HOME
DETAILS

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

  
November 14, 2025 | 2:58 AM

ldf candidate kaaryi chandrasekharan faces past allegations in fazal murder conspiracy case

 

കണ്ണൂര്‍: ഫസല്‍ വധക്കേസ് പ്രതിയായ കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. തലശ്ശേരി നഗരസഭാ 16ാം വാര്‍ഡിലാണ് ഇയാള്‍ മത്സരിക്കുന്നത്. 2015ല്‍ തലശ്ശേരി നഗരസഭ ചെയര്‍മാനായിരുന്ന ഘട്ടത്തിലാണ് ഫസല്‍ കേസില്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന വിധി വരുന്നത്. ജാമ്യ വ്യവസ്ഥയില്‍ എറണാകുളം ജില്ല വിട്ടു പോകരുതെന്ന ഉപാധിയെത്തുടര്‍ന്ന് ഇരുമ്പനത്തായിരുന്നു താമസം. 

ഒമ്പത് വര്‍ഷത്തിനു ശേഷമാണ് പിന്നീട് കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശ്ശേരിയിലേക്ക് മടങ്ങിയെത്തുന്നത്. ഫസല്‍ വധം ആസൂത്രണം ചെയ്തത് കാരായി സഹോദരന്‍മാര്‍ തന്നെയാണെന്ന സിബിഐയുടെ തുടരന്വേഷണ റിപോര്‍ട്ട് പുറത്തുവന്ന ദിവസം തന്നെയാണ് ഇരുവരും കണ്ണൂരിലെത്തിയതും.

ഫസല്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റമാണ് ഇവര്‍ക്കെതിരേ സിബിഐ ചുമത്തിയിരുന്നത്. ഫസല്‍ വധക്കേസിലെ ഗൂഢാലോചനയില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ 2012 ജൂണിലാണ് കാരായിമാര്‍ കോടതിയില്‍ കീഴടങ്ങുന്നതും.

ഒന്നര വര്‍ഷത്തിന് ശേഷം 2013 നവംബര്‍ എട്ടിന് ജാമ്യം ലഭിക്കുകയും ചെയ്തു. ഇതിനിടെ ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാനായി മത്സരിച്ചു ജയിച്ചിരുന്നു. എന്നാല്‍ നാട്ടിലേക്ക് വരാന്‍ കോടതി അനുവദിക്കാത്തതിനെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു.

 

Kaaryi Chandrasekharan, an accused in the Fazal murder conspiracy case, is contesting as the LDF candidate in Ward 16 of the Thalassery Municipality. In 2015, when he was the municipal chairman, the court barred him from entering the Kannur district. Due to bail conditions restricting him from leaving Ernakulam district, he stayed in Irumbanam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്ലിം മന്ത്രിമാര്‍ ഇല്ലാത്തത് മുസ്ലിംകള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തത് കൊണ്ട്: രാജീവ് ചന്ദ്രശേഖര്‍

Kerala
  •  11 days ago
No Image

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  11 days ago
No Image

'ഉത്തര്‍പ്രദേശില്‍ ഇപ്പോഴും കൊളോണിയല്‍ കാലത്തെ കീഴ്‌വഴക്കങ്ങള്‍' രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  11 days ago
No Image

ഈ ഐഡിയ കൊള്ളാം: അഞ്ച് കുട്ടികൾ, ഒരു മുളവടി; ബാഗിന്റെ ഭാരം ലഘൂകരികരിക്കാൻ കുട്ടികൾ കണ്ടെത്തിയ ബുദ്ധിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

National
  •  11 days ago
No Image

'ഇന്ത്യന്‍ ഭരണഘടന വെറുമൊരു പുസ്തകമല്ല; രാജ്യത്തെ ഓരോ പൗരനും നല്‍കുന്ന ഒരു പവിത്രമായ വാഗ്ദാനമാണിത്'  രാഹുല്‍ ഗാന്ധി  

National
  •  11 days ago
No Image

ഫിഫ അറബ് കപ്പ്; ആരാധകരെ ആവേശ കൊടുമുടിയിലെത്തിച്ച് ഔദ്യോഗിക സൗണ്ട് ട്രാക്ക് പുറത്ത്

qatar
  •  11 days ago
No Image

ഡ്രൈവറില്ലാ ടാക്സി ഇനി വിളിപ്പുറത്ത്: അബൂദബിയിലെ യാസ് ദ്വീപിൽ റോബോടാക്സി സർവിസ് ആരംഭിച്ചു

uae
  •  11 days ago
No Image

യുഎഇ ദേശീയ ദിനം: ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവുമായി ദുബൈ സഫാരി പാർക്ക്; സഫാരി ബണ്ടിലിനും പ്രത്യേക നിരക്ക്

uae
  •  11 days ago
No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  11 days ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  11 days ago