അഞ്ച് പ്രവൃത്തി ദിനങ്ങൾ, ഏഴ് മണിക്കൂർ ജോലി; സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ തൊഴിൽ സമയം പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: സ്വകാര്യ സ്‌കൂളുകളിലെ ജീവനക്കാരുടെ ജോലി സമയം കണക്കാക്കുന്നതിന് പുതിയ രീതി അംഗീകരിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM). സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ പ്രക്രിയ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുക എന്നിവ ലക്ഷ്യമിട്ടാണ് കുവൈത്ത് സർക്കാർ ഈ തീരുമാനമെടുത്തത്.
കുവൈത്ത് ഫെഡറേഷൻ ഓഫ് പ്രൈവറ്റ് സ്കൂളുകൾ സമർപ്പിച്ച നിർദ്ദേശം ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹ് അംഗീകരിച്ചു. ഇതിനെ തുടർന്നാണ് ഈ നടപടി.
പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങൾ
PAM ന്റെ പ്രത്യേക വകുപ്പുകൾ നടത്തിയ പഠനത്തിന് ശേഷമാണ് ഈ തീരുമാനം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജോലിയുടെ സ്വഭാവം, വിദേശ, അറബിക് പാഠ്യപദ്ധതിയിലുള്ള സ്കൂളുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ, പ്രർത്തി ദിവസങ്ങൾ, ആഴ്ചയിലെ മൊത്തം സമയം എന്നി ഘടകങ്ങളെല്ലാം പരിഗണിച്ചാണ് ഈ മാറ്റം.
പൊതുമേഖല, സ്കൂൾ ഭരണകൂടങ്ങൾ, അധ്യാപക/അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ എന്നിവരുടെയെല്ലാം താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ട്, തൊഴിൽ അന്തരീക്ഷം മികച്ചതാക്കുകയാണ് ഇതിലൂടെ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് ലക്ഷ്യമിടുന്നത്.
പുതിയ സമയക്രമം
പുതുതായി അംഗീകരിച്ച നിയമ പ്രകാരം, ആഴ്ചയിലെ ജോലി സമയം താഴെ പറയും പ്രകാരമാണ്:
പ്രവൃത്തി ദിനങ്ങൾ: ആഴ്ചയിൽ അഞ്ച് ദിവസം.
ഒരു ദിവസത്തെ ജോലി സമയം: ഏഴ് മണിക്കൂർ.
അതേസമയം, സ്കൂളുകൾക്ക് ഇത് ഒരു ദിവസം കുറഞ്ഞത് ആറ് മണിക്കൂറായി കുറയ്ക്കാം. എങ്കിലും, തൊഴിൽ നിയമം അനുശാസിക്കുന്ന പരമാവധി ജോലി സമയം പാലിച്ചിരിക്കണം.
വിശ്രമം: ജോലിക്കിടയിൽ തൊഴിലാളികൾക്ക് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വിശ്രമം നിർബന്ധം.
സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും, ജീവനക്കാരുടെ സംതൃപ്തിയും പ്രകടനവും വർധിപ്പിക്കാനും ഈ പുതിയ സംവിധാനം സഹായിക്കും. ഇത്, കുവൈത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താൻ സഹായിക്കുമെന്നും PAM വ്യക്തമാക്കി.
The Public Authority for Manpower (PAM) has approved a new method for calculating the work hours of private school employees in Kuwait, aiming to improve the working environment and ensure uninterrupted education.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."