ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിംഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ
ദുബൈ: ദുബൈയിലെ ഏറ്റവും വലിയ പെയ്ഡ് പാർക്കിംഗ് ഓപ്പറേറ്ററായ 'പാർക്കിൻ PJSC', രണ്ട് പുതിയ പാർക്കിംഗ് മേഖലകൾ കൂടി കൂട്ടിച്ചേർത്തതായി അറിയിച്ചു. ദുബൈ സയൻസ് സിറ്റിയിലും ദുബൈ പ്രൊഡക്ഷൻ സിറ്റിയിലുമാണ് 'കോഡ് F' പ്രകാരമുള്ള പൊതു പാർക്കിംഗ് സൗകര്യം ലഭ്യമാകുക. ഡ്രൈവർമാർക്ക് ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനായി വ്യക്തമായ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
പാർക്കിംഗ് സമയവും നിരക്കുകളും
എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെയാണ് പാർക്കിംഗ് സൗകര്യം ലഭ്യമാകുക. സാധാരണ പൊതു പാർക്കിംഗ് നിരക്കുകളാണ് ഇവിടെയും ഈടാക്കുക.
സമയം നിരക്ക്
ഒരു മണിക്കൂർ 4 ദിർഹം
രണ്ട് മണിക്കൂർ 8 ദിർഹം
മൂന്ന് മണിക്കൂർ 12 ദിർഹം
നാല് മണിക്കൂർ 16 ദിർഹം
അഞ്ച് മണിക്കൂർ 20 ദിർഹം
ആറ് മണിക്കൂർ 24 ദിർഹം
ഏഴ് മണിക്കൂർ 28 ദിർഹം
24 മണിക്കൂർ 32 ദിർഹം
പാർക്കിൻ സബ്‌സ്‌ക്രിപ്‌ഷൻ
പുതിയ പാർക്കിംഗ് മേഖലകളിൽ ബാധകമായ സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ ചുവടെ നൽകുന്നു:
1 മാസം: 315 ദിർഹം
3 മാസം: 840 ദിർഹം
6 മാസം: 1,680 ദിർഹം
ഒരു വർഷം: 2,940 ദിർഹം
പുതിയ ബഹുനില പാർക്കിംഗുകൾ
ദുബൈയിലെ തിരക്കേറിയ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ അഞ്ച് പുതിയ ബഹുനില കാർ പാർക്കുകൾ നിർമ്മിക്കാൻ പദ്ധതിയിടുകയാണെന്ന് പാർക്കിൻ ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു.
ഈ അഞ്ച് കെട്ടിടങ്ങളിൽ ഒന്ന്, അൽ സൂഖ് അൽ കബീറിൽ (ബർ ദുബൈ) നിർമ്മാണത്തിലാണ്. ബാക്കിയുള്ളവ അൽ സബ്ഖ, അൽ റിഗ്ഗ, ഡൗൺടൗൺ ദുബൈ, ദെയ്‌റ തുടങ്ങിയ കൂടുതൽ ഡിമാൻഡ് ഉള്ള സ്ഥലങ്ങളിലായിരിക്കും സ്ഥാപിക്കുക.
നിലവിൽ ഔദ് മേത്ത, അൽ ജാഫിലിയ, ബനിയാസ്, നായിഫ്, അൽ ഗുബൈബ, അൽ സത്‌വ, അൽ റിഗ്ഗ എന്നിവിടങ്ങളിലുള്ള ബഹുനില കാർ പാർക്കിംഗ് കെട്ടിടങ്ങളിലായി 3,651 പാർക്കിംഗ് സ്ഥലങ്ങളാണ് 'പാർക്കിൻ' പ്രവർത്തിപ്പിക്കുന്നത്.
Parkin PJSC, Dubai's largest paid parking operator, has announced the addition of two new parking zones, Code F, in Dubai Science City and Dubai Production City, offering public parking facilities to these areas.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."