HOME
DETAILS

പത്തനംതിട്ടയിൽ സിപിഐഎമ്മിന് തിരിച്ചടി; വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർ കോൺഗ്രസിലേക്ക്; 'മാഫിയ ബന്ധം' ആരോപണം

  
Web Desk
November 11, 2025 | 3:08 PM

pathanamthitta cpim suffers setback ward member and others join congress mafia link alleged

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പത്തനംതിട്ട ജില്ലയിൽ സിപിഐഎം പ്രവർത്തകർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഏനാദിമംഗലം പഞ്ചായത്തിലെ സിറ്റിങ് വാർഡ് മെമ്പർ ഉൾപ്പെടെയുള്ള പ്രധാന നേതാക്കളാണ് കോൺഗ്രസിൽ ചേർന്നത്.

ഏനാദിമംഗലം പഞ്ചായത്തിലെ നാലാം വാർഡ് മെമ്പറായ ലക്ഷ്മി ജി. നായർ, മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ സത്യൻ എന്നിവരാണ് സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് ജില്ലാ നേതൃത്വം ഇവരെ സ്വീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാർട്ടിക്കേറ്റ ഈ തിരിച്ചടി സിപിഐഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

സിപിഐഎം നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പാർട്ടി വിട്ടവർ ഉന്നയിക്കുന്നത്. ക്വാറി മുതലാളിമാരുടെയും മണ്ണ് മാഫിയകളുടെയും താൽപര്യങ്ങൾക്കനുസരിച്ചാണ് സിപിഐഎം സ്ഥാനാർഥികളെ നിർണയിക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു. ഈ വിഷയത്തിലെ അതൃപ്തിയാണ് പാർട്ടി വിടാൻ കാരണമായതെന്നാണ് സൂചന.

തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി സജ്ജമാണെന്ന് സിപിഐഎം ജില്ലാ നേതൃത്വം ആവർത്തിച്ച് അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ട് കോൺഗ്രസിന്റെ ഭാഗമായത്. 

 

 

A group of CPIM workers in Pathanamthitta district, Kerala, have resigned from the party and joined the Congress (INC) just ahead of the local body elections. The defectors include a sitting Ward Member of the Enadimangalam Panchayat and a former Health Standing Committee Chairperson. They reportedly quit the CPIM, alleging that the party leadership was aligning with the interests of quarry owners and sand mafias in determining election candidates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  5 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  5 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  5 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  5 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  5 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  5 days ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  5 days ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  5 days ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  5 days ago