റൊണാൾഡോക്കല്ല! ലോകത്തിലെ മികച്ച സ്ട്രൈക്കറായ അദ്ദേഹത്തിന് ലോകകപ്പില്ലാത്തത് സങ്കടകരമാണ്: ഫ്രാൻസ് ലോകകപ്പ് ജേതാവ്
പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും ഫുട്ബോളിൽ പ്രായത്തെ പോലും തളർത്താത്ത പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2026 ഫിഫ ലോകകപ്പിൽ പോർച്ചുഗലിനായി റൊണാൾഡോ കളിക്കുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്. ഇപ്പോൾ റൊണാൾഡോക്ക് അടുത്ത വർഷം നടക്കുന്ന ലോകകപ്പ് സ്വന്തമാക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഫ്രാൻസ് ലോകകപ്പ് ജേതാവ് ലെബോഫ്.
പോർച്ചുഗലിന്റെ പോലൊരു മികച്ച താരസമ്പന്നമായ ടീമിനൊപ്പം റൊണാൾഡോക്ക് ലോകകപ്പ് നേടാൻ സാധിക്കുമെന്നാണ് ലെബോഫ് പറഞ്ഞത്. ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ ജോർജ്ജ് വീഹിനക്ക് ലോകകപ്പ് നേടാൻ കഴിയാത്തത് സങ്കടകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇഎസ്പിഎൻ എഫ്സിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ ഫ്രഞ്ച് താരം.
"ഒരു ലോകകപ്പ് നേടുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അത് നിങ്ങളുടെ പാരമ്പര്യത്തെ നിർവചിക്കും. നിങ്ങൾ മികച്ച താരങ്ങളുള്ള ഒരു രാജ്യത്ത് ആയിരിക്കുമ്പോൾ ലോകകപ്പ് വളരെ എളുപ്പത്തിൽ നേടാൻ കഴിയും. എന്നാൽ ലോകത്തിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ ജോർജ് വീഹിനെ പോലുള്ള താരങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു. അദ്ദേഹം ലൈബീരിയക്ക് വേണ്ടി കളിക്കുകയായിരുന്നു. മികച്ച താരങ്ങളുള്ള ഒരു രാജ്യത്ത് നിന്നുള്ള ആളായതിനാൽ അദ്ദേഹത്തിന് ലോകകപ്പ് നേടാൻ സാധിക്കാത്തത് സങ്കടകരമായ കാര്യമാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. എന്നാൽ പോർച്ചുഗലിന് ലോകകപ്പ് നേടാനാവും. കാരണം പോർച്ചുഗൽ മികച്ച താരങ്ങളുള്ള രാജ്യമാണ്. അതുകൊണ്ട് ലോകകപ്പ് റൊണാൾഡോക്ക് തന്റെ പാരമ്പര്യം നിരവചിക്കാൻ കഴിയും" ഫ്രാൻസ് ലോകകപ്പ് ജേതാവ് പറഞ്ഞു.
2026 ലോകകപ്പിന്റെ ഭാഗമാവാൻ റൊണാൾഡോക്ക് സാധിച്ചാൽ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും. 2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റൊണാൾഡോക്കുള്ളത്.
അതേസമയം റൊണാൾഡോ അൽ നസറിനായും മിന്നും ഫോമിലാണ് കളിക്കുന്നത്. സഊദി പ്രൊ ലീഗിലെ കഴിഞ്ഞ മത്സരത്തിൽ നിയോമിനെതിരെ റൊണാൾഡോ ഗോൾ നേടിയിരുന്ന്. അൽ നസറിനായി ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ടാണ് റൊണാൾഡോ ഗോൾ നേടിയത്. ഇതോടെ അൽ നസറിനായി സഊദി പ്രൊ ലീഗിൽ 100 ഗോൾ കോണ്ട്രിബൂഷൻസ് പൂർത്തിയാക്കാനും റൊണാൾഡോക്ക് സാധിച്ചു. അൽ നസറിനായി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വിദേശ താരം കൂടിയാണ് റൊണാൾഡോ.
Portuguese legend Cristiano Ronaldo is still fighting hard in football despite his age. Fans are confident that Ronaldo will play for Portugal in the 2026 FIFA World Cup. Now, France World Cup winner Leboeuf has answered the question of whether Ronaldo can win the World Cup next year.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."