HOME
DETAILS

പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന; യുവതികളെ ചതിയിൽ വീഴ്ത്തുന്ന സൈബർ സംഘ പ്രധാനി പിടിയിൽ

  
November 12, 2025 | 4:03 AM

kozhikode cyber gang leader arrested fake love scam for private videos sold in paid groups

കോഴിക്കോട്: പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ  വീഡിയോ കോളുകൾ വഴി പകർത്തി സമൂഹമാധ്യമങ്ങളിലെ പെയ്ഡ് ഗ്രൂപ്പുകൾ വഴി വിൽപനക്ക് വെച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ക്ലമന്റിനെയാണ്  സൈബർ ക്രൈം പൊലിസ് ഇൻസ്പെക്ടർ സി.ആർ. രാജേഷ് കുമാറും സംഘവും പിടികൂടിയത്.

വിശ്വാസം നേടിയ ശേഷം വീഡിയോ കോളുകൾക്കിടെ രഹസ്യമായി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് പണം സമ്പാദിക്കുന്നതായിരുന്നു ഇയാളുടെ രീതി. ഈ സംഘത്തിന്റെ പ്രധാനിയാണ് ക്ലമന്റ് എന്ന് പൊലിസ് വെളിപ്പെടുത്തി. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രതിയുടെ തന്ത്രം ഇങ്ങനെ

പരാതി നൽകിയ യുവതിയുമായി സൗഹൃദം സ്ഥാപിച്ച്, പിന്നീട് അത് പ്രണയബന്ധമായി വളർത്തിയാണ് ക്ലമന്റ് തട്ടിപ്പിന് കളമൊരുക്കിയത്.യുവതിയുടെ പൂർണ്ണ വിശ്വാസം നേടിയ ശേഷം വീഡിയോ കോളുകൾ പതിവാക്കി.കോളിനിടെ യുവതിയുടെ സ്വകാര്യ നിമിഷങ്ങൾ അയാൾ രഹസ്യമായി 'സ്ക്രീൻ റെക്കോർഡ്' ചെയ്തു.ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെ സ്വകാര്യ 'പെയ്ഡ്' ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് പണം വാങ്ങുന്നതായിരുന്നു ഇയാളുടെ പ്രധാന വരുമാനം.

പൊലിസ് അന്വേഷണത്തിൽ, ക്ലമന്റ് ഒരു വലിയ സൈബർ സംഘത്തിന്റെ നേതാവാണെന്നും, സമാനമായ തന്ത്രങ്ങൾ ഉപയോഗിച്ച് നിരവധി യുവതികളെ ഇയാൾ ചതിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഡിജിറ്റൽ യുഗത്തിലെ ഈ 'സൈബർ പ്രണയ തട്ടിപ്പ്' യുവതലമുറയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

 പൊലീസ് നടപടി: മറ്റു പ്രതികൾക്കായി അന്വേഷണം

പരാതി ലഭിച്ചതിനെ തുടർന്ന് സൈബർ ക്രൈം സെൽ അതിവേഗം നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.ക്ലമന്റിന്റെ ഫോണിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും നിന്ന് തട്ടിപ്പ് സംബന്ധിച്ച നിർണായക തെളിവുകൾ പൊലിസ് ശേഖരിച്ചു.സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താനും അവരെ അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്."ഇത്തരം സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, യുവതികൾ വീഡിയോ കോളുകളിലും ഓൺലൈൻ ബന്ധങ്ങളിലും അതീവ ജാഗ്രത പാലിക്കണം," എന്ന് ഇൻസ്പെക്ടർ രാജേഷ് കുമാർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ പുതിയ ജല സ്റ്റേഷന്‍; 36 ദശലക്ഷം ഗാലണ്‍ കൂടുതല്‍ സംഭരിക്കും

qatar
  •  6 days ago
No Image

ട്രംപ് അഹങ്കാരി, ഉടൻ അധികാരത്തിൽ നിന്ന് തെറിക്കും: ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയെന്ന് ആയത്തുള്ള ഖാംനഈ

International
  •  6 days ago
No Image

പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; തൃശൂരിൽ വീടുകയറി ആക്രമണം, 65-കാരന് വെട്ടേറ്റു

crime
  •  6 days ago
No Image

മിന്നൽ വേഗത്തിൽ ചാർജിംഗ്! കൂടുതൽ ഇവി ചാർജിം​ഗ് സ്റ്റേഷനുകൾ നിർമ്മിക്കാൻ അബൂദബി; ഓരോ നാലാമത്തെ ചാർജിംഗും ഫ്രീ

uae
  •  6 days ago
No Image

പരശുരാമൻ കൽപ്പിച്ചു നൽകിയ തന്ത്രിപദവി; താഴമൺ മഠത്തിൻ്റെ ആചാര്യപ്പെരുമ സ്വർണ്ണവിവാദത്തിൽ കറപുരളുമ്പോൾ

crime
  •  6 days ago
No Image

6 മിനിറ്റ് 23 സെക്കൻഡ് ദൈർഘ്യം; 21ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യ​ഗ്രഹണം 2027 ൽ; കൂടുതലറിയാം

uae
  •  6 days ago
No Image

ഹിമാചലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

National
  •  6 days ago
No Image

മുണ്ടക്കൈ - ചൂരൽമല പുനരധിവാസം: നൂറ് വീടുകളുമായി കോൺഗ്രസ്; ഭൂമി രജിസ്ട്രേഷൻ തിയതി പ്രഖ്യാപിച്ചു

Kerala
  •  6 days ago
No Image

ഇൻഡോറിൽ കാർ ട്രക്കിലിടിച്ച് മൂന്ന് മരണം; മരിച്ചവരിൽ മുൻ മന്ത്രിയുടെ മകളും കോൺഗ്രസ് വക്താവിന്റെ മകനും

National
  •  6 days ago
No Image

സിറിയ വിഷയത്തില്‍ സൗദി-സിറിയ ഉന്നതല ചര്‍ച്ച

Saudi-arabia
  •  6 days ago