HOME
DETAILS

അതൊരു ഗൺ ഐപിഎൽ ടീമാണ്; അവർക്ക് ലോകത്തുള്ള ഏത് അന്താരാഷ്ട്ര ടി20 ടീമിനെയും തോൽപ്പിക്കാൻ കഴിയുമെന്ന് മുൻ ഇന്ത്യൻ താരം എസ്. ബദരീനാഥ്

  
Web Desk
November 12, 2025 | 5:24 AM

mumbai indians gun ipl team unbeatable in t20 badrinath praises mi core ahead of 2026 auction

മുംബൈ: അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് (എം.ഐ.) 2026-ലെ മെഗാ ലേലത്തിന് മുമ്പ് ടീമിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്ന് മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് (സി.എസ്.കെ.) ബാറ്റ്‌സ്മാൻ എസ്. ബദരീനാഥ്.

2025 സീസണിൽ പ്ലേഓഫിലേക്ക് യോഗ്യത നേടിയ മുംബൈയെ പ്രശംസിച്ച ബദരീനാഥ്, പേസർ ദീപക് ചാഹറിനെ ഒഴിവാക്കിയുള്ള ടീമിന്റെ 'കോർ' നിലനിർത്തുന്നതിനെ പിന്തുണച്ചു. "മുംബൈക്ക് മറ്റാരെയും ആവശ്യമില്ല," എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

GHVJCGVX.JPG

മോശം തുടക്കം, വമ്പൻ തിരിച്ചുവരവ്

2025 സീസൺ മുംബൈ ഇന്ത്യൻസിന് തകർച്ചയോടെയാണ് ആരംഭിച്ചത്. എങ്കിലും രോഹിത് ശർമ്മ, ബുംറ, സൂര്യകുമാർ യാദവ് ഉൾപ്പെടെയുള്ള ഇന്ത്യൻ അന്താരാഷ്ട്ര താരങ്ങളുടെ മികവിൽ അവർ ശക്തമായി തിരിച്ചെത്തി പ്ലേഓഫിലേക്ക് യോഗ്യത നേടി. രണ്ടാം ക്വാളിഫയറിൽ പരാജയപ്പെട്ട് പുറത്തായെങ്കിലും, ടീമിന്റെ പോരാട്ടവീര്യം ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ അഞ്ച് സീസണുകളിൽ ഫൈനലിൽ എത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, ടീമിന്റെ കരുത്തിൽ ബദരീനാഥിന് സംശയമില്ല.

 ബദരീനാഥിന്റെ വിമർശനം: 'ചാഹർ പുറത്ത്'

പരിചയസമ്പന്നനായ പേസർ ദീപക് ചാഹറിനെ മാറ്റgന്നതിനെക്കുറിച്ച് മുംബൈക്ക് ആലോചിക്കാമെന്നാണ് ബദരീനാഥ് സ്റ്റാർ സ്പോർട്‌സിന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ പ്രതികരിച്ചത്.

"മുംബൈ ഒരു അത്ഭുതകരമായ ടീമാണ്. അവരെക്കുറിച്ച് ഒന്നും പറയാനില്ല. ദീപക് ചാഹറിനെപ്പോലുള്ള ഒരാളെ മാറ്റുന്നതിനെക്കുറിച്ച് അവർക്ക് ചിന്തിക്കാൻ കഴിയും. അതല്ലാതെ, അവർക്ക് മറ്റാരെയും ആവശ്യമില്ല. രോഹിത് ശർമ്മ, ബുംറ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ട്രെന്റ് ബോൾട്ട് എന്നിവർക്ക് ഇനിയും മുന്നോട്ട് പോകാൻ കഴിയും. മിച്ചൽ സാന്റ്നറും റയാൻ റിക്കിൾട്ടണും പോലുള്ള താരങ്ങളും ടീമിലുണ്ട്. അതിനാൽ അവർക്ക് രണ്ടോ മൂന്നോ കളിക്കാരെ മാത്രമേ ആവശ്യമായി വരൂ, അത് ഒരു ഗൺ ടീമായിരിക്കും."

2025 ലേലത്തിൽ 9.25 കോടിക്ക്  മുംബൈ ടീമിലെത്തിച്ച ചാഹറിന്റെ പ്രകടനം സീസണിൽ സ്ഥിരതയുള്ളതായിരുന്നില്ല. 14 മത്സരങ്ങളിൽ നിന്ന് വെറും 11 വിക്കറ്റുകൾ മാത്രമാണ് അദ്ദേഹം നേടിയത്. ഉയർന്ന ഇക്കോണമി 9.17 റേറ്റും ശരാശരിയും 34-ൽ കൂടുതൽ ഇദ്ദേഹത്തെ ഒഴിവാക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നു.

 "ഏത് ടി20 ടീമിനെയും തോൽപ്പിക്കാൻ കഴിയും"

നിലവിലുള്ള മുംബൈ ടീമിന്റെ കരുത്തിൽ ബദരീനാഥ് അതീവ ആത്മവിശ്വാസം പ്രകടിപ്പിച്ചു."മുംബൈ ഇന്ത്യൻസിന് ലോകമെമ്പാടുമുള്ള ഏത് അന്താരാഷ്ട്ര ടി20 ടീമിനെയും തോൽപ്പിക്കാൻ കഴിയും. ഏത് അന്താരാഷ്ട്ര ടീമിനെയും തോൽപ്പിക്കാം അവർക്ക്,മുംബൈക്ക് ഒന്നും മാറ്റേണ്ടതില്ല. ലേലത്തിൽ ചില ചെറിയ കളിക്കാരെ ചേർക്കാൻ കഴിയും, പക്ഷേ കോർ ടീം നിശ്ചയിച്ചിട്ടുണ്ട്."

2013 മുതൽ 2020 വരെ അഞ്ച് ഐ.പി.എൽ. കിരീടങ്ങൾ നേടിയ മുംബൈയുടെ റെക്കോർഡ് അവിസ്മരണീയമാണ്. 2024 സീസണിന് മുമ്പ് രോഹിത് ശർമ്മയിൽ നിന്ന് ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻസി ഏറ്റെടുത്തത് ടീമിന്റെ ഭാവി സംബന്ധിച്ച ചർച്ചകൾക്ക് വഴി തുറന്നിരുന്നു.

 ലേലത്തിന്റെ ഷെഡ്യൂൾ

2026 ഐ.പി.എൽ. ലേലത്തിന് മുന്നോടിയായി, നിലനിർത്തുന്നവരുടെയും ഒഴിവാക്കുന്നവരുടെയും അന്തിമ പട്ടിക മുംബൈ ഉൾപ്പെടെയുള്ള ഒമ്പത് ടീമുകൾ നവംബർ 15-ന് സമർപ്പിക്കണം. ഡിസംബർ മൂന്നാം വാരത്തിലാണ് ലേലം നടക്കാൻ സാധ്യത.

ബദരീനാഥിന്റെ ഈ അഭിപ്രായം ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെങ്കിലും, ദീപക് ചാഹറിനെ ഒഴിവാക്കുന്നത് പേസ് ബൗളിംഗ് യൂണിറ്റിന് പുതിയ വെല്ലുവിളികൾ നൽകുമോ എന്ന് കണ്ടറിയണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Kerala
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  a day ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  a day ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a day ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  a day ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  a day ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  a day ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  a day ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  a day ago