മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല
തൃശൂർ: മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി.എൻ പ്രതാപനെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇതുസംബന്ധിച്ച് എഐസിസി ഔദ്യോഗിക പ്രഖ്യാപനം നടത്തി. പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതലയാണ് എഐസിസി സെക്രട്ടറിയെന്ന നിലയിൽ അദ്ദേഹത്തിന് നൽകിയിരിക്കുന്നത്.
തൃശൂർ ജില്ലയിലെ നാട്ടിക തളിക്കുളം സ്വദേശിയായ ടി.എൻ പ്രതാപൻ മത്സരിച്ച ഒരു തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 2001 മുതൽ 2011 വരെ പഴയ നാട്ടികയിൽ നിന്നും, തുടർന്ന് 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂരിൽ നിന്നുമാണ് അദ്ദേഹം കേരള നിയമസഭയിലെത്തിയത്. 2019-ൽ തൃശൂരിൽ നിന്ന് ലോക്‌സഭയിലേക്കും അദേഹം തിരഞ്ഞെടുക്കപ്പെട്ടു.
കെഎസ്‌യുവിലൂടെയാണ് പ്രതാപൻ പൊതുരംഗത്തേക്ക് കടന്ന് വരുന്നത്. യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ ഇതിനോടകം അദേഹം വഹിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ബൂത്ത്, വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റ് പദവികൾ അദ്ദേഹം അലങ്കരിച്ചു. കെപിസിസി മെമ്പർ, സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് തുടങ്ങിയ നിർണായക ചുമതലകൾ വഹിച്ച അദ്ദേഹം നിലവിൽ എഐസിസി അംഗം കൂടിയാണ്. മത്സ്യതൊഴിലാളി കോൺഗ്രസിന്റെ പ്രഥമ ദേശീയ അധ്യക്ഷൻ എന്ന സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.
T.N. Prathapan, a former Member of Parliament, has been appointed as the AICC Secretary and is given charge of Puducherry and Lakshadweep.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."