HOME
DETAILS

'ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ ലോകത്തിലെ ഏറ്റവും മോശപ്പെട്ടവയില്‍' രൂക്ഷ വിമര്‍ശനമുയര്‍ത്തി ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍. റാം

  
Web Desk
November 12, 2025 | 7:50 AM

indian news channels among the worst in the world says former the hindu editor n ram

ലോകത്തിലെ ഏറ്റവും മോശപ്പെട്ട വാര്‍ത്താചാനലുകളിലാണ് ഇന്ത്യന്‍ ചാനലുകളുടെ സ്ഥാനമെന്ന് ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍.റാം. 'ദ വയര്‍' പോര്‍ട്ടലില്‍ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തിനിടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ബിഹാര്‍ തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നതിനിടെയാണ് പ്രചാരണവുമായി ബന്ധപ്പെട്ട  മാധ്യമ കവറേജും ചര്‍ച്ചയില്‍ വന്നത്. 

'ബിഹാര്‍ തെരഞ്ഞെടുപ്പിലെ ടെലിവിഷന്‍ സംപ്രേഷണം ... അത് ഭയാനകമായിരുന്നു. ലോകത്തിലെ ഏറ്റവും മോശം ചാനലുകളില്‍ ഒന്നായിരിക്കണം അത്. അതിനി  ഹിന്ദി വാര്‍ത്താ ചാനലുകളിലാവട്ടെ മറ്റ് ദേശീയ ടിവി വാര്‍ത്താ ചാനലുകളിലാവട്ടെ. അവതരണം അങ്ങേഅറ്റം മോശമായിരുന്നു. മിക്കവാറും എല്ലാ കാര്യങ്ങളിലും.'

ദി വയറിനു വേണ്ടി കരണ്‍ ഥാപ്പറിന് നല്‍കിയ 24 മിനിറ്റ് നീണ്ട അഭിമുഖത്തില്‍ റാം ചൂണ്ടിക്കാട്ടി. 

പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഒരു റാലിയെ അഭിസംബോധന ചെയ്യുമ്പോഴെല്ലാം തത്സമയം സംപ്രേഷണം ചെയ്യുന്ന ദേശീയ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ രീതിയെയും റാം നിശിതമായി വിമര്‍ശിച്ചു. 

 'ലൈവ് നല്‍കുന്നത് മിക്കവാറും ചാനല്‍ ഒരു വാര്‍ത്താ ബുള്ളറ്റിനിന്റെ മധ്യത്തില്‍ വരെ ആവാറുണ്ട്. മുമ്പ് പലതവണ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്  മന്ത്രിമാര്‍ ആവര്‍ത്തിക്കുന്നത്. ഈ വസ്തുത കണക്കിലെടുക്കാതെയാണ് അവരുടെ പ്രസംഗം മുഴുനീളത്തില്‍ തത്സമയം കൊടുക്കുന്നത്. ഇത് പാദസേവയല്ലാതെ മറ്റെന്താണ്?' -റാം ചോദിക്കുന്നു. 

ടെലിവിഷന്‍ വാര്‍ത്താ ചാനലുകളും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെയും അദ്ദേഹം തുറന്നുകാട്ടി. ചാനലുകള്‍ ഹിന്ദുത്വയുടെ ഉപകരണമാവുന്നതിനെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിനിടെ സൂചിപ്പിച്ചു. ആ അവിശുദ്ധ ബന്ധം മുമ്പത്തേക്കാളെല്ലാം ശക്തമാണിപ്പോള്‍. ഈ കാണുന്ന പാദസേവയും സ്തുതിപാഠനവുമാണ് അതിന്റെ അനിവാര്യമായ ഫലം' -അദ്ദേഹം പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാരും അതിക്രമിച്ച് കടക്കുന്നവരും രാജ്യത്ത് പ്രവേശിച്ച് വോട്ടര്‍മാരായി മാറുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തുന്ന പ്രതികരണങ്ങള്‍ കൃത്യമായി മുസ്‌ലിംകള്‍ക്കെതിരായതാണെന്ന് വ്യക്തമായിട്ടും ഇന്ത്യന്‍ മാധ്യമങ്ങള്‍ അതിനെ വിമര്‍ശിക്കുന്നില്ല. ഇത് ഗുരുതര വീഴ്ചയാണ്. ഇക്കാര്യം ഉയര്‍ത്തിക്കാട്ടുന്നതിലും തുറന്നുകാട്ടുന്നതിലും അപലപിക്കുന്നതിലും പരാജയപ്പെടുന്നത് ഇന്ത്യന്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഹീനമായ പരാജയമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.  

 

former editor of the hindu, n. ram, strongly criticized indian news channels, calling them among the worst in the world. read more about his remarks on the state of indian media and journalism standards.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തെ പ്രശംസിച്ച് ശശി തരൂർ; കോൺഗ്രസ് എംപിയുടെ നിലപാട് യുഡിഎഫിന് പ്രഹരം

Kerala
  •  a day ago
No Image

ദുബൈ സന്ദർശിക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ; നിയമലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത് കടുത്ത പിഴ 

uae
  •  a day ago
No Image

പാലക്കാടിന് പുറമെ തൃപ്പൂണിത്തറയിലും മികവ് കാട്ടി ബിജെപി; വര്‍ഗീയതക്കെതിരെ ഒന്നിക്കുമോ ഇന്‍ഡ്യ; മുന്നണി ചര്‍ച്ചകളും സജീവം

Kerala
  •  a day ago
No Image

ലയണൽ മെസിയുടെ കൊൽക്കത്ത സന്ദർശനം: സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങൾ; മുഖ്യ സംഘാടകൻ അറസ്റ്റിൽ

National
  •  a day ago
No Image

'സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച അനധികൃത കുടിയേറ്റക്കാരന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണം'; സുപ്രധാന വിധിയുമായി സഊദി കോടതി

Saudi-arabia
  •  a day ago
No Image

വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടുത്തം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

oman
  •  a day ago
No Image

റീകൗണ്ടിങ്ങിൽ അട്ടിമറി വിജയം; സി.പി.ഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മിന്നും ജയം

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ക്ക് യുഡിഎഫിലുള്ള വിശ്വാസത്തിന് തെളിവ്; കേരള ജനതയ്ക്ക് നന്ദി; രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

'തിരുവനന്തപുരത്തിന് നന്ദി, കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം'; അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala
  •  a day ago
No Image

ജനവിധിയെ മാനിക്കുന്നു; തോൽവിയിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണം; തെരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്; ബിനോയ് വിശ്വം

Kerala
  •  a day ago