HOME
DETAILS

ഐപിഎല്ലിൽ കോഹ്‌ലിയെ പോലെ അവൻ റൺസ് നേടിയിട്ടില്ല: മുൻ ഇന്ത്യൻ താരം

  
Web Desk
November 11, 2025 | 8:24 AM

Former Indian cricketer Mohammad Kaif is talking about Rohit Sharmas performances in the IPL

ഐപിഎല്ലിലെ രോഹിത് ശർമയുടെ പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. രോഹിത്തിനെ വിരാട് കോഹ്‌ലിയുടെ ഐപിഎല്ലിലെ പ്രകടനങ്ങളെക്കുറിച്ച് താരതമ്യം ചെയ്താണ് കൈഫ് സംസാരിച്ചത്. രോഹിത് ഐപിഎൽ സീസണിൽ 600-700 റൺസ് നേടാറില്ലെന്നാണ് കൈഫ് പറയുന്നത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം. 

''രോഹിത് ശർമ്മ, ഹർദിക് പാണ്ഡ്യ എന്നിവരെക്കുറിച്ച് നമ്മൾ സംസാരിക്കാറുണ്ട്. എന്നാൽ രോഹിത് ഒരു ഐപിഎൽ സീസണിലും 700-800 റൺസ് സ്കോർ ചെയ്തിട്ടില്ല. ഐപിഎല്ലിൽ ക്യാപ്റ്റൻസിയിലും അനുഭവ പരിചയ സമ്പത്തിലും അദ്ദേഹം മുന്നിലാണ്. എന്നാൽ വിരാട് കോഹ്‌ലിയുമായോ മറ്റേതെങ്കിലും താരങ്ങളുമായോ താരതമ്യം ചെയ്യുമ്പോൾ 600-700 റൺസ് നേടുന്നില്ല. ഒന്നോ രണ്ടോ മത്സരങ്ങളിൽ അദ്ദേഹം റൺസ് നേടുകയും മാൻ ഓഫ് ദി മാച്ച് ആവുകയും ചെയ്യുന്നു'' കൈഫ് തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു. 

2025 ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനമാണ് വിരാട് നടത്തിയത്. 15 ഇന്നിംഗ്സുകളിൽ നിന്നും 657 റൺസ് ആണ് താരം നേടിയിട്ടുള്ളത്. എട്ട് അർദ്ധ സെഞ്ച്വറികളും കോഹ്‌ലി സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം രോഹിത് മുംബൈ ഇന്ത്യൻസിനായി 2025 സീസണിൽ 15 മത്സരങ്ങളിൽ നിന്നും നാല് ഫിഫ്‌റ്റികൾ അടക്കം 418 റൺസാണ് നേടിയിട്ടുള്ളത്. രോഹിത് ഏറ്റവും കൂടുതൽ റൺസ് നേടിയ സീസൺ 2013 ആയിരുന്നു. 19 മത്സരങ്ങളിൽ നിന്നും 538 റൺസാണ് രോഹിത് ആ സീസണിൽ നേടിയത്.  

അതേസമയം നീണ്ട 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് 2025 ഐപിഎൽ കിരീടം നേടിയത്. ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് വീഴ്ത്തിയാണ് ആർസിബി ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്.

ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിനെ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ എത്താനെ സാധിച്ചുള്ളൂ. രജത് പടിതാറിന്റെ കീഴിലാണ് ആർസിബി ആദ്യ കിരീടം നേടിയത്.

Former Indian cricketer Mohammad Kaif is talking about Rohit Sharma's performances in the IPL. Kaif compared Rohit with Virat Kohli's performances in the IPL. Kaif says that Rohit does not score 600-700 runs in an IPL season.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റുസ്താഖില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; മോട്ടോര്‍സൈക്കിളുകളും കാറുകളും പിടിച്ചെടുത്ത് പൊലീസ്

oman
  •  a day ago
No Image

ദെയ്‌റയിലെ ട്രേഡിംഗ് കമ്പനിയിൽ പട്ടാപ്പകൽ കൊള്ള; 3 ലക്ഷം ദിർഹവുമായി കടന്ന സംഘത്തെ പിടികൂടി ദുബൈ പൊലിസ്

uae
  •  a day ago
No Image

ദ്രാവിഡിനെ പോലെ രാജ്യത്തിനായി എന്തും ചെയ്യാൻ ആ താരം തയ്യാറാണ്: കൈഫ്

Cricket
  •  a day ago
No Image

'എല്‍ഡിഎഫിനൊപ്പം,നിയമസഭ തെരഞ്ഞെടുപ്പില്‍ 13 സീറ്റുകള്‍ ആവശ്യപ്പെടും' ; യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമെന്ന് ജോസ് കെ മാണി

Kerala
  •  a day ago
No Image

ഡൽഹിയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി; ഞെട്ടിക്കുന്ന കണക്ക് പുറത്ത്

National
  •  a day ago
No Image

കൊച്ചി എളമക്കരയില്‍ ആച്ഛനും ആറ് വയസുകാരി മകളും മരിച്ച നിലയില്‍

Kerala
  •  a day ago
No Image

വാദം പൂര്‍ത്തിയായി; മൂന്നാം ബലാത്സംഗക്കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ 

Kerala
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതീജിവിതയെ അധിക്ഷേപിച്ചു; രഞ്ജിത പുളിക്കല്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

ബിജെപിക്ക് തിരിച്ചടി; മുകുൾ റോയിയെ അയോഗ്യനാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിയ്ക്ക് സുപ്രിംകോടതി സ്റ്റേ

National
  •  a day ago
No Image

വിസ്മ‌യ കേസ് പ്രതി കിരൺ കുമാറിനെ വീട്ടിൽ കയറി അടിച്ച് യുവാക്കൾ; തല്ലി താഴെയിട്ടു, ഫോണും കവർന്നു

Kerala
  •  a day ago

No Image

In Depth Story: ഇറാനെതിരായ യു.എസ് ആക്രമണം: ഗള്‍ഫ് രാഷ്ട്രങ്ങളുടെ അവസാന നിമിഷത്തെ ഡീലിങ് നിര്‍ണായകമായി, കട്ടക്ക് നിന്ന് തുര്‍ക്കിയും ഈജിപ്തും; നെതന്യാഹുവിന് പോലും താല്‍പ്പര്യമില്ല

Saudi-arabia
  •  a day ago
No Image

കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ടു; പായ വിരിച്ച് സമീപത്ത് ഉറങ്ങി യുവാവ്, കണ്ണുതുറന്നപ്പോള്‍ മുന്നില്‍ പൊലിസ്

Kerala
  •  a day ago
No Image

'വര്‍ഗീയതയാവാം, സര്‍ഗാത്മകത ഇല്ലാത്തവര്‍ അധികാരത്തിലിരിക്കുന്നത് കൊണ്ടുമാവാം; എട്ട് വര്‍ഷമായി ബോളിവുഡില്‍ അവസരമില്ല' തുറന്ന് പറഞ്ഞ് എ.ആര്‍ റഹ്‌മാന്‍ 

National
  •  a day ago
No Image

ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി: ഷിബു ബേബി ജോണിനെതിരെ കേസ്

Kerala
  •  a day ago