വയനാട്ടിൽ രേഖകളില്ലാതെ ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പണം പിടികൂടി; ഒരാൾ പിടിയിൽ
മാനന്തവാടി: വയനാട് തോൽപ്പെട്ടി ചെക്‌പോസ്റ്റിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 36 ലക്ഷം രൂപ പൊലിസ് പിടിച്ചെടുത്തു. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഈ പണവേട്ട.
സംഭവത്തിൽ, പണം കടത്തിയ കോഴിക്കോട് അടിവാരം നൂറാംതോട് കാരാട്ട് ചാലിൽ ജമാലിനെ (34) പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരം കർണാടക ഭാഗത്തുനിന്നും വരികയായിരുന്ന കെ.എൽ 10 എ.വൈ 9994 നമ്പർ ലോറിയിലാണ് പണം ഒളിപ്പിച്ചത്. ലോറിയുടെ ടൂൾ ബോക്‌സിൽ ചാക്കിൽക്കെട്ടിയ നിലയിലാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്.
തിരുനെല്ലി പൊലിസ് ഇൻസ്‌പെക്ടർ എം. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ സജിമോൻ, എ.എസ്.ഐ മെർവിൻ, മാനന്തവാടി എസ്.ഐ എൻ.ഡി രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ, അനീഷ്, ഷിജു, ശ്രീജേഷ് എന്നിവരടങ്ങിയ സംഘമാണ് അതിർത്തിയിൽ അതീവ രഹസ്യമായി നടത്തിയ പരിശോധനയിൽ പണം പിടിച്ചെടുത്തത്.
Wayanad police seized ₹36 lakh in unaccounted cash from a lorry traveling through the Tholpetty check post. The money was found wrapped in a sack inside the vehicle's toolbox. The driver, Jamal (34) from Adivaram, was taken into custody by the police. The action was part of the joint 'Operation D Hunt' carried out by the District Anti-Narcotics Squad and Thirunelli Police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."