HOME
DETAILS

റിച്ചയുടെ പേര് ഇനി ചരിത്രമാവും; ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സ്റ്റേഡിയം ഒരുങ്ങുന്നു

  
Web Desk
November 11, 2025 | 7:31 AM

Mamata Banerjee announced that a new cricket stadium in Darjeeling will be named after Richa Ghosh

ഇന്ത്യൻ ലോകകപ്പ് ഹീറോ റിച്ച ഘോഷിന് ജന്മനാടിന്റെ ആദരം. ഡാർജിലിങ്ങിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനു റിച്ച ഘോഷിന്റെ പേര് നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപനം നടത്തി. റിച്ചയെ ആദരിച്ചുകൊണ്ട് നടത്തിയ ചടങ്ങിലാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ സ്റ്റേഡിയം യാഥാർഥ്യമായാൽ ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഒരു പുതിയ നാഴികക്കല്ലായിരിക്കും ഇത്. ഒരു വനിത ക്രിക്കറ്റ് താരത്തിന്റെ പേരിലുള്ള ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയമായി ഇത് മാറും.  

മിതാലി രാജ്, ജുലാൻ ഗോസ്വാമി എന്നീ ഇതിഹാസങ്ങളുടെ പേരുകളിൽ വിശാഖപട്ടണത്തെ സ്റ്റേഡിയത്തിലും കൊൽക്കത്തയിലെ ഈഡൻ ഗാർഡനിലെ സ്റ്റേഡിയത്തിലും സ്റ്റാൻഡുകൾ ഉണ്ടെങ്കിലും ഒരു വനിത ക്രിക്കറ്റ് താരത്തിന്റെ പേരിൽ ഒരു സ്റ്റേഡിയം നിർമ്മിക്കപ്പെടുന്നത് ഇത് ആദ്യമായിട്ടായിരിക്കും. 

റിച്ചയെ ആദരിച്ച ചടങ്ങിൽ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയും ജുലാൻ ഗോസ്വാമിയും ഒപ്പിട്ട സ്വർണ ബാറ്റും ബോളും റിച്ചക്ക് നൽകി. ചടങ്ങിൽ ബംഗ ഭൂഷൺ അവാർഡും റിച്ചക്ക് കൈമാറി. ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ പരിഗണിച്ചുകൊണ്ട് റിച്ചയെ ഡിഎസ്പിയായും നിയമിച്ചു. 

വെസ്റ്റ് ബംഗാളിലെ സിലിഗുരിയിൽ ജനിച്ച റിച്ച ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായകമായ പങ്കാണ് വഹിച്ചത്. എട്ട് മത്സരങ്ങളിൽ നിന്നും 235 റൺസാണ് റിച്ച നേടിയത്. വിക്കറ്റിന് പിന്നിലും റിച്ച മിന്നും പ്രകടനം നടത്തി. ഗ്രൂപ്പ് ഘട്ടത്തിൽ സൗത്ത് ആഫിക്കക്കതിരെ റിച്ച നടത്തിയ പോരാട്ടമാണ് ഏറെ ശ്രദ്ധേയമായത്. 94 റൺസാണ് താരം നേടിയത്. മത്സരത്തിൽ 102 റൺസിന്‌ ആറ് വിക്കറ്റുകൾ എന്ന നിലയിൽ തകർന്ന ഇന്ത്യയെ റിച്ചയുടെ ഇന്നിംഗ്സ് ആയിരുന്നു കരകയറ്റിയത്‌. 

കലാശപ്പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ വീഴ്ത്തിയാണ് ഹർമൻപ്രീത് കൗറും സംഘവും ലോകത്തിന്റെ നെറുകയിലെത്തിയത്‌. ചരിത്രത്തിലെ മൂന്നാം ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യ ഇത്തവണ കിരീടം നേടിയാണ് മടങ്ങിയത്. ഇതിന് മുമ്പ് 2005ലും 2017ലുമാണ് ഇന്ത്യ ഫൈനൽ യോഗ്യത നേടിയിരുന്നത്. എന്നാൽ ഈ രണ്ട് ഫൈനലിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 

ഫൈനലിൽ സൗത്ത് ആഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. മത്സരത്തിൽ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 45.3 ഓവറിൽ 246 റൺസിന്‌ പുറത്താവുകയായിരുന്നു. 

Indian World Cup hero Richa Ghosh to be honoured by her hometown. West Bengal Chief Minister Mamata Banerjee announced that a new cricket stadium in Darjeeling will be named after Richa Ghosh. The West Bengal Chief Minister announced this at a function held to honour Richa.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2000 രൂപയുടെ തർക്കം: കുഴൽ കിണർ പൈപ്പിൽ ഗ്രീസ് പുരട്ടി ക്രൂരത; തൊഴിലാളികളെയും വാഹനവും കസ്റ്റഡിയിലെടുത്ത് പൊലിസ്

crime
  •  3 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കാസർകോഡ് ജില്ലയിലെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  4 hours ago
No Image

തീവ്രവാദ ബന്ധം, കോപ്പിയടി ആരോപണം; മുസ്‌ലിം ബ്രദർഹുഡ് നേതാവ് താരിഖ് അൽ-സുവൈദാന്റെ പൗരത്വം റദ്ദാക്കി കുവൈത്ത്

Kuwait
  •  4 hours ago
No Image

2026 ലോകകപ്പ് നേടുക ആ അഞ്ച് ടീമുകളിൽ ഒന്നായിരിക്കും: പ്രവചനവുമായി മെസി

Football
  •  4 hours ago
No Image

വണ്ടൂരിൽ ബാറിൽ യുവാവിന്റെ ആക്രമണം: രണ്ട് ജീവനക്കാർക്ക് കുത്തേറ്റു, മദ്യക്കുപ്പികളും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 hours ago
No Image

പോക്സോ കേസിൽ എട്ട് വർഷം ജയിലിൽ; ഒടുവിൽ തെളിവില്ലെന്ന് കണ്ട് 56-കാരനെ വെറുതെവിട്ട് കോടതി

National
  •  5 hours ago
No Image

കൊണ്ടോട്ടിയിൽ എംഡിഎംഎ പിടികൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

​ഗസ്സയിലെ കുരുതിയിൽ പങ്കാളികളായ ഇസ്റാഈലി സൈനികരുടെ മാനസികാരോ​ഗ്യം തകരുന്നതായി റിപ്പോർട്ട്; ദിവസങ്ങൾക്കിടെ ജീവനൊടുക്കിയത് രണ്ട് സൈനികർ

International
  •  5 hours ago
No Image

ട്രെയിൻ കടന്നുപോകുമ്പോൾ പുറത്തേക്ക് പാഴ്സലുകൾ വലിച്ചെറിയുന്നു; നാട്ടുകാർ വിളിച്ചുപറഞ്ഞു, യുവതി 8 കിലോ കഞ്ചാവുമായി പിടിയിൽ

crime
  •  5 hours ago
No Image

ബാഴ്സലോണ കാരണം ആ ടീമിനായി കളിക്കുകയെന്ന എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കാരമായില്ല: മെസി

Football
  •  5 hours ago