മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞ് ടാക്സി ഡ്രൈവർമാർ; വിദേശ വനിതകൾക്ക് ദുരനുഭവം
ഇടുക്കി: വിനോദസഞ്ചാരികൾക്ക് ദുരനുഭവങ്ങൾ ആവർത്തിച്ച് മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സികൾ ടാക്സി ഡ്രൈവർമാർ തടഞ്ഞതായി ആരോപണം. രണ്ട് വിദേശ വനിതകളടങ്ങിയ യാത്രസംഘത്തെയാണ് മൂന്നാറിലെ ഒരു കൂട്ടം ടാക്സി ഡ്രൈവർമാർ തടഞ്ഞത്.
ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്യുകയായിരുന്ന വിദേശ വനിതകളെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് ടാക്സി ഡ്രൈവർമാർ വാഹനം തടഞ്ഞത്. ഇതോടെ ഡ്രൈവർ ആൻ്റണി പെരുമ്പള്ളി മൂന്നാർ പൊലീസിൽ വിവരം അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലിസ് ഉദ്യോഗസ്ഥർ ടാക്സി തടഞ്ഞ സംഭവത്തിൽ ഇടപെടുകയും വിദേശ വനിതകൾക്ക് ഓൺലൈൻ ടാക്സിയിൽ യാത്ര തുടരാൻ അവസരം ഒരുക്കുകയും ചെയ്തത്. സംഭവത്തിൽ ആരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.
തുടർച്ചയാവുന്ന സമാന സംഭവങ്ങൾ
മൂന്നാറിൽ സമാനമായ സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മുംബൈ സ്വദേശിനിയായ ജാൻവി എന്ന യുവതിക്ക് മുമ്പ് നേരിട്ട ദുരനുഭവം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. കേരളത്തിലേക്ക് ഇനിയില്ലെന്ന് വരെ ജാൻവി പ്രതികരിക്കുകയുണ്ടായി. ഈ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും സമാനമായ വിഷയം ആവർത്തിക്കുന്നത്.
ജാൻവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിനോദസഞ്ചാരികളെ ആക്രമിച്ച ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുകയും ചെയ്തിരുന്നു. കൂടാതെ, ഓൺലൈൻ ടാക്സികൾക്ക് മൂന്നാറിൽ സർവീസ് നടത്തുന്നതിന് തടസ്സമില്ലെന്ന് ജില്ലാ കളക്ടർ അന്ന് വ്യക്തമാക്കിയിരുന്നതാണ്. ഈ സാഹചര്യത്തിലും വീണ്ടും ഓൺലൈൻ ടാക്സികൾ തടയുന്നത് മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് കനത്ത വെല്ലുവിളിയാകുകയാണ്.
local taxi drivers in munnar, idukki, reportedly blocked an online taxi carrying two foreign female tourists, preventing them from continuing their journey. the incident, which recalls similar past events, was resolved after the online taxi driver informed the munnar police, who intervened to ensure the foreign nationals could proceed safely. no formal complaint has been filed. the district collector had previously confirmed that online taxis are allowed to operate in munnar following a similar incident where drivers' licenses and permits were cancelled.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."