HOME
DETAILS

സൗദിയില്‍ മഴ തേടിയുള്ള നിസ്‌കാര സമയം നിശ്ചയിച്ചു

  
November 12, 2025 | 8:41 AM

saudi Ministry of Islamic Affairs scheduled the Istisqa prayer at mosques across the Kingdom

റിയാദ്: സൗദി അറേബ്യയിലുടനീളം മഴക്കു വേണ്ടിയുള്ള പ്രത്യേക നിസ്‌കാരം നിര്‍വഹിക്കാന്‍ പൗരന്‍മാരോടും താമസക്കാരോടും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ആഹ്വാനംചെയ്തതിന് പിന്നാലെ നിസ്‌കാര സമയം നിശ്ചയിച്ചു. നാളെ (നവംബര്‍ 13) സൂര്യോദയം നടന്ന് 15 മിനിറ്റിനു ശേഷമാണ് നമസ്‌കാരം നിര്‍വഹിക്കേണ്ടതെന്ന് സൗദി മതകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, സൂര്യോദയ സമയത്തിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് വിവിധ പ്രവിശ്യകളില്‍ മഴക്കു വേണ്ടിയുള്ള നമസ്‌കാര സമയങ്ങലില്‍ ചെറിയ മാറ്റങ്ങളുണ്ടാകും.

മഴക്കു വേണ്ടിയുള്ള നമസ്‌കാരം നടക്കുന്ന സ്ഥലങ്ങളിലെല്ലാം ആവശ്യമായ എല്ലാ ക്രമീകരണങ്ങളും തയാറെടുപ്പുകളും ഇസ്‌ലാമികകാര്യ മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഇന്നലെയാണ് രാജ്യത്തെ മസ്ജിദുകളിലും ജുമാമസ്ജിദുകളിലും മഴക്കു വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കാന്‍ രാജാവ് ആഹ്വാനംചെയ്തത്. മഴ തേടിയുള്ള പ്രാര്‍ത്ഥന നടത്തണമെന്ന പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ പാരമ്പര്യത്തെ (സുന്നത്ത്) അടിസ്ഥാനമാക്കിയുള്ളതാണിതെന്ന് സൗദി പ്രസ് ഏജന്‍സി നടത്തിയ പ്രസ്താവനയില്‍ റോയല്‍ കോര്‍ട്ട് പറഞ്ഞു. എല്ലാ വിശ്വാസികളും തങ്ങളുടെ പശ്ചാത്താപം (തൗബ) വര്‍ദ്ധിപ്പിക്കാനും പാപമോചനം തേടാനും തന്റെ ദാസന്മാരോട് ദയ കാണിക്കാന്‍ പ്രാര്‍ത്ഥനകളില്‍ സര്‍വ്വശക്തനായ ദൈവത്തിലേക്ക് തിരിയാനും രാജാവ് അഭ്യര്‍ത്ഥിച്ചിരുന്നു. 

Saudi Arabia’s King Salman bin Abdul Aziz has issued a royal decree calling on all residents to participate in a special rain-seeking prayer, known as Salat Al-Istisqa, on Tomorrow (Thursday, November 13). The prayer will be held across all regions of the Kingdom as citizens gather to ask for God’s mercy and rainfall during this period of dry weather.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  5 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  5 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  5 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  5 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  6 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  6 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  6 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  6 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  6 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  6 days ago