HOME
DETAILS

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; 40 പേർ കളത്തിൽ

  
Web Desk
November 11, 2025 | 3:49 PM

congress announces first phase candidate list for kochi corporation election 40 in the fray

കൊച്ചി: കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അധികാരം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ്. ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 40 സ്ഥാനാർഥികളെയാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രഖ്യാപിച്ചത്.

ആകെ 76 ഡിവിഷനുകളുള്ള കോർപ്പറേഷനിൽ 65 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. സഖ്യകക്ഷികളായ മുസ്‌ലിം ലീഗ് 7 സീറ്റുകളിലും കേരള കോൺഗ്രസ് 3 സീറ്റുകളിലും ആർഎസ്പി ഒരു സീറ്റിലും മത്സരിക്കും.

വിജയസാധ്യതയും പരിചയസമ്പന്നതയും മാനദണ്ഡമാക്കി ഇത്തവണ ജനറൽ സീറ്റുകളിലടക്കം വനിതകളെ പരിഗണിച്ചാണ് കോൺഗ്രസ് മത്സരരംഗത്തെത്തുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. മുൻ കൗൺസിലർമാരും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരും ഉൾപ്പെടെയുള്ള പ്രമുഖർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

പ്രധാന സ്ഥാനാർത്ഥികളും ഡിവിഷനുകളും

ഫോർട്ട് കൊച്ചി (ഡിവിഷൻ 1): മുൻ കൗൺസിലർ ഷൈനി മാത്യൂ

ഈരവേലി (ഡിവിഷൻ 3): റഹീന റഫീഖ്

കരിപ്പാലം (ഡിവിഷൻ 4): മുൻ കൗൺസിലർ കെ എം മനാഫ്

കരുവേലിപ്പടി (ഡിവിഷൻ 8): കവിത ഹരികുമാർ

ഐലൻഡ് നോർത്ത് (ഡിവിഷൻ 9): മുൻ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കൂരിത്തറ

എറണാകുളം സൗത്ത് (ഡിവിഷൻ 11): മുൻ കൗൺസിലർ കെവിപി കൃഷ്ണകുമാർ

ഗാന്ധിനഗർ (ഡിവിഷൻ 12): നിർമല ടീച്ചർ

എറണാകുളം സെൻട്രൽ (ഡിവിഷൻ 14): മുൻ കൗൺസിലർ മനു ജേക്കബ്

എറണാകുളം നോർത്ത് (ഡിവിഷൻ 15): ടൈസൺ മാത്യൂ

കലൂർ സൗത്ത് (ഡിവിഷൻ 16): മുൻ കൗൺസിലർ എം ജി അരിസ്റ്റോട്ടിൽ

അയ്യപ്പൻകാവ് (ഡിവിഷൻ 19): മുൻ കൗൺസിലറും വൈപ്പിൻ നിയമസഭാ സ്ഥാനാർത്ഥിയുമായിരുന്ന ദീപക് ജോയ്

പൊറ്റക്കുഴി (ഡിവിഷൻ 20): അഡ്വ. സെറീന ജോർജ്

എളമക്കര നോർത്ത് (ഡിവിഷൻ 26): അഡ്വ. രജ്ഞിനി ബേബി

എളമക്കര സൗത്ത് (ഡിവിഷൻ 21): വി.ആർ സുധീർ

പുതുക്കലവട്ടം (ഡിവിഷൻ 27): മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിന ഗോകുലൻ

സ്റ്റേഡിയം (ഡിവിഷൻ 34): അഡ്വ. ദീപ്തി മേരി വർഗീസ്

പാടിവട്ടം (ഡിവിഷൻ 37): ഷിബി സോമൻ

വെണ്ണല (ഡിവിഷൻ 38): സാബു കോറോത്ത്

ചക്കരപ്പറമ്പ് (ഡിവിഷൻ 39): അഡ്വ. പിഎം നസീമ

ചളിക്കവട്ടം (ഡിവിഷൻ 40): ബിന്ദു ബിജു

എളംകുളം (ഡിവിഷൻ 42): പി ഡി നിഷ

പൂണിത്തറ (ഡിവിഷൻ 47): സേവ്യർ പി ആന്റണി

ഐലൻഡ് സൗത്ത് (ഡിവിഷൻ 54): സാഗ്രത സുരേഷ് ബാബു

പള്ളുരുത്തി ഈസ്റ്റ് (ഡിവിഷൻ 56): നീതു തമ്പി

ബാക്കിയുള്ള സ്ഥാനാർഥികളെ വരും മണിക്കൂറിൽ പ്രഖ്യാപിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. നിലവിലെ കൊച്ചി കോർപ്പറേഷൻ ഭരണസമിതി പൂർണ്ണ പരാജയമാണെന്നും കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

 

 

The Congress party has released its first list of 40 candidates for the upcoming Kochi Corporation elections, aiming to recapture power from the current ruling front. A notable feature of the list is the strong representation of women, who have been given tickets even in general seats, prioritizing their winning potential and experience. The Congress will contest in 65 of the 76 divisions, with its UDF allies (Muslim League, Kerala Congress, and RSP) contesting the remaining 11 seats. The list includes several former councillors and standing committee chairpersons.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്റർ നശിപ്പിച്ച് 'അജ്ഞാതൻ'; തിരൂരങ്ങാടിയിലെ 'പ്രതി'യെ പൊക്കിയത് മരത്തിനു മുകളിൽ നിന്ന്

Kerala
  •  20 hours ago
No Image

യു.ഡി.എഫ് സ്ഥാനാർഥിയുടെ ആകസ്മിക വിയോഗം; മലപ്പുറം മൂത്തേടം ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  21 hours ago
No Image

റാസൽഖൈമയിൽ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട കേസ്: വിചാരണ ആരംഭിച്ചു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുടുംബം

uae
  •  21 hours ago
No Image

'അവൻ അവൻ്റെ ക്ലബ്ബ് പൈതൃകം നശിപ്പിക്കുന്നു!'; സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ലിവർപൂൾ പരിശീലകനോട് റൂണി

Football
  •  21 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ; വോട്ടെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Kerala
  •  a day ago
No Image

'ബ്ലൂ വെരിഫിക്കേഷൻ നിങ്ങളെ രക്ഷിക്കില്ല': പണമടച്ചുള്ള വെരിഫിക്കേഷൻ വിശ്വാസ്യതയെ തകർക്കുന്നു; മുന്നറിയിപ്പുമായി യുഎഇയിലെ വിദഗ്ധർ

uae
  •  a day ago
No Image

റഷ്യയുടെ 48 യുദ്ധവിമാനങ്ങൾ ഇറാൻ വാങ്ങുന്നു; 600 കോടി യൂറോയുടെ കരാറിലൊപ്പുവച്ചു

International
  •  a day ago
No Image

ഫിഫ അറബ് കപ്പിൽ ചരിത്രം കുറിച്ച് ഫലസ്തീനും സിറിയയും; ഇരുടീമുകളും ക്വാർട്ടർ ഫൈനലിൽ 

qatar
  •  a day ago
No Image

ബ്രസീലിയൻ സൂപ്പർ താരത്തിന് കളി തുടരാൻ കാൽമുട്ട് ദാനം ചെയ്യാൻ തയ്യാറായി ആരാധകൻ; താരത്തിന്റെ മറുപടി വൈറൽ

Football
  •  a day ago
No Image

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  a day ago