HOME
DETAILS

ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത്; ഇന്ത്യക്ക് നിരാശ

  
November 11, 2025 | 8:40 AM

Report says shreyas iyer will miss odi south africa series

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ പരുക്കേറ്റ സൂപ്പർതാരം ശ്രേയസ് അയ്യർ സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. പരമ്പരയിലെ അവസാന ഏകദിനത്തിൽ ഓസ്‌ട്രേലിയൻ താരം അലക്‌സ് കാരിയെ പുറത്താക്കാനായി ബാക്ക്‌വേർഡ് പോയിന്റിൽ നിന്ന് പിന്നിലേക്ക് ഓടി ശ്രേയസ് ഒരു മികച്ച ക്യാച്ചെടുത്തിരുന്നു. ഈ സമയം വഴുതി വീണാണ് താരത്തിന്റെ വാരിയെല്ലിന് പരുക്കേറ്റത്. ഇതിനു പിന്നാലെ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അയ്യരിനു വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്താൻ ഏകദേശം ഒരു മാസത്തോളം സമയം വേണമെന്നാണ് റിപ്പോർട്ട്. 

തന്റെ പരുക്കിനെക്കുറിച്ച് ശ്രേയസ് അയ്യർ ഒരു അപ്‌ഡേറ്റും നൽകിയിരുന്നു. സുഖം പ്രാപിച്ച് വരികയാണെന്നും ദിവസേന ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും അയ്യർ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കുകയായിരുന്നു. തനിക്ക് പിന്തുണ നൽകിയവർക്കും, ആശംസകൾ നേർന്നവർക്കും, പ്രാർത്ഥനകളിൽ ഉൾപ്പെടുത്തിയവർക്കും അയ്യർ നന്ദി പറഞ്ഞു.

"ഞാനിപ്പോൾ സുഖം പ്രാപിച്ചു വരികയാണ്, ഓരോ ദിവസം കഴിയുന്തോറും ആരോഗ്യനില മെച്ചപ്പെടുന്നുമുണ്ട്. എനിക്ക് ലഭിച്ച എല്ലാ ആശംസകൾക്കും പിന്തുണയ്ക്കും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു - ഇത് എനിക്ക് വലിയ ആശ്വാസമാണ്. നിങ്ങളുടെ പ്രാർത്ഥനകളിലും ചിന്തകളിലും എന്നെ ഓർത്തതിന് നന്ദി." ശ്രേയസ് അയ്യർ കുറിച്ചു. 

അതേസമയം നവംബർ 30നാണ് ഏകദിന പരമ്പരക്ക് തുടക്കമാവുന്നത്. ഇതിനു മുന്നോടിയായി രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ കളിക്കും. നവംബർ 14നാണ് സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുന്നത്. പരമ്പരയിലെ ആദ്യ മത്സരം കൊൽക്കത്ത ഈഡൻ ഗാർഡനിലാണ് നടക്കുന്നത്. രണ്ടാം മത്സരം നവംബർ 22ന് ബർസപാര സ്റ്റേഡിയത്തിലും നടക്കും. 

സൗത്ത് ആഫ്രിക്കൻ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡ്

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷബ് പന്ത് (വിക്കറ്റ് കീപ്പർ& വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഢി.

Superstar Shreyas Iyer, who was injured during the third ODI against Australia, will reportedly not be in the ODI series against South Africa. In the final ODI of the series, Shreyas took a brilliant catch by running back from backward point to dismiss Australian player Alex Carey.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർഭൂചലനങ്ങൾ; തീരദേശം അതീവ ജാ​ഗ്രതയിൽ

oman
  •  9 hours ago
No Image

ജിസിസി യാത്രയ്ക്ക് ആശ്വാസം; ഓറഞ്ച് കാര്‍ഡ് ഇന്‍ഷുറന്‍സ് ഫീസ് കുറച്ച് ഒമാന്‍

oman
  •  9 hours ago
No Image

ബസ് യാത്രയ്ക്കിടെ ശല്യം ചെയ്തു: യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഷിംജിതയുടെ സഹോദരൻ രംഗത്ത്; റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ നീക്കം

Kerala
  •  9 hours ago
No Image

വിവാഹം കഴിഞ്ഞ് വെറും രണ്ടു മാസം: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

crime
  •  10 hours ago
No Image

ദുബൈയിൽ മഞ്ഞുവീഴ്ചയോ? മഞ്ഞുമൂടിയ ബുർജ് ഖലീഫയുടെ ചിത്രം പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ; യുഎഇയിൽ കൊടും തണുപ്പ് തുടരുന്നു

uae
  •  10 hours ago
No Image

പുണ്യം തേടി ഇരു ഹറമുകളിലും എത്തിയത് 7.8 കോടി തീർത്ഥാടകർ; ഉംറ നിർവ്വഹിച്ചത് ഒന്നരക്കോടിയിലധികം പേർ, കണക്കുകൾ പുറത്തുവിട്ട് ജനറൽ അതോറിറ്റി

Saudi-arabia
  •  10 hours ago
No Image

ഒമാനില്‍ കനത്ത തണുപ്പ്; കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം

oman
  •  10 hours ago
No Image

ജോലിക്കാരായ അമ്മമാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ യുഎഇ: പ്രസവാവധി 98 ദിവസമാക്കും; തൊഴിൽമേഖലയിൽ വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ 

uae
  •  10 hours ago
No Image

'എന്റെ കുടുംബം തകർത്തു, മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പറ്റിച്ചു'; ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

Kerala
  •  10 hours ago
No Image

ഐസിസിയുടെ അന്ത്യശാസനം തള്ളി; ബംഗ്ലാദേശ് ടി20 ലോകകപ്പിൽ നിന്ന് പിന്മാറി, സ്കോട്ട്‌ലൻഡ് പകരക്കാരാകും

Cricket
  •  10 hours ago