HOME
DETAILS

ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്ന യുവാവ് അതേ ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു; പാലക്കാട് പട്ടാമ്പിയിൽ ദാരുണ സംഭവം

  
November 11, 2025 | 12:08 PM

young man dies under train after seeing off wife and son in pattambi palakkad

പാലക്കാട്: ഭാര്യയേയും മകനേയും യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിന് അതേ ട്രെയിനിന്റെ അടിയിൽപ്പെട്ട് ദാരുണാന്ത്യം. . പാലക്കാട് ജില്ലയിലെ പട്ടാമ്പി റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം നടന്നത്. ഉത്തർപ്രദേശ് സ്വദേശിയായ ഇക്ബാൽ ഖാനാണ് മരണപ്പെട്ടത് . വൈകുന്നേരം ഏഴ് മണിയോടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസിന്റെ അടിയിൽപ്പെട്ടാണ് അപകടം.

ഭാര്യയെയും മകനെയും ട്രെയിനിലേക്ക് കയറ്റിവിട്ട ശേഷം ലഗേജുകൾ ട്രെയിൽ ഏറ്റിവച്ചുകഴിഞ്ഞാണ് ഇക്ബാൽ ഖാൻ അപകടത്തിൽ പെടുന്നത്. എസ്-വൺ കമ്പാർട്ട്മെന്റിലാണ് കുടുംബാംഗങ്ങളെ ഇയാൾ കയറ്റിവിട്ടത്. ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടനെയാണ് ഇക്ബാൽ ഖാൻ പ്ലാറ്റ്ഫോമിൽ നിന്ന് തെന്നി ട്രാക്കിലേക്ക് വീണത്. ഈ ദാരുണ ദൃശ്യം കണ്ട് ഭാര്യയും ബഹളം വെച്ചപ്പോൾ. യാത്രക്കാർ ഉടൻ തന്നെ ചെയിൻ വലിച്ച് ട്രെയിനെ അടിയന്തരമായി നിർത്തുകയായിരുന്നു.

ഉത്തർപ്രദേശിൽ നിന്ന് കുടുംബത്തോടൊപ്പം കേരളത്തിലെത്തിയ ഇക്ബാൽ ഖാൻ, ഭാര്യയെയും മകനെയും ഡൽഹിയിലേക്ക് യാത്രയാക്കാനാണ് പട്ടാമ്പി സ്റ്റേഷനിലെത്തിയത്. എല്ലാം സുഗമമായി പൂർത്തിയായ ശേഷം, ട്രെയിൻ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇയാൾ പ്ലാറ്റ്ഫോമിന്റെ അരികിൽ നിന്ന് തെന്നി വീഴുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, പ്ലാറ്റ്ഫോമിലെ തിരക്കോ ശ്രദ്ധക്കുറവോ ആയിരിക്കാം അപകടകാരണമെന്ന് പൊലിസ് സൂചിപ്പിക്കുന്നു. ഇക്ബാൽ ഖാന്റെ മൃതദേഹം പട്ടാമ്പി പൊലിസിന്റെ നിർദേശപ്രകാരം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും.

പട്ടാമ്പി പൊലിസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. സ്റ്റേഷൻ അധികൃതരുമായി ചേർന്ന് സിസിടിവി ഫൂട്ടേജുകൾ പരിശോധിക്കുന്നുണ്ട്. റെയിൽവേ പൊലിസും സംഭവത്തിൽ അന്വേഷണത്തിന് പിന്തുണ നൽകുന്നു. ഈ അപകടം റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷാ നടപടികളുടെ പ്രാധാന്യം വീണ്ടും ഓർമിപ്പിക്കുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കണക്ട് ടു വർക്ക്': ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്കോളർഷിപ്പ് ലഭിച്ചത് 9861 പേർക്ക്; ആർക്കൊക്കെ അപേക്ഷിക്കാം?

Kerala
  •  5 hours ago
No Image

ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച് ചാണകം പുരട്ടുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

National
  •  5 hours ago
No Image

ഒൻപതാം ക്ലാസുകാരനെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

Kerala
  •  5 hours ago
No Image

ജിസിസി രാജ്യങ്ങളിൽ താപനില മൈനസിലേക്ക്; ഏറ്റവും കുറവ് താപനില ഈ ​ഗൾഫ് രാജ്യത്ത് | gcc weather

uae
  •  6 hours ago
No Image

കുറ്റവാളിയാണെങ്കിലും ഒരമ്മയാണ്; മകന്റെ അർബുദ ചികിത്സ പരിഗണിച്ച് വജ്രമോതിരം കവർന്ന യുവതിക്ക് ജയിൽ ശിക്ഷ ഒഴിവാക്കി കോടതി

International
  •  6 hours ago
No Image

യുപിയിൽ വീണ്ടും ദുരഭിമാനക്കൊല: ഇതരമതസ്ഥനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു

crime
  •  6 hours ago
No Image

പാർക്കോണിക് പാർക്കിംഗ് നിരക്കുകൾ എന്തുകൊണ്ട് മാറുന്നു? പൊതു അവധി ദിനങ്ങളിലെ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണവുമായി അധികൃതർ

uae
  •  7 hours ago
No Image

കിളിമാനൂർ അപകടം: കേസ് കൈകര്യം ചെയ്യുന്നതിൽ പൊലിസിന് വീഴ്ച; എസ്.എച്ച്.ഒ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  7 hours ago
No Image

തൊഴിലാളി സുരക്ഷക്ക് മുന്‍ഗണന;ബഹ്‌റൈനില്‍ കൗണ്‍സില്‍ പുനഃസംഘടനം

bahrain
  •  7 hours ago
No Image

രോഹിത് ശർമ്മയുടെ സുരക്ഷാ വലയം ഭേദിച്ച് യുവതി; ലക്ഷ്യം സെൽഫിയല്ല, മകളുടെ ജീവൻ രക്ഷിക്കാൻ 9 കോടി!

Cricket
  •  7 hours ago