a young man was stabbed by a shopkeeper for questioning a delay in his food order. the victim, roaduvila shamnad husain (33) from kollam ayur, was injured. police have filed a case against shiva, a worker at the catering shop, in devikulam okd division.
HOME
DETAILS
MAL
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി
November 13, 2025 | 5:29 PM
അടിമാലി: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിക്കാന്‍ വൈകിയത് ചോദ്യം ചെയ്ത യുവാവിനെ കടക്കാരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊല്ലം ആയൂര്‍ സ്വദേശി റോഡുവിള ഷംനാദ് ഹുസൈനാണ് (33) പരിക്കേറ്റത്. സംഭവത്തില്‍ തട്ടുകടയിലെ തൊഴിലാളി ദേവികുളം ഒഡികെ ഡിവിഷനില്‍ ശിവക്കെതിരെ പൊലിസ് കേസെടുത്തു.
ഇടുക്കി മൂന്നാറില്‍ വ്യാഴാഴ്ച്ച രാത്രി 10.30 ഓടെയാണ് സംഭവം. ഷംനാദും സുഹൃത്തുക്കളും മൂന്നാര്‍ പോസ്റ്റ് ഓഫീസിന് സമീപത്തുള്ള തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു. ഭക്ഷണം കിട്ടാന്‍ വൈകിയതോടെ ഇവര്‍ തട്ടുകട ഉടമസ്ഥനോട് കാര്യം തിരക്കി. തുടര്‍ന്ന് ഇരുവരും തമ്മില്‍ ചെറിയ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടയിലാണ് കടയിലെ ജീവനക്കാരനായ ശിവ പിച്ചാത്തിയെടുത്ത് ഷംനാദിനെ ആക്രമിച്ചത്. തലക്കും കൈക്കും പരിക്കേറ്റ ഷംനാദിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസെടുത്ത ശിവയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."