HOME
DETAILS

ചെന്നൈ സൂപ്പർ കിങ്‌സ് അവനെ കൈവിടരുത്, ടീമിൽ നിലനിർത്തണം: റെയ്‌ന

  
November 11, 2025 | 5:21 AM

 former Indian player Suresh Raina has demanded that ravindra Jadeja be retained by Chennai

ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പർ കിങ്‌സ് വിടുമെന്ന വാർത്തകൾ ശക്തമായിരിക്കുകയാണ്. സഞ്ജു സാംസണെ ടീമിലെത്തിക്കാനായി ചെന്നൈ ജഡേജയെ രാജസ്ഥാൻ റോയൽസിന് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. ജഡേജക്ക് പുറമെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറനും രാജസ്ഥാനിലേക്ക് പോവും. ഇഎസ്പിഎൻ ക്രിക് ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ഈ വാർത്തകൾക്കിടയിൽ ജഡേജയെ ചെന്നൈ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. സ്റ്റാർ സ്പോർട്സിലൂടെയാണ് റെയ്‌ന ജഡേജയെക്കുറിച്ച് സംസാരിച്ചത്.

''രവീന്ദ്ര ജഡേജയെ ടീമിൽ വീണ്ടും നിലനിർത്തണം. അദ്ദേഹം ചെന്നൈ സൂപ്പർ കിങ്സിന്റെ മികച്ച താരമാണ്. വർഷങ്ങളായി അദ്ദേഹം ചെന്നൈക്കായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അതിനാൽ സാർ രവീന്ദ്ര ജഡേജ ടീമിൽ ഉണ്ടാകണം'' സുരേഷ് റെയ്ന പറഞ്ഞു. 

അതേസമയം ഈ ട്രാൻസ്ഫർ വാർത്തകൾക്കിടയിൽ ജഡേജ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡീആക്ടറ്റിവേറ്റ് ചെയ്തു. ടീമിൽ നിലനിർത്തുന്നവരുടെയും ഒഴിവാക്കുന്നവരുടെയും പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 15 ആണ്.

ഈ കൈമാറ്റം നടന്നാൽ, 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജഡേജ രാജസ്ഥാൻ റോയൽസിലേക്ക് തിരിച്ചെത്തും. 2008ലും 2009ലും റോയൽസിൻ്റെ താരമായിരുന്നു ജഡേജ. പിന്നീട്, 2010 സീസണിൽ റോയൽസിനെ അറിയിക്കാതെ മുംബൈ ഇന്ത്യൻസിൻ്റെ ട്രയൽസിൽ പങ്കെടുത്തതിന് കരാർ ലംഘനം ആരോപിച്ച് റോയൽസ് ബിസിസിഐയെ സമീപിച്ചു. ഇതേത്തുടർന്ന് ബിസിസിഐ ജഡേജക്ക് ഒരു വർഷത്തേക്ക് ഐപിഎല്ലിൽ കളിക്കുന്നതിൽ നിന്ന്  വിലക്കേർപ്പെടുത്തി. 2012 മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രധാന താരമാണ് ജഡേജ. എന്നാൽ, സിഎസ്‌കെയ്ക്ക് വിലക്ക് നേരിട്ട 2016, 2017 സീസണുകളിൽ ഗുജറാത്ത് ലയൺസിന് വേണ്ടിയാണ് ജഡേജ കളിച്ചത്. 

Indian star all-rounder Ravindra Jadeja is set to leave Chennai Super Kings. Reports suggest that Chennai will trade Jadeja to Rajasthan Royals to bring Sanju Samson into the team. Now, amidst these reports, former Indian player Suresh Raina has demanded that Jadeja be retained by Chennai.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോങ്കോങ് തീപിടിത്തം മരണം 36 ആയി, 279 പേരെ കാണാനില്ല

latest
  •  13 days ago
No Image

ഹോങ്കോങ്ങിൽ തീപിടിത്തം: പാർപ്പിട സമുച്ചയം കത്തിയമർന്നു; 13 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

International
  •  13 days ago
No Image

'നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ; ഒരാൾക്ക് വേണ്ടി അത് മാറ്റാനാവില്ല!'; റൊണാൾഡോയ്ക്ക് ലോകകപ്പ് ഇളവ് നൽകിയ ഫിഫയ്‌ക്കെതിരെ ആഴ്സണൽ ഇതിഹാസം

Football
  •  13 days ago
No Image

സ്കൂളിൽ പോകാൻ മടി, രക്ഷിതാക്കൾ നിർബന്ധിച്ചയച്ചു; മടങ്ങിയെത്തിയതിന് പിന്നാലെ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി

Kerala
  •  13 days ago
No Image

റെക്കോർഡുകൾ തകർക്കാൻ 'ഫാൽക്കൺസ് ഫ്ലൈറ്റ്'; ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ സഊദിയിൽ ഒരുങ്ങുന്നു

Saudi-arabia
  •  13 days ago
No Image

രാത്രി വനത്തിൽ അതിക്രമിച്ചുകയറി ബൈക്ക് റൈഡ്; വീഡിയോ ചിത്രീകരിച്ച യു ട്യൂബർമാർക്കെതിരെ കേസെടുത്തു

crime
  •  13 days ago
No Image

നാസയുടെ പേരിൽ തട്ടിപ്പ്: ഇരിഡിയം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഹരിപ്പാട് സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായി

Kerala
  •  13 days ago
No Image

പിടിച്ചെടുത്തത് 8136 ലിറ്റർ വ്യാജനെയ്യ്; 'നന്ദിനി' തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരായ ദമ്പതികൾ അറസ്റ്റിൽ

crime
  •  13 days ago
No Image

നോൾ കാർഡ് എമിറേറ്റ്സ് ഐഡിയുമായി ലിങ്ക് ചെയ്യാം; വ്യക്തിഗതമാക്കിയാൽ ഷോപ്പിംഗ് വൗച്ചറുകൾ ഉൾപ്പെടെ ഇരട്ടി ആനുകൂല്യങ്ങൾ

uae
  •  13 days ago
No Image

പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു; ആശുപത്രിയിൽ

Kerala
  •  13 days ago

No Image

ജോലിക്ക് ഹാജരാകാതെ 10 വർഷം ശമ്പളം കൈപ്പറ്റി; കുവൈത്തിൽ സർക്കാർ ജീവനക്കാരന് 5 വർഷം തടവും വൻ തുക പിഴയും

Kuwait
  •  13 days ago
No Image

സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം: മരണസംഖ്യ രണ്ടായി; കാണാതായ നാല് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  13 days ago
No Image

കൈക്കൂലി കേസിൽ ഇ.ഡി. ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ വ്യവസായിക്ക് തിരിച്ചടി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  13 days ago
No Image

വർഷങ്ങളോളം ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ ഒന്നരക്കോടി രൂപ ഭാര്യയെ സൂക്ഷിക്കാനേൽപിച്ചു; ഓൺലൈൻ മത്സരങ്ങളിൽ വിജയിപ്പിക്കുന്നതിനായി പണം യുവതി സ്ട്രീമർക്ക് നൽകി; കണ്ണീരടക്കാനാവാതെ യുവാവ്

International
  •  13 days ago