HOME
DETAILS

ഡല്‍ഹി സ്‌ഫോടനം: മരണം 13 ആയി, ചെങ്കോട്ട മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു, അന്വേഷണം പുരോഗമിക്കുന്നു /Delhi Red Fort Blast

  
Web Desk
November 11, 2025 | 7:10 AM

delhi blast death toll rises to 13 red fort closed for three days as investigation continues


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടക്ക് സമീപം നിര്‍ത്തിയിട്ട കാറിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരില്‍ പലരേയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നാലെ ചെങ്കോട്ട മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റ് ഇന്ന് അടച്ചിടും. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗെയ്റ്റുകള്‍ തുറക്കില്ല. 

അതേസമയം സ്‌ഫോടനത്തില്‍ ഉപയോഗിച്ച കാറിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ കസ്റ്റഡിയിലെടുത്ത കാറിന്റെ ഉടമയായ സല്‍മാന്‍ എന്നയാളെ ചോദ്യംചെയ്തതില്‍നിന്നാണ് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. 

HR 26 CE 7674 എന്ന കാര്‍ സല്‍മാന്‍ ആണ് വാങ്ങിയത്. അത് പിന്നീട് ഓഖ്ലയിലെ ദേവേന്ദ്ര എന്ന വ്യക്തിക്ക് വിറ്റിരുന്നു. ദേവേന്ദ്രയില്‍ നിന്ന് അമീര്‍ എന്നയാള്‍ വാഹനം വാങ്ങി പുല്‍വാമ സ്വദേശി താരിഖിന് കൈമാറിയെന്നും താരിഖ് വാഹനം ഉമര്‍ മുഹമ്മദിന് കൈമാറിയെന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. കാറോടിച്ചിരുന്നത് ഉമര്‍ മുഹമ്മദ് ആണെന്നും സൂചനയുണ്ട്. ഫരീദാബാദ് കേസുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
സ്ഫോടനത്തില്‍ തകരുമ്പോള്‍ കാറിന്റെ ആര്‍സി ഉടമ ആരാണെന്നത് ഇനിയും വ്യക്തമായിട്ടില്ല. ഇതും പൊലിസ് അനേവേഷിക്കുന്നുണ്ട്. 

സ്ഫോടനത്തില്‍ ഉള്‍പ്പെട്ട കാര്‍ ആദ്യം പ്രദേശവാസിയായ സല്‍മാന്റെ പേരിലായിരുന്നുവെന്ന് ഹരിയാനയിലെ ഗുരുഗ്രാം പൊലിസിന്റെ വക്താവ് സന്ദീപ് കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സല്‍മാനും ദേവേന്ദ്രയും ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണെന്ന് ഡല്‍ഹി പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

അതേസമയം, സാമ്പിളുകളുടെ പരിശോധനയ്ക്കു ശേഷം മാത്രമേ സ്‌ഫോടന കാരണം എന്തെന്ന്  മനസിലാകു എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സാമ്പിളുകളും തെളിവുകളും ശേഖരിക്കുന്നതിനായി ഫോറന്‍സിക് സംഘങ്ങളും ഡല്‍ഹി പോലീസും എന്‍.ഐ.എ ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. 

ഡല്‍ഹി അന്വേഷണം പുരോഗമിക്കുകയാണെന്ന് നോര്‍ത്ത് ഡിസിപി രാജ ബന്തിയ അറിയിച്ചു. കാര്‍ ഡല്‍ഹിയിലേക്ക് കടന്നത് ബദര്‍പൂര്‍ ബോര്‍ഡര്‍ വഴിയെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഹോട്ടലുകളില്‍ പൊലിസ് പരിശോധന നടത്തുന്നുണ്ട്. അതേസമയം, ഈ ഘട്ടത്തില്‍ എല്ലാ വിശദാംശങ്ങളും പങ്കിടാന്‍ കഴിയില്ലെന്നും ഒരു നിഗമനത്തിലെത്തിയാല്‍ അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സ്ഫോടനവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലിസ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (യുഎപിഎ), സ്ഫോടകവസ്തു നിയമം, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയതിരിക്കുന്നത്. കാര്‍ കടന്നുവന്ന വഴികളിലേതുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട് മേഖലയിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലിസ് പരിശോധിച്ചു വരികയാണ്.

 സ്ഫോടനത്തില്‍ നിരവധി പേര്‍ പരുക്കുകളോടെ ലോക്നായക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു ഡസനോളം പേരുടെ നില സാരമാണ്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെ ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് മുന്നിലാണ് സംഭവമുണ്ടായത്. വൈകുന്നേരസമയങ്ങളില്‍ വന്‍ ജനക്കൂടം തടിച്ചുകൂടിനില്‍ക്കുന്ന പ്രദേശമാണിത്. വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ പതിവായി വരുന്ന ഇവിടേക്ക് പഴയ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരവും ഡല്‍ഹി ജുമാ മസ്ജിദില്‍നിന്ന് ഒന്നരകിലോമീറ്റര്‍ അകലവും മാത്രമെയുള്ളൂ. ഡല്‍ഹിയിലെ വായുമലിനീകരണവും തണുപ്പ് തുടങ്ങിയതിനാലും സംഭവസമയം ഇവിടെ പതിവ് പോലെ തിരക്കില്ലാതിരുന്നത് ആളപായം കുറയാന്‍ കാരണമായി.

സാവകാശം വന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ശേഷമാണ് പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. കാറില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നുവെന്നും ഇവരും മരിച്ചതായും ഡല്‍ഹി പൊലിസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച്ച പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവജാഗ്രത പുറപ്പെടുവിച്ചു. പ്രദേശത്തെ കടകളെല്ലാം അടപ്പിച്ചു. റോഡുകളും അടച്ചു. 

2008ല്‍ രണ്ടു ഡസനിലേറെ പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹിയിലെ വിവിധ മാര്‍ക്കറ്റുകളിലുണ്ടായ സ്ഫോടന പരമ്പരയ്ക്ക് ശേഷം രാജ്യതലസ്ഥാനത്തുണ്ടാകുന്ന ഏറ്റവും ആള്‍നാശമുണ്ടായ സ്ഫോടനമാണിത്.

the death toll in the delhi explosion near red fort has climbed to 13. authorities have temporarily closed the red fort for three days as investigation teams continue their probe into the tragic incident. security has been tightened across the capital.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  2 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  2 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  2 days ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  2 days ago
No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  2 days ago
No Image

പരാതി പ്രവാഹം; പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

Kerala
  •  2 days ago
No Image

ശബരിമലക്കായി 456 ബസുകൾ മാറ്റിയതിനു പിന്നാലെ തെരഞ്ഞെടുപ്പിനും കെ.എസ്.ആർ.ടി.സി ബസുകൾ; യാത്രാക്ലേശം രൂക്ഷമാകും

Kerala
  •  2 days ago
No Image

പള്ളി പൊളിച്ചിട്ട് 33 വർഷം; അന്തിമ വിധി വന്നിട്ട് വന്നിട്ട് ആറുവർഷം; രാമക്ഷേത്രം ഉയർന്നു; പള്ളി നിർമാണത്തിന് അനുമതിയില്ല

National
  •  2 days ago