HOME
DETAILS

ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി; കസേര വിട്ടു നല്‍കേണ്ടി വരുമോ നിതീഷ്?

  
Web Desk
November 14, 2025 | 4:04 AM

bjp emerges as the single largest party will nitish have to give up the chief ministers chair

ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. എന്‍.ഡി.എയില്‍ നിലവില്‍ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 72 സീറ്റിലാണ് ബി.ജെ.പി മുന്നേറുന്നത്. ജെ.ഡി.യും 59 സീറ്റിലും. പ്രതീക്ഷിച്ച് പ്രകടനം നിതീഷിന് കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 

മുഖ്യമന്ത്രിയും ജെ.ഡി.യു പ്രസിഡന്റുമായ നിതീഷ് കുമാര്‍ വളരെക്കാലമായി ബിഹാറില്‍ എന്‍.ഡി.എയുടെ മുഖമാണ്. സംസ്ഥാനത്തെ 243 സീറ്റുകളിലേക്ക് എന്‍.ഡി.എയുടെ സീറ്റ് വിഭജന കരാറിന്റെ ഭാഗമായി ബിജെപിക്കും ജെഡിയുവിനും 101 സീറ്റുകള്‍ അനുവദിച്ചതോടെ, സഖ്യത്തില്‍ അധികാര സന്തുലിതാവസ്ഥ മാറിയതായാണ് സൂചിപ്പിക്കുന്നത്. ജെ.ഡി.യു ഇനി ബി.ജെ.പിയുടെ മുതിര്‍ന്ന സഖ്യകക്ഷിയായി തുടരില്ല. തെരഞ്ഞെടുപ്പിനുശേഷം നിതീഷിന്റെ പങ്ക്  വെല്ലുവിളി നേരടേണ്ടി വരുമെന്ന സൂചന ഇത് തന്നെയാണ് നല്‍കിയിരുന്നത്. 

ബീഹാറില്‍ എന്‍.ഡി.എയുടെ പ്രധാന നേതാവെന്ന സ്ഥാനത്ത് നിതീഷിന്റെ നിലനില്‍പ് രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കും: ജെ.ഡി.യുവിന്റെ സ്വന്തം പ്രകടനവും സഖ്യത്തിന് വ്യക്തമായ വിജയം നേടാന്‍ കഴിയുമോ എന്നതും. എന്‍.ഡി.എ സുഖകരമായി വിജയിക്കുകയും നിതീഷ് ശക്തമായ വ്യക്തിപരമായ ജനവിധി നിലനിര്‍ത്തുകയും ചെയ്താല്‍ നിതീഷിന് തന്റെ കസേര നിലനിര്‍ത്താനായേക്കും.  ബി.ജെ.പിയുടെ 74 സീറ്റിനെതിരെ വെറും 43 സീറ്റുകള്‍ നേടിയ2020 ലെ തരഞ്ഞെടുപ്പിനെ അപേക്ഷിച്ച് - അദ്ദേഹത്തിന്റെ പാര്‍ട്ടി അതിന്റെ നില മെച്ചപ്പെടുത്തേണ്ടതുണ്ട്.  എന്‍.ഡി.എയുടെ വിജയം നേരിയ മാര്‍ജിനില്‍ ആവുകയും ബി.ജെ.പി ജെ.ഡി.യുവിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്താന്‍ തന്റെ കസേര നിലനിര്‍ത്തുക എന്നത് നിതീഷിനെ സംബന്ധിച്ച് ഒരു ചോദ്യചിഹ്നമാവാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

 

as the bjp becomes the single largest party in bihar, questions rise over whether nitish kumar will have to step aside from the chief minister’s position. get the latest political updates and power balance analysis.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നഡയെ അപമാനിച്ചെന്ന് ആരോപണം: ഓട്ടോ ഡ്രൈവറുമായി തർക്കിച്ച് ദമ്പതികൾ; ഒടുവിൽ ക്ഷമാപണം

National
  •  10 days ago
No Image

സത്യം ജയിക്കും, നിയമപരമായി പോരാടും: പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

Kerala
  •  10 days ago
No Image

വനിത പ്രിമീയർ ലീഗ് ലേലത്തിൽ മലയാളി തിളക്കം; റെക്കോർഡ് തുകക്ക് ആശ ശോഭന പുതിയ തട്ടകത്തിൽ

Cricket
  •  10 days ago
No Image

യുഎഇ ദേശീയ ദിനം; ദുബൈയിൽ മൂന്ന് ദിവസത്തെ സൗജന്യ പൊതു പാർക്കിംഗ് സൗകര്യം പ്രഖ്യാപിച്ച് ആർടിഎ

uae
  •  10 days ago
No Image

അനധികൃത മരുന്നു കച്ചവടം; ഡോക്ടറുടെ നിർദേശമില്ലാതെ വാങ്ങിയത് അര ലക്ഷം രൂപയുടെ 'ബ്ലഡ് പ്രഷർ' മരുന്ന്; 18-കാരൻ പിടിയിൽ

Kerala
  •  10 days ago
No Image

ഇന്ത്യ-യുഎഇ വിമാന നിരക്കുകൾ കുതിച്ചുയരുന്നു; പീക്ക് സീസണിൽ കൂടുതൽ വിമാന സർവീസുകൾ വേണമെന്ന് ആവശ്യം

uae
  •  10 days ago
No Image

ലോക ചാമ്പ്യന്മാർ കേരളത്തിലേക്ക്; ഇന്ത്യൻ പെൺപടയുടെ പോരാട്ടം ഒരുങ്ങുന്നു

Cricket
  •  10 days ago
No Image

യുഎഇ ദേശീയ ദിനം; 129 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഫുജൈറ ഭരണാധികാരി

uae
  •  10 days ago
No Image

സഞ്ജുവും രോഹനും ചരിത്രത്തിലേക്ക്; കേരളത്തിന്റെ ഇരട്ട കൊടുങ്കാറ്റുകൾക്ക് വമ്പൻ നേട്ടം

Cricket
  •  10 days ago
No Image

അതിവേഗ പാതയിലെ നിയമലംഘനം; ദുബൈയിൽ എണ്ണായിരത്തിലധികം ഡെലിവറി റൈഡർമാർക്ക് പിഴ ചുമത്തി

uae
  •  10 days ago