HOME
DETAILS

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

  
Web Desk
November 11, 2025 | 5:08 PM

dalit research scholar caste abuse kerala university sanskrit head approaches high court against police case

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ദളിത് ഗവേഷക വിദ്യാർഥിക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയെന്ന കേസിൽ സംസ്‌കൃത വിഭാഗം മേധാവി ഡോ. സി.എൻ. വിജയകുമാരി പൊലിസിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്ത നടപടി ചോദ്യം ചെയ്താണ് ഡോ. വിജയകുമാരി ഹൈക്കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്.

അക്കാദമിക് രംഗത്തെ സത്യസന്ധത ഉയർത്തിപ്പിടിച്ചതിനാണ് തനിക്കെതിരെ കേസെടുത്തതെന്നാണ് വിജയകുമാരിയുടെ വാദം. ഇവരുടെ ഹരജി പരിഗണിച്ച ഹൈക്കോടതി സർവകലാശാലയോടും പൊലിസിനോടും വിശദീകരണം തേടിയിട്ടുണ്ട്.

സംഭവത്തിൽ കേരള സർവകലാശാലയിലെ ദളിത് ഗവേഷക വിദ്യാർഥിയായ വിപിൻ വിജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പൊലിസ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്.

വിദ്യാർഥിയായ വിപിൻ വിജയൻ വകുപ്പ് മേധാവിയായ വിജയകുമാരിയോട് റിപ്പോർട്ടിൽ ഒപ്പിട്ട് നൽകുമോ എന്ന് ചോദിച്ചപ്പോൾ, ജാതീയമായി അധിക്ഷേപിക്കുകയായിരുന്നുവെന്ന് പൊലിസ് എഫ്.ഐ.ആറിൽ പറയുന്നു.

വിജയകുമാരിക്കെതിരെയുള്ള പ്രധാന ആരോപണങ്ങൾ

"നിനക്ക് എന്തിനാണ് ഡോക്ടർ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ" എന്ന് അധ്യാപിക ചോദിച്ചതായി എഫ്.ഐ.ആറിൽ പറയുന്നുണ്ട്.

"പുലയനും പറയനും വന്നതോടെ സംസ്‌കൃതത്തിന്റെ മഹിമ നഷ്ടപ്പെട്ടു" എന്നും വിജയകുമാരി പറഞ്ഞതായി എഫ്.ഐ.ആർ സൂചിപ്പിക്കുന്നു.

"നിന്നെ പോലുള്ള നീച ജാതിക്കാർക്ക് എത്ര ശ്രമിച്ചാലും സംസ്‌കൃതം പഠിക്കാനാവില്ല" എന്ന് നിരന്തരം പറയാറുണ്ടായിരുന്നു.

വിദ്യാർഥി കയറിയ റൂം അശുദ്ധമായി എന്ന് പറഞ്ഞ് ശുദ്ധീകരിക്കാനായി വെള്ളം തളിക്കുമായിരുന്നു.

2015-ൽ വിപിൻ എം.ഫിൽ പഠിക്കുന്ന സമയം മുതൽ വിജയകുമാരിയായിരുന്നു അദ്ദേഹത്തിന്റെ ഗൈഡ്. അന്നുമുതൽ തന്നെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചിരുന്നതായും പരാതിയിൽ പറയുന്നു.

എം.ഫിൽ ഗൈഡായിരുന്ന അധ്യാപിക തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ല എന്ന റിപ്പോർട്ട് സർവകലാശാലയ്ക്ക് നൽകി.

തനിക്ക് പി.എച്ച്.ഡി. ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.

പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതമെന്ന് വിജയകുമാരി പറഞ്ഞെന്നും വിദ്യാർഥി ആരോപിക്കുന്നു.

വിജയകുമാരിയുടെ ഹരജിയിൽ ഹൈക്കോടതി വിശദീകരണം തേടിയ സാഹചര്യത്തിൽ, ഈ വിഷയത്തിൽ സർവകലാശാലയുടെയും പൊലിസിന്റെയും പ്രതികരണം നിർണായകമാകും.

 

 

 

The Head of the Department of Sanskrit at Kerala University, Dr. C.N. Vijayakumari, has approached the High Court challenging the police action taken against her. The police had filed a case against her under the Scheduled Castes and Scheduled Tribes (Prevention of Atrocities) Act based on a complaint by a Dalit research scholar, Vipin Vijayan, alleging caste-based abuse and humiliation. Dr. Vijayakumari claims the case was filed against her for upholding academic integrity. The High Court has sought explanations from the university and the police regarding the petition.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് നെന്‍മണ്ടയില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ചികിത്സ തേടി ആശുപത്രിയില്‍- പരാതി നല്‍കി

Kerala
  •  4 days ago
No Image

പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടി ജെബൽ അലി പൊലിസ്; 'കസ്റ്റമർ വോയ്‌സ്' സംരംഭത്തിന് തുടക്കം

uae
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു; ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  4 days ago
No Image

മറ്റൊരു സഞ്ചീവ് ഭട്ട്: മോദിയുടെ അപ്രീതിക്കിരയായ മുന്‍ ഐ.എ.എസ്സുകാരന്‍ പ്രതീപ് ശര്‍മക്ക് വീണ്ടും തടവ്; സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ശരിവെച്ചു

National
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധി ഉടന്‍, ദിലീപ് ഉള്‍പെടെ പ്രതികള്‍ കോടതിയില്‍

Kerala
  •  4 days ago
No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാർ ദുരിതത്തിൽ

uae
  •  4 days ago
No Image

നീതിക്കായുള്ള പോരാട്ടത്തില്‍ കൂടെ നിന്നവര്‍; കേസിന്റെ ഗതി തിരിച്ച രണ്ടുപേര്‍ വിധി കേള്‍ക്കാനില്ല 

Kerala
  •  4 days ago
No Image

അദ്ദേഹം നമ്മുടെ രാജ്യത്ത് ജനിച്ചതിൽ നമ്മളെല്ലാവരും അഭിമാനിക്കണം: മുരളി വിജയ്

Cricket
  •  4 days ago
No Image

ആതിരപ്പിള്ളിയില്‍ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമിച്ചത് കാട്ടാനക്കൂട്ടം

Kerala
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരെ ഇന്നറിയാം; പ്രതിപ്പട്ടികയില്‍ ദിലീപ് അടക്കം 10 പേര്‍

Kerala
  •  4 days ago