യുഎഇ തൊഴിൽ നിയമം; പുതുവർഷാരംഭത്തിൽ ജീവനക്കാർക്ക് വാർഷികാവധി ലഭിക്കുമോ?
ദുബൈ: യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവരുടെ വാർഷിക അവധി (Annual Leave) ബാലൻസ് സംബന്ധിച്ച സംശയങ്ങൾ പതിവാണ്. പ്രത്യേകിച്ച്, വർഷത്തിന്റെ തുടക്കത്തിൽ മുഴുവൻ അവധിയും ലഭിക്കുമോ എന്ന ചോദ്യത്തിന് യുഎഇ തൊഴിൽ നിയമം വ്യക്തമായ മറുപടി നൽകുന്നുണ്ട്.
ഒരു ജീവനക്കാരൻ 2026 മാർച്ചിൽ വിവാഹത്തിനായി ഒരു മാസത്തെ അവധിക്ക് അപേക്ഷിച്ചെങ്കിലും, അപ്പോഴേക്കും മതിയായ അവധി ബാലൻസ് ഉണ്ടാകില്ലെന്ന് എച്ച്ആർ ടീം അറിയിച്ച സാഹചര്യത്തിലാണ് ഈ നിയമപരമായ സംശയം ഉടലെടുത്തത്.
വാർഷിക അവധി കണക്കാക്കുന്ന വിധം
യുഎഇയുടെ ഫെഡറൽ ഡിക്രി-ലോ നമ്പർ 33/2021 (UAE Labour Law) പ്രകാരം, വാർഷിക അവധി കണക്കാക്കുന്നത് വർഷത്തിന്റെ തുടക്കത്തിൽ അഡ്വാൻസായി നൽകുന്ന രീതിയിലല്ല. യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 29(1)(എ) അനുസരിച്ച്, ഒരു ജീവനക്കാരന് ഓരോ വർഷത്തെ സേവനം പൂർത്തിയാകുമ്പോഴും 30 കലണ്ടർ ദിവസത്തെ ശമ്പളത്തോടുകൂടിയ വാർഷിക അവധിക്ക് അർഹതയുണ്ട്.
അതായത്, ലീവ് ദിവസങ്ങൾ വർഷത്തിന്റെ തുടക്കത്തിൽ ഒറ്റയടിക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നതിനു പകരം, ഓരോ മാസവും സമാഹരിക്കപ്പെടുകയാണ് (Accrual basis) ചെയ്യുന്നത്, ഒരു വർഷം പൂർത്തിയാകുമ്പോൾ പൂർണ്ണ അവകാശം ലഭിക്കും എന്നർത്ഥം.
ഒരു ജീവനക്കാരൻ അവധിക്കായി അപേക്ഷിക്കുമ്പോൾ, അവധി അനുവദിക്കേണ്ട തീയതി തീരുമാനിക്കാനുള്ള വിവേചനാധികാരം തൊഴിലുടമയ്ക്കാണ്.
ആർട്ടിക്കിൾ 29(4) പ്രകാരം, തൊഴിലുടമയുടെ ജോലി ആവശ്യകതകൾക്കനുസരിച്ചും ജീവനക്കാരനുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലും അവധി തീയതികൾ നിശ്ചയിക്കാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ട്. ജോലിയുടെ സുഗമമായ പുരോഗതിക്കായി ജീവനക്കാർക്കിടയിൽ അവധികൾ മാറ്റിവയ്ക്കാനും തൊഴിലുടമയ്ക്ക് സാധിക്കും. അവധി തീയതിയെക്കുറിച്ച് കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും ജീവനക്കാരനെ അറിയിക്കണം.
ഒരു മാസത്തെ അവധിക്ക് സാധ്യത കുറവ്
ഒരു ജീവനക്കാരൻ ജോലിയിൽ പ്രവേശിച്ച് ഒരു വർഷം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ, 30 ദിവസത്തെ പൂർണ്ണ വാർഷിക അവധി ലഭിക്കാൻ സാധ്യതയില്ല. എങ്കിലും, വിവാഹം പോലുള്ള പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് തൊഴിലുടമയുമായി ചർച്ച നടത്താവുന്നതാണ്.
വാർഷിക അവധി മതിയാകാതെ വന്നാൽ, തൊഴിലുടമയുടെ രേഖാമൂലമുള്ള സമ്മതത്തോടെ ജീവനക്കാരന് ശമ്പളമില്ലാത്ത അവധി (Unpaid Leave) എടുക്കാവുന്നതാണ്. ആർട്ടിക്കിൾ 33(1) പ്രകാരം തൊഴിലുടമയുടെ സമ്മതമുണ്ടെങ്കിൽ ശമ്പളമില്ലാത്ത അവധി എടുക്കാൻ ജീവനക്കാരന് അവകാശമുണ്ട്.
നിലവിലെ യുഎഇ നിയമമനുസരിച്ച്, ജീവനക്കാർക്ക് വാർഷികാവധി വർഷാരംഭത്തിൽ പൂർണ്ണമായി ലഭിക്കില്ല. അതിനാൽ, ജീവനക്കാർ തങ്ങളുടെ ലീവ് ബാലൻസ് പരിശോധിച്ച്, തൊഴിലുടമയുടെ നയങ്ങൾ അനുസരിച്ച് അവധിക്ക് നേരത്തെ അപേക്ഷിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത് ഉചിതമാണ്.
according to the uae labour law, employees are entitled to annual leave based on their length of service and company policy. this article explains how annual leave is calculated, when it can be taken, and whether workers can avail it at the beginning of the new year.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."