HOME
DETAILS

വീണ്ടും ഓപ്പണറാകാൻ ഒരുങ്ങി സഞ്ജു; സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ​ഗില്ലിന് വിശ്രമം അനുവദിച്ചേക്കും

  
November 12, 2025 | 10:05 AM

sanju samson likely to open as india may rest gill for south africa series

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യൻ ടീമിന്റെ ടി20 പരമ്പര അവസാനിച്ചതിന് പിന്നാലെ ക്രിക്കറ്റ് പ്രേമികൾക്കിടയിലെ ചൂടൻ ചർച്ച മലയാളി സൂപ്പർ താരം സഞ്ജു സാംസണെ ഓപ്പണർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെക്കുറിച്ചായിരുന്നു. ശുഭ്മാൻ ഗില്ലിനെ ഓപ്പണറാക്കാൻ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയിരുന്നു. മുതിർന്ന് പല ഇന്ത്യൻ താരങ്ങളും ഈ നീക്കത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പരമ്പരയിൽ ഗില്ലിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. ഇത് ആക്ഷേപങ്ങൾക്ക് വീര്യം കൂട്ടി. ഈ സാഹചര്യത്തിലാണ് അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ടർമാർ ഇന്ത്യയിൽ നടക്കാൻ ഇരിക്കുന്ന സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ വൻ അഴിച്ചുപണികൾ നടത്താൻ ആലോചിക്കുന്നതായാണ് വിവരം.

നിലവിൽ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ഗില്ലിന് ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കാൻ സാധ്യതയുണ്ട്. ഗില്ലിന് വിശ്രമം അനുവദിച്ചാൽ സഞ്ജു വീണ്ടും ഓപ്പണറായി തിരിച്ചെത്തും. ബാക്കപ്പ് ഓപ്പണറായി യശ്വസി ജൈസ്വാളിനെയും ടി20 ടീമിൽ ഉൾപ്പെടുത്തിയേക്കും. 5 മത്സരങ്ങൾ ഉള്ള പരമ്പരയിൽ ആദ്യ മത്സരം ഡിസംബർ ഒമ്പതിന് ഒഡീഷയിലെ കട്ടക്കിൽ വെച്ച് നടക്കും. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി20 ടീമിനെ അടുത്ത ദിവസം തന്നെ പ്രഖ്യാപിച്ചേക്കും.

ഓപ്പണറുടെ റോളിൽ ആക്രമണോത്സുകമായ വെടിക്കെട്ട് ബാറ്റിംഗിലൂടെ അഭിഷേക് ശർമ ഇതിനകം തന്നെ തന്റെ സ്ഥാനം അരക്കെട്ടുറപ്പിച്ചു കഴിഞ്ഞു. അഭിഷേകിന്റെ ഓപ്പണിംഗ് പങ്കാളിക്ക് വേണ്ടിയാണ് നിലവിൽ സെലക്ടർമാർ തല പുകയ്ക്കുന്നത്. സമീപ കാലത്തെ സഞ്ജുവിന്റെ മോശം ഫോം പരി​ഗണിച്ചാണ് ​ഗില്ലിനെ ഓപ്പണറാക്കിയതെന്ന് ചിലർ വാദിക്കുന്നു. എന്നാൽ ഓപ്പണറായുള്ള സഞ്ജുവിന്റെ ബാറ്റിം​ഗ് റെക്കോർ‍ഡുകൾ ​ഗില്ലിനെ അപേക്ഷിച്ച് വളരെ മികച്ചതാണ്. ഇക്കാര്യം വിസ്മരിച്ച് കൊണ്ടാണ് പലരും ​ഗില്ലിന് വേണ്ടി വാദിക്കുന്നത്. സൗത്ത് ആഫ്രിക്കയെക്കെതിരെ സഞ്ജു സെഞ്ച്വറി നേടിയതും ചിലർ ചൂണ്ടിക്കാട്ടുന്നു.

sanju samson is expected to return as an opener for team india in the upcoming south africa series, with reports suggesting shubman gill could be given rest.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  2 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  2 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

ഹിറ്റ്‌മാൻ്റെ ഇഷ്ടവേദി വിശാഖപട്ടണം; മൂന്നാം മത്സരത്തിൽ തകർത്തടിക്കാൻ രോഹിത് ശർമ്മ

Cricket
  •  2 days ago
No Image

കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

Kerala
  •  2 days ago
No Image

സ്വദേശിവൽക്കരണം കൂടുതൽ കർശനമാക്കാൻ യുഎഇ; പ്രവാസികൾ കടുത്ത ആശങ്കയിൽ

uae
  •  2 days ago
No Image

ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം: അച്ഛനും മകനും സുഹൃത്തുമുൾപ്പെടെ മൂന്നുപേരെ കുത്തിവീഴ്ത്തി; പ്രതി പിടിയിൽ

crime
  •  2 days ago
No Image

പുതിയ കാർ വാങ്ങി ദിവസങ്ങൾക്കുള്ളിൽ തുരുമ്പിച്ചു; മാരുതി സുസുക്കിക്ക് തിരിച്ചടി; ഉടമയ്ക്ക് അനുകൂല വിധിയുമായി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

Kerala
  •  2 days ago
No Image

സാമ്പത്തിക ബാധ്യത അടച്ചുതീർക്കാതെ ഒരാളെയും നാടുവിടാൻ അനുവദിക്കരുത്; നിയമഭേദഗതി അനിവാര്യമെന്ന് ബഹ്‌റൈൻ എംപിമാർ

bahrain
  •  2 days ago
No Image

ആരോഗ്യനില മോശമായി; നിരാഹാര സമരത്തിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Kerala
  •  2 days ago