വാഴ്ത്തപ്പെടാത്ത നായകരെ കണ്ടെത്താൻ 'ഹോപ്പ് മേക്കേഴ്സ്' ആറാം പതിപ്പ്; വിജയിയെ കാത്തിരിക്കുന്നത് 1 മില്യൺ ദിർഹം
ദുബൈ: അറബ് ലോകത്തെ ഏറ്റവും വലിയ സാമൂഹിക സംരംഭമായ 'ഹോപ്പ് മേക്കേഴ്സി'ന്റെ ആറാം പതിപ്പ് പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സമൂഹത്തിന് വേണ്ടി സമയവും ഊർജ്ജവും സമർപ്പിക്കുന്ന മനുഷ്യസ്നേഹികൾക്കുള്ള ഈ പരിപാടിയിലെ വിജയിക്ക് 1 മില്യൺ ദിർഹമാകും സമ്മാനമായി ലഭിക്കുക. arabhopemakers.com വഴിയാണ് നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടത്.
"സമൂഹങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്നവരിൽ പ്രത്യാശ സൃഷ്ടിക്കുന്നത് വലിയ കാര്യമാണ്. പ്രതീക്ഷ കാക്കുന്നവരും മറ്റുള്ളവരിലേക്ക് പ്രതീക്ഷ പകരുന്നവരും സ്വപ്നങ്ങളിലേക്കും സുരക്ഷിതത്വത്തിലേക്കും വാതിലുകൾ തുറക്കുന്നു," ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അറബ് ലോകത്തെ ഉദാരമതികളുടെയും സമർപ്പണത്തിന്റെയും ദൈനംദിന ഉദാഹരണങ്ങൾ നമ്മെ അഭിമാനിപ്പിക്കുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
"ശ്രദ്ധയിൽ നിന്ന് അകന്ന് ഭാവിയിൽ വിശ്വാസം വളർത്തുന്ന പതിനായിരക്കണക്കിന് ആളുകളെ ആഘോഷിക്കാൻ പുതിയ പതിപ്പ് ആരംഭിക്കുന്നു. എല്ലാവർക്കും അവർക്കറിയാവുന്ന ഒരു 'ഹോപ്പ് മേക്കറെ' നാമനിർദ്ദേശം ചെയ്യാം," അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താൻ സമയവും പരിശ്രമവും സമർപ്പിക്കുന്ന വാഴ്ത്തപ്പെടാത്ത നായകന്മരെ അംഗീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ അവരുടെ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുകയും, ഫലപ്രദ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്ന ഈ പരിപാടി, അറബ് ലോകത്ത് ദാനധർമ്മ സംസ്കാരം വളർത്തുന്നു. "ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എംബിആർജിഐ) യുടെ ദർശനമാണ് ഇത് ഉൾക്കൊള്ളുന്നത്," എംബിആർജിഐ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു.
2017-ൽ ഈ സംരംഭം ആരംഭിച്ചതുമുതൽ സന്നദ്ധപ്രവർത്തനത്തിന്റെ സ്വാധീനം വർദ്ധിപ്പിച്ചിരുന്നു. മുൻപ് നടന്ന അഞ്ച് പതിപ്പുകളിൽ 3.2 ലക്ഷത്തിലധികം നോമിനേഷനുകളാണ് ലഭിച്ചത്. "ഇത് ജീവിതങ്ങൾ മാറ്റി, കൂടുതൽ ആളുകളെ സംഭാവന ചെയ്യാൻ പ്രചോദിപ്പിച്ചു," അൽ ഗെർഗാവി വ്യക്തമാക്കി.
വ്യക്തികൾ, സന്നദ്ധ ഗ്രൂപ്പുകൾ, സംഘടനകൾ എന്നിവർക്ക് സ്വയം നാമനിർദ്ദേശം ചെയ്യാം. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ വെല്ലുവിളികൾ പരിഹരിക്കുന്ന പദ്ധതികൾക്കാണ് മുൻഗണന. കഴിഞ്ഞ വർഷം, മൊറോക്കോയിലെ അഹമ്മദ് സൈനൗൺ അറബ് ഹോപ്പ് മേക്കറായി തിരഞ്ഞെടുത്തത്. 'ചിൽഡ്രൻ ഓഫ് ദി മൂൺ' പദ്ധതി വഴി 144 കുട്ടികളെ ചികിത്സിച്ചതിനാണ് ഇദ്ദേഹത്തെ വിജയിയായി തിരഞ്ഞെടുത്തത്.
the sixth edition of hope makers aims to recognize and reward unsung heroes who create positive change in communities, with the winner receiving 1 million dirham.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."