ഒമാൻ ദേശീയ ദിനം; അവധി ദിനത്തിൽ ജോലിയെടുക്കുന്നവർക്ക് സന്തോഷ വാർത്ത, ആനുകൂല്യങ്ങളും കോമ്പൻസേറ്ററി ലീവും ഉറപ്പാക്കും; തൊഴിൽ മന്ത്രാലയം
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പൊതു അവധി ദിനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുമായി ബന്ധപ്പെട്ട ഒരു അറിയിപ്പ് നൽകിയിരിക്കുകയാണ് ഒമാൻ തൊഴിൽ മന്ത്രലായം. അവധി ദിനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കോമ്പൻസേറ്ററി ലീവിനും, മറ്റു ആനുകൂല്യങ്ങൾക്കും അവകാശമുണ്ടായിരിക്കും എന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. 2025 നവംബർ 26, 27 തീയതികളിലാണ് പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
26 و 27 من نوفمبر 2025م إجازة رسمية بمناسبة اليوم الوطني لسلطنة عُمان.#وزارة_العمل pic.twitter.com/VeYn5VLWc3
— وزارة العمل -سلطنة عُمان (@Labour_OMAN) November 9, 2025
തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ്
അവധി ദിനങ്ങളായ നവംബർ 26-നും 27-നും സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ, തൊഴിലാളികളുടെ സമ്മതത്തോടെ പ്രവർത്തനം തുടരാം. എന്നാൽ, ഇപ്രകാരം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നിലവിലെ നിയമങ്ങൾ അനുസരിച്ച് കോമ്പൻസേറ്ററി ലീവ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവക്ക് അവകാശമുണ്ടായിരിക്കും.
ദേശീയ ദിനാഘോഷങ്ങളുമായി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 26, 27 തീയിതികളിൽ അവധിയായിരിക്കുമെന്ന് ശനിയാഴ്ച (2025 വനംബർ 9) ഒമാൻ ന്യൂസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് എല്ലാം അവധിയാണ്. ഇതുപ്രകാരം, ദേശീയദിനവുമായി ബന്ധപ്പെട്ട് നവംബർ 26 ബുധനാഴ്ച മുതൽ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും.
അവധി കഴിഞ്ഞ് നവംബർ 30 ഞായറാഴ്ച മുതൽ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും ജോലി പുനരാരംഭിക്കും. ഈ വർഷം ഒമാൻ ദേശീയ ദിനത്തിന് രണ്ട് ദിവസം ഔദ്യോഗിക അവധി നൽകുന്നുണ്ട്. ആദ്യമായാണ് ദേശീയ ദിനത്തിന് ഒമാൻ രണ്ട് ദിവസത്തെ അവധി നൽകുന്നത്. ഒമാന്റെ സ്വാതന്ത്ര്യവും, സംസ്‌കാരവും, ദേശീയ ഐക്യവും ആഘോഷിക്കാനാണ് ഈ തീരുമാനം.
The Oman Ministry of Labour has announced that workers who are required to work on public holidays declared for the Oman National Day celebrations are entitled to compensatory leave and other benefits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."