HOME
DETAILS

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

  
Web Desk
November 13, 2025 | 4:57 PM

car crashes into trucks catches fire in pune seven dead 20 injured

പൂനെ: പൂനെ-ബാംഗ്ലൂർ ദേശീയപാതയിൽ ട്രക്കുകൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി അപകടത്തിൽ ഏഴ് പേർ മരിച്ചു. ഇരുപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എട്ട് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ട്രക്കുകൾക്ക് തീപിടിച്ചതോടെ മറ്റു വാഹനങ്ങളിലേക്കും തീ പടർന്നു. മരണസംഖ്യ ഉയരാൻ കാരണമിതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നി​ഗമനം.

ഇന്ന് വൈകിട്ട് പൂനെ നവലെ പാലത്തിന് സമീപത്തെ 'സെൽഫി പോയിന്റ്' എന്നറിയപ്പെടുന്ന ഭാഗത്താണ് അപകടം നടന്നത്. പരുക്കേറ്റവരെ അടിയന്തരമായി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടവിവരം ലഭിച്ച ഉടൻ തന്നെ പൂനെ പൊലിസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്ത് ആംബുലൻസുകളും ഫയർ എഞ്ചിനുകളും രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

അപകടത്തെ തുടർന്ന് പൂനെ-ബെംഗളൂരു ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതോടെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്. ഹൈവേയിലെ തടസ്സങ്ങൾ നീക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. രാത്രിയായതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നതായും അധികൃതർ മുന്നറിയിപ്പ് നൽകി.

അപകടത്തെക്കുറിച്ച് സിംഹഗഡ് പൊലിസ് സ്റ്റേഷൻ പരിധിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലത്തിലെ 'സെൽഫി പോയിന്റ്' എന്ന ഭാഗം അപകടമേഖലയാണെന്നും ഇവിടെ മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

 

 

Seven people were killed and 20 injured after multiple vehicles collided and caught fire on the Navale Bridge on the Pune-Bengaluru Highway. The major accident, reportedly involving eight vehicles and two containers, led to massive traffic congestion as emergency services rushed to the scene.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോല്‍വിക്ക് പിന്നാലെ സി.പി.എം സ്ഥാനാര്‍ഥി പോയത് ബി.ജെ.പിയുടെ വിജയാഘോഷത്തിന്, വീഡിയോ പുറത്ത്

Kerala
  •  a day ago
No Image

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

International
  •  a day ago
No Image

തലസ്ഥാനത്ത് ഇരുമുന്നണികളെയും മറികടന്ന് ബി.ജെ.പി ഒന്നാമതെത്തിയത് ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ തണലില്‍

Kerala
  •  a day ago
No Image

വി.സിയെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക്, ഇത് ശരിയല്ല; സുപ്രിംകോടതിക്കെതിരെ തുറന്നടിച്ച് ഗവര്‍ണര്‍

Kerala
  •  a day ago
No Image

ഇതാണ് ഇഞ്ചോടിഞ്ച് പോരാട്ടം; ഒരു വോട്ടിന്റെ വ്യത്യാസത്തിലെ കരിങ്ങാരിയിലെ കിടിലന്‍ പോര്

Kerala
  •  a day ago
No Image

ഓടിക്കുന്നതിനിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  a day ago
No Image

' ഒരിഞ്ചു പോലും പിന്നോട്ടില്ല' ; വിമര്‍ശനത്തിന് മറുപടിയുമായി ആര്യ രാജേന്ദ്രന്‍

Kerala
  •  a day ago
No Image

സ്ഥാനാര്‍ഥിയാക്കിയവരും പിന്തുണച്ചവരുമെല്ലാം എവിടെ?; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം

Kerala
  •  a day ago
No Image

തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു; മലപ്പുറത്ത് ലീഗിന് വന്‍ നേട്ടം -മലബാറില്‍ സിപിഎമ്മിനെ കൈവിട്ടത് മുസ്‌ലിം വോട്ടുകളെന്ന്

Kerala
  •  a day ago
No Image

യു.എ.ഇയില്‍ മഴയിലോ മൂടല്‍മഞ്ഞിലോ ഫോട്ടോ എടുക്കാന്‍ നില്‍ക്കേണ്ട; 800 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും 

Weather
  •  a day ago