HOME
DETAILS

വേണ്ടത് വെറും ഒറ്റ സിക്സ് മാത്രം; ചരിത്രത്തിലേക്ക് പറക്കാൻ ഒരുങ്ങി പന്ത്

  
November 11, 2025 | 5:57 AM

rishabh pant need one six to create a new record in test cricket

സൗത്ത് ആഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. വെസ്റ്റ് ഇൻഡീസിനെതിരെ സ്വന്തം മണ്ണിൽ നേടിയ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഗില്ലും സംഘവും നിലവിലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കൾക്കെതിരെ കളത്തിൽ ഇറങ്ങുന്നത്. നവംബർ 14നാണ് സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുന്നത്. പരമ്പരയിലെ ആദ്യ മത്സരം കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് നടക്കുന്നത്. രണ്ടാം മത്സരം നവംബർ 22ന് ബർസപാര സ്റ്റേഡിയത്തിലും നടക്കും. 

സൗത്ത് ആഫ്രിക്കൻ പരമ്പരയിൽ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത് റിഷബ് പന്താണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പരുക്കേറ്റ പന്ത് തിരിച്ചെത്തുന്ന പരമ്പര കൂടിയായിരുന്നു ഇത്. ഈ പരമ്പരയിൽ പന്തിനെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് പന്തിന്റെ മുന്നിലുള്ളത്. ഇതിനായി പന്തിനു വേണ്ടത് വെറും ഒരു സിക്സ് മാത്രമാണ്. 82 ഇന്നിങ്‌സുകളിൽ നിന്നും 90 സിക്സുകളാണ് പന്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

ടെസ്റ്റിൽ ഇത്ര തന്നെ സിക്സുകൾ നേടിയ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിന്റെ റെക്കോർഡിനൊപ്പമാണ് പന്തുള്ളത്. 88 സിക്സുകൾ നേടിയ രോഹിത് ശർമയാണ് ഈ റെക്കോർഡിൽ മൂന്നാം സ്ഥാനത്തുള്ളത്. 80 സിക്സുകളുമായി രവീന്ദ്ര ജഡേജ നാലാം സ്ഥാനത്തും 78 സിക്സുകമായി എംഎസ് ധോണി അഞ്ചാം സ്ഥാനത്തുമാണുള്ളത്. 

അതേസമയം നിലവിൽ പന്ത് പരുക്കിന്റെ പിടിയിലാണ്. ഇന്ത്യ എയും സൗത്ത് ആഫ്രിക്ക എയും തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിലാണ് പന്തിന് പരുക്ക് സംഭവിച്ചത്. മത്സരത്തിന്റെ മൂന്നാം ദിനമാണ് താരത്തിന് പരുക്ക് നേരിടേണ്ടി വന്നത്. 20 മിനിറ്റിനുള്ളിൽ മൂന്ന് തവണയാണ് പന്തിന് മുഖത്തേക്ക് അടിയേറ്റത്. പരിക്കേറ്റതിനെ തുടർന്ന് താരം പവലിയനിലേക്ക് തിരിച്ചു നടക്കുകയായിരുന്നു. പരമ്പര തുടങ്ങുമ്പോഴേക്കും പന്ത് പരുക്ക് മാറി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സൗത്ത് ആഫ്രിക്കൻ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡ്

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷബ് പന്ത് (വിക്കറ്റ് കീപ്പർ& വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഢി.

The Indian team is gearing up for the two-Test series against South Africa. Rishabh Pant was named vice-captain for the South Africa series. This was also the series in which Pant returned from an injury he sustained in the England series. A historic achievement awaits Pant in this series.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നട്ടെല്ല് 'വളയ്ക്കുന്നു' പുതുതലമുറ; സ്മാർട്ട് ഫോൺ ഉപയോ​ഗം 'നെക്ക് സിൻഡ്ര'ത്തിന് കാരണമാകുന്നതായി കണ്ടെത്തൽ

Kerala
  •  3 days ago
No Image

സമസ്ത പ്രൊഫഷനൽ മജ്‌ലിസിന് അന്തിമരൂപമായി; എൻ.പ്രശാന്ത് ഐ.എ.എസ് മുഖ്യാതിഥിയാകും 

samastha-centenary
  •  3 days ago
No Image

സമസ്ത നൂറാം വാർഷിക സമ്മേളനം; ഒരുക്കങ്ങളുമായി നാടൊന്നാകെ

samastha-centenary
  •  3 days ago
No Image

മലയാളി ബാലിക റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  3 days ago
No Image

ഡ്രാ​ഗൺ പേടകം പുറപ്പെട്ടു; ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് ക്രൂ 11 ദൗത്യസംഘം ഭൂമിയിലേക്ക്

International
  •  3 days ago
No Image

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ; ഖത്തറിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി അമേരിക്ക

International
  •  3 days ago
No Image

ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർഥിയ്ക്ക് ക്രൂരമർദനം; അധ്യാപകനെതിരെ പരാതി

Kerala
  •  3 days ago
No Image

നിശ്ചയദാർഢ്യത്തിന്റെ 20 വസന്ത കാലങ്ങൾ; ആധുനിക ദുബൈയുടെ ശില്പിക്ക് സ്നേഹസമ്മാനവുമായി യുഎഇ പ്രസിഡന്റ്

uae
  •  3 days ago
No Image

ജാർഖണ്ഡിൽ വൻ സ്ഫോടനം: ദമ്പതികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില ഗുരുതരം

National
  •  3 days ago
No Image

ബുള്‍ഡോസര്‍രാജ് ഇരകളെ വോട്ടര്‍പട്ടികയില്‍നിന്ന് വെട്ടാന്‍ നീക്കം; വിലാസം മാറിയെന്ന് ചൂണ്ടിക്കാട്ടി കൂട്ടത്തോടെ നോട്ടീസ്; പേര് നിലനിര്‍ത്താന്‍ പതിനായിരങ്ങള്‍ നെട്ടോട്ടത്തില്‍

National
  •  3 days ago