HOME
DETAILS

ബോളിവുഡ് നടന്‍ ധര്‍മേന്ദ്ര മരിച്ചുവെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് മകള്‍ ഇഷ ഡിയോളും ഭാര്യ ഹേമമാലിനിയും 

  
Web Desk
November 11, 2025 | 5:04 AM

hema malini and esha deol deny death rumours of bollywood actor dharmendra

മുംബൈ:ബോളിവുഡ് നടന്‍ ധര്‍മേന്ദ്ര  അന്തരിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് മകള്‍ ഇഷ ഡിയോള്‍. അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. പിതാവിന്റെ മടങ്ങിവരവിനു വേണ്ടി പ്രാര്‍ഥിക്കുന്ന എല്ലാവരോടും അവര്‍ നന്ദി  അറിയിച്ചു.

അദ്ദേഹത്തിന്റെ ഭാര്യയും ബോളിവുഡ് നടിയുമായി ഹേമമാലിനി എം.പിയും വാര്‍ത്തകളില്‍ പ്രതികരിച്ചു. 
പ്രചരിച്ചു കൊണ്ടിരിക്കുന്നു വാര്‍ത്തകള്‍ പൊറുക്കാനാവാത്തതാണ്! ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകള്‍ക്ക് എങ്ങനെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കഴിയും? ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിന്റെ സ്വകാര്യതക്ക് അര്‍ഹമായ ബഹുമാനം നല്‍കുക- അവര്‍ എക്‌സില്‍ കുറിച്ചു. 

hema x.jpg

89 വയസ്സുകാരനായ ധര്‍മേന്ദ്ര ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു. ബോളിവുഡിന്റെ 'ഹീ-മാന്‍' എന്നറിയപ്പെട്ടിരുന്ന ധര്‍മേന്ദ്ര, ആറ് പതിറ്റാണ്ടിലേറെയായി ബോളിവുഡിലെ സാന്നിധ്യമായിരുന്നു അദ്ദേഹം. ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുന്ന 'ഇക്കിസ്' ല്‍ അദ്ദേഹം അഭിനയിക്കുന്നുണ്ട്. 

1960ല്‍ 'ദില്‍ ഭീ തേരാ ഹം ഭീ തേരെ' എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 2012ല്‍ ഭാരത സര്‍ക്കാരിന്റെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട കരിയറില്‍ യാദോന്‍ കി ബാരാത്ത്, മേരാ ഗാവ് മേരാ ദേശ്, നൗക്കര്‍ ബീവി കാ, ഫൂല്‍ ഔര്‍ പത്ഥര്‍, ബേതാബ്, ഘായല്‍ തുടങ്ങിഅവാര്‍ഡ് നേടിയതുള്‍പെടെ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ചു. കേവല്‍ കൃഷന്‍ ഡിയോള്‍ പിന്നീട് സിനിമയിലെ ധര്‍മേന്ദ്രയാകുകയായിരുന്നു.

1980 ലാണ് ഹേമമാലിനിയും ധര്‍മേന്ദ്രയും വിവാഹിതരാവുന്നത്. ആദ്യ വിവാഹത്തില്‍ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, അജീത, വിജേത എന്നിങ്ങനെ നാല് മക്കള്‍. ഇഷ ഡിയോള്‍ അഹാന ഡിയോള്‍ എന്നിവര്‍ ഹേമമാലിനി -ധര്‍മേന്ദ്ര ദമ്പതികളുടെ മക്കളാണ്.

 

bollywood legend dharmendra is alive and recovering, his wife hema malini and daughter esha deol confirmed, dismissing false reports about his death. they urged fans not to believe or spread fake news circulating on social media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  5 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  5 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  5 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  5 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  5 days ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  5 days ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  5 days ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  5 days ago
No Image

യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയുമായി കേന്ദ്രം; സര്‍വ്വിസ് വെട്ടിക്കുറച്ചേക്കും

National
  •  5 days ago