കുവൈത്തില്‍ സഹില്‍ ആപ്പ് വഴി എന്‍ട്രി- എക്‌സിറ്റ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിങ്ങനെ
കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസിക്കുന്നവര്‍ക്ക് ഇനി അവരുടെ യാത്രാ വിവരങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ പരിശോധിക്കാം. കുവൈത്ത് ആഭ്യന്തരമന്ത്രായത്തിന്റെ സേവനങ്ങള്‍ വഴി സഹില്‍ ആപ്പ് (Sahel App) ഡിജിറ്റല്‍ എന്‍ട്രി- എക്‌സിറ്റ് മൂവ്‌മെന്റ് റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ നിങ്ങളെ സഹായിക്കുന്നു.
ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം
* സഹില്‍ ആപ്പിലെ റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ ആദ്യം ആപ്പ് തുറക്കുക.
* ശേഷം സ്‌ക്രീന്റെ താഴെയുള്ള 'Services' വിഭാഗം സെലക്ട് ചെയ്യുക.
* അവിടെ നിന്ന് 'Border Securtiy Services' തിരഞ്ഞെടുത്ത് 'Etnry-Exit Movement Report' ക്ലിക്ക് ചെയ്യുക.
* ഇതോടെ ഉപയോക്താവിന്റെ പേര് പ്രദര്‍ശിപ്പിക്കുന്ന പുതിയ സ്‌ക്രീന്‍ തുറക്കും.
* 'Continue' അമര്‍ത്തുന്നതോടെ കുവൈത്തിലേക്കുള്ള എല്ലാ എന്‍ട്രിയും എക്‌സിറ്റും രേഖപ്പെടുത്തിയ PDF റിപ്പോര്‍ട്ട് ഓട്ടോമാറ്റിക്കായി ജനറേറ്റ് ചെയ്യപ്പെടും.
മൊബൈല്‍ ഫോണിലൂടെ നേരിട്ട് യാത്രാ ചരിത്രം പരിശോധിക്കാന്‍ ഇത് വളരെ സൗകര്യപ്രദവും ഔദ്യോഗികവുമായ സംവിധാനമാണ്.
ഈ സേവനം നിങ്ങളുടെ യാത്രാ ചരിത്രം പരിശോധിക്കുന്നതിനുള്ളതാണെന്നും, സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കുള്ള (വിസ 18) പുതിയ എക്‌സിറ്റ് പെര്‍മിറ്റ് വ്യവസ്ഥയുമായി ഇതിന് യാതൊരു ബന്ധവും ഇല്ലെന്നുമാണ് അധികാരികള്‍ വ്യക്തമാക്കിയിരിക്കുന്നത്.
KUWAIT Residents can now easily access their travel history using the Sahel app, which provides a digital exit-entry report through the Ministry of Interior’s services. To download the report, users should open the Sahel app and navigate to the “Services” section located at the bottom of the screen.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."