേഡിയത്തിലും നടക്കും. ചരിത്രത്തിൽ ആദ്യമായാണ് ബർസപാര സ്റ്റേഡിയം ടെസ്റ്റ് മത്സരത്തിന് വേദിയാവുന്നത്.
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡ്
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷബ് പന്ത് (വിക്കറ്റ് കീപ്പർ& വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഢി.
അതേസമയം പരുക്ക് ഭേദമായി ക്യാപ്റ്റൻ ടെംബ ബാവുമയുടെ നേതൃത്വത്തിലാണ് നിലവിലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ സൗത്ത് ആഫ്രിക്ക എത്തുന്നത്. ഇടതുതുടയിലേറ്റ പരുക്കിനാൽ ബാവുമ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അഭാവത്തിൽ എയ്ഡൻ മാർക്രമായിരുന്നു ദക്ഷിണാഫ്രിക്കൻ നായകൻ.
പാകിസ്ഥാനെതിരായ പരമ്പരയിൽ പങ്കെടുത്ത ഭൂരിഭാഗം താരങ്ങളെയും ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിലും നിലനിർത്തിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്‌സിന്റെ യുവതാരം ഡെവാൾഡ് ബ്രെവിസും, വെറ്ററൻ ഓഫ് സ്പിന്നർ സൈമൺ ഹാർമറും ടീമിലിടം നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സെനുരാൻ മുത്തുസ്വാമി, സൈമൺ ഹാർമർ, കേശവ് മഹാരാജ് എന്നിവരടങ്ങുന്ന സ്പിൻ ത്രയമായിരിക്കും ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് ആക്രമണത്തിന് ചുക്കാൻ പിടിക്കുക.
Indian Star pacer Mohammed Shami was not included in the Indian team for the two-Test series against South Africa. Despite his brilliant performance in the Ranji Trophy, the selectors did not consider Shami for the team. Now, former Indian captain Sourav Ganguly has spoken about Shami not getting a chance in the Indian team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."