HOME
DETAILS

കാലിടറി മഹാസഖ്യം, രണ്ടക്ക സംഖ്യ തൊട്ടത് ആര്‍.ജെ.ഡി മാത്രം; എന്‍.ഡി.എ 200 കടന്നു

  
Web Desk
November 14, 2025 | 2:44 AM

bihar election results counting begins grand alliance takes early lead with nda close behind

പട്‌ന: ബിഹാറില്‍ മഹാസഖ്യത്തിന് കാലിടറി. എന്‍.ഡി.എ 200 സീറ്റ് കടന്ന് മുന്നേറിയപ്പോള്‍ കഴിഞ്ഞ തവണത്തെ പ്രകടനം പോലും കാഴ്ച വെക്കാന്‍ കഴിയാത്ത സ്ഥിതിയാണ് മഹാസഖ്യത്തിന്റേത്. മഹാസഖ്യത്തില്‍ ആര്‍.ജെ.ഡി മാത്രമാണ് രണ്ടക്കം തൊട്ട പാര്‍ട്ടി. കോണ്‍ഗ്രസിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. 

2020ല്‍ 122 സീറ്റ് ഉണ്ടായിരുന്നിടത്ത് 202 സീറ്റിലാണ് എന്‍.ഡി.എ വിജയമുറപ്പിച്ചിരിക്കുന്നത്. മഹാസഖ്യമാകട്ടെ 11ല്‍ നിന്ന് 34ലേക്ക് കൂപ്പുകുത്തി. 

 

8.30 am

വോട്ടെണ്ണിത്തുടങ്ങി

പാട്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിത്തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. കടുത്ത പോരാട്ടമാണ് എന്ന സൂചനയാണ് ആദ്യ ഫലങ്ങള്‍ നല്കുന്നത്. ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുമ്പോള്‍ കാണുന്നത്. എങ്കിലും ഒരു ചുവട് എന്‍.ഡി.എയാണ് നിലവില്‍ മുന്നേറുന്നത്. പ്രശാന്ത് കിഷോറിന്റെ ജന്‍സ്വരാജ് പാര്‍ട്ടിയും പോസ്റ്റല്‍ വോട്ടില്‍ മുഖം കാണിച്ചിട്ടുണ്ട്.

രാജ്യത്തെ ഞെട്ടിച്ച വോട്ട്‌ചോരി വെളിപെടുത്തലിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന പ്രത്യകത ഇതിനുണ്ട്. എല്ലാ പ്രവചനങ്ങളേയും തെറ്റിച്ചുള്ള ഒരു അട്ടിമറി ബിഹാറില്‍ നടക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. അട്ടമറി നടക്കുമെന്ന് തന്നെയാണ് മഹാസഖ്യത്തിന്റെ പ്രതീക്ഷ. എന്നാല്‍ അധികാരം നിലനിര്‍ത്തും എന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍.ഡി.എ.
  
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വോട്ടെണ്ണല്‍ നില തത്സമയം അറിയാം. 11 മണിയോടെ തന്നെ ചിത്രം വ്യക്തമാകുമെന്നാണ് സൂചന. 

രണ്ടാംഘട്ട വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങളില്‍ ഭൂരിപക്ഷവും എന്‍.ഡി.എയുടെ ഭരണത്തുടര്‍ച്ചയാണ് പ്രവചിച്ചത്. അതേസമയം, ആക്സിസ് മൈ ഇന്ത്യ പോലുള്ള ഏജന്‍സികള്‍ നടത്തിയ സര്‍വേയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ആര്‍.ജെ.ഡിയാകുമെന്നും ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നുമാണ് പ്രവചിച്ചത്.

243 മണ്ഡലങ്ങളില്‍ രണ്ട് ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പില്‍66.91 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 20 വര്‍ഷത്തിനുശേഷം നടന്ന റെക്കോര്‍ഡ് പോളിംഗ് ആണിത്.

Live Updates....

 

  • 100 കടന്ന് എന്‍.ഡി.എ; വിട്ടുകൊടുക്കാതെ മഹാസഖ്യം

  • മഹാസഖ്യ മുന്നേറ്റം ആര്‍.ജെ.ഡി കരുത്തില്‍ 

  • ഇടതു പാര്‍ട്ടികള്‍ ആറിടത്ത് മുന്നില്‍ 

  • എന്‍.ഡി.എ-120
    ഇന്‍ഡ്യ -74
    മറ്റുള്ളവര്‍ -7

  • കേവല ഭൂരിപക്ഷം കടന്ന് എന്‍.ഡി.എ

  • അധികാരം ഉറപ്പിച്ച് എന്‍.ഡി.എ മുന്നേറ്റം

  • മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ നിതീഷ് 
    ബി.ജെ.പിയെ മറികടന്ന് ജെ.ഡി.യു മുന്നേറ്റം 

  • ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി

  •  194 സീറ്റില്‍ മുന്നേറി എന്‍.ഡി.എ; 42ല്‍ മഹാസഖ്യം

     

live bihar election updates: vote counting has started with the grand alliance taking the first lead while the nda follows closely. stay tuned for real-time results and constituency-wise trends.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  2 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  2 days ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  2 days ago
No Image

In- Depth Story: 2017 ഫെബ്രുവരി 17 രാത്രിയിലെ പീഡന ക്വട്ടേഷന്‍: അതിജീവിതയ്‌ക്കൊപ്പം ഒരുവിഭാഗം നിലകൊണ്ടതോടെ 'അമ്മ' പിളര്‍പ്പിന് വക്കിലെത്തി, ഡബ്ല്യു.സി.സി പിറന്നു; വിധി വരാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  2 days ago
No Image

ആഡംബര യാത്രയ്ക്ക് പുതിയ മുഖം; 'ഡ്രീം ഓഫ് ദി ഡെസേർട്ട്' ട്രെയിനുമായി സഊദി

Saudi-arabia
  •  2 days ago
No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  2 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  2 days ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  2 days ago

No Image

​ഗസ്സയിലെ കുരുതിയിൽ പങ്കാളികളായ ഇസ്റാഈലി സൈനികരുടെ മാനസികാരോ​ഗ്യം തകരുന്നതായി റിപ്പോർട്ട്; ദിവസങ്ങൾക്കിടെ ജീവനൊടുക്കിയത് രണ്ട് സൈനികർ

International
  •  2 days ago
No Image

ട്രെയിൻ കടന്നുപോകുമ്പോൾ പുറത്തേക്ക് പാഴ്സലുകൾ വലിച്ചെറിയുന്നു; നാട്ടുകാർ വിളിച്ചുപറഞ്ഞു, യുവതി 8 കിലോ കഞ്ചാവുമായി പിടിയിൽ

crime
  •  2 days ago
No Image

ബാഴ്സലോണ കാരണം ആ ടീമിനായി കളിക്കുകയെന്ന എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കാരമായില്ല: മെസി

Football
  •  2 days ago
No Image

'എന്റെ കൂടെ കൂടുതൽ സിനിമ ചെയ്‌ത കുട്ടി': നടി ആക്രമിക്കപ്പെട്ടപ്പോൾ താരസംഘടനയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ ദിലീപിന്റെ പ്രസംഗം; പിന്നാലെ അറസ്റ്റ്

Kerala
  •  2 days ago