HOME
DETAILS

ഡല്‍ഹി സ്‌ഫോടനം: വ്യാജ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുത്- ഡല്‍ഹി മുഖ്യമന്ത്രി /Delhi Red Fort Blast

  
Web Desk
November 11, 2025 | 3:15 AM

delhi cm rekha gupta urges calm after red fort blast warns against spreading fake news

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ഒമ്പത് പേര്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്നും അതേസമയം ശാന്തത പാലിക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. പരുക്കേറ്റവരെ പ്രവേശിപ്പിച്ച എല്‍.എന്‍.ജെ.പി ആശുപത്രി മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ആഭ്യന്തരമന്ത്രി ആശിഷ് സൂദും അവരെ അനുഗമിച്ചിരുന്നു. ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തി.

അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഒരു ചിത്രം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട്‌ചെക്ക് പുറത്തു വിട്ടു. സ്‌ഫോടന സ്ഥലത്ത് ശക്തമായ തീയും പുകയും ഉയരുന്നതായിരുന്നു ചിത്രം. അത് 2024ല്‍ ലെബനാനില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിന്റേതാണെന്ന് പി.ഐ.ബി വ്യക്തമാക്കി.

സ്‌ഫോടനമുണ്ടായ വെള്ള ഹ്യൂണ്ടായി ഐ20 കാറിന്റെ നിര്‍ണായക സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മൂന്ന് മണിക്കൂറോളം വാഹനം മേഖലയില്‍ കറങ്ങി നടന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ചെങ്കോട്ട ട്രാഫിക് സിഗ്‌നലിനരികെ പതിയെ നീങ്ങിയ കാര്‍ പൊട്ടിത്തെറിച്ചത്.

ഉച്ചയ്ക്ക് 3.19-ന് ചെങ്കോട്ടയോട് ചേര്‍ന്നുള്ള പാര്‍ക്കിങ് ഏരിയയില്‍ കാര്‍ എത്തി. മൂന്ന് മണിക്കൂറോളം കാര്‍ ഇവിടെ ഉണ്ടായിരുന്നു. വൈകീട്ട് 6.48ഓടെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍നിന്ന് പുറത്തേക്കിറങ്ങി. കാറിന്റെ ആദ്യ ഉടമയെ പൊലിസ് ഹരിയാനയിലെ ഗുരുഗ്രാമില്‍നിന്ന് ഇന്നലെ തന്നെ പിടികൂടിയിരുന്നു. മുഹമ്മദ് സല്‍മാന്‍ എന്നയാളെയാണ് പിടികൂടിയത്. ഇയാള്‍ ഒഖ്‌ലയിലുള്ള ദേവേന്ദ്ര എന്നയാള്‍ക്ക് കാര്‍ വിറ്റിരുന്നു. കാറിന് ഹരിയാന രജിസ്‌ട്രേഷനാണുണ്ടായിരുന്നത്. ഇതു വീണ്ടും അംബാലയിലെ ഒരാള്‍ക്ക് വിറ്റിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഭീതിയിലാഴ്ത്തിയുള്ള സ്ഫോടനത്തില്‍ ഒമ്പത് പേരാണ് മരിച്ചത്. 30 പേരെ പരുക്കുകളോടെ ലോക്നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു ഡസനോളം പേരുടെ നില സാരമാണ്. 2008ല്‍ രണ്ടുഡസനിലേറെ പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹിയിലെ വിവിധ മാര്‍ക്കറ്റുകളിലുണ്ടായ സ്ഫോടന പരമ്പരയ്ക്ക് ശേഷം രാജ്യതലസ്ഥാനത്തുണ്ടാകുന്ന ഏറ്റവും ആള്‍നാശമുണ്ടായ സ്ഫോടനമാണിത്.

ഇന്നലെ വൈകീട്ട് ഏഴുമണിയോടെ ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് മുന്നിലാണ് സംഭവം. വൈകുന്നേരസമയങ്ങളില്‍ വന്‍ ജനക്കൂടം തടിച്ചുകൂടിനില്‍ക്കുന്ന പ്രദേശമാണിത്. വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ പതിവായി വരുന്ന ഇവിടേക്ക് പഴയ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരവും ഡല്‍ഹി ജുമാ മസ്ജിദില്‍നിന്ന് ഒന്നരകിലോമീറ്റര്‍ അകലവും മാത്രമെയുള്ളൂ. ഡല്‍ഹിയിലെ വായുമലിനീകരണവും തണുപ്പ് തുടങ്ങിയതിനാലും സംഭവസമയം ഇവിടെ പതിവ് പോലെ തിരക്കില്ലാതിരുന്നത് ആളപായം കുറയാന്‍ കാരണമായി.

സാവകാശം വന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ശേഷമാണ് പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. കാറില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നുവെന്നും ഇവരും മരിച്ചതായും ഡല്‍ഹി പൊലിസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച്ച പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവജാഗ്രത പുറപ്പെടുവിച്ചു. പ്രദേശത്തെ കടകളെല്ലാം അടപ്പിച്ചു. റോഡുകളും അടച്ചു. സവിശേഷ സേനാവിഭാഗമായ എന്‍.എസ്.ജി കമാന്‍ഡോകളുടെ സംഘവും എന്‍.ഐ.എ ടീമും സ്ഥലത്തെത്തി. 

delhi chief minister rekha gupta expressed deep sorrow over the red fort explosion that killed nine people. she urged citizens to stay calm, avoid spreading fake news, and assured full support to the injured being treated at lnjp hospital.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  3 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  3 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  3 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  3 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  3 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  3 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  3 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  3 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  3 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  3 days ago